ചൈന ആശങ്കയില്‍... കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ഒരുമാസം പിന്നിട്ടിട്ടും കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സര്‍ക്കര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു;കഴിഞ്ഞദിവസം മാത്രം ചൈനയില്‍ ഇരുപത്തിരണ്ടായിരത്തിനടുത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്

ചൈനയെ ആശങ്കയിലാഴ്ത്തി കൊവിഡ് നാലാം തരംഗം രൂക്ഷമാകുന്നു. ഷാങ്ഹായിക്ക് പിറകെ തലസ്താനമായ ബീജിംഗിലും ചൈനീസ് സര്‍ക്കര്‍ നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചു. ഒമിക്രോണ്‍ വകഭേദമാണ് കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ചൈനയില്‍ ഇപ്പോള്‍ ആശങ്ക പടര്‍ത്തുന്നത്. കഴിഞ്ഞ മാസമാണ് ചൈനയില്‍ കൊവിഡ് നാലാം തരംഗം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മാര്‍ച്ച് 28 ന് വ്യാവസായിക തലസ്ഥാനമായ ഷാങ്ഹായിയില്‍ ലോക്ക്ഡൗണും പ്രഖ്യാപിച്ചു. കടുത്ത നിയന്ത്രണങ്ങള്‍ നിലവില്‍ വന്ന് ഒരുമാസമാകുമ്പോഴും കൊവിഡ് വ്യാപനം കുറയാത്തതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. കഴിഞ്ഞദിവസം മാത്രം ചൈനയില്‍ ഇരുപത്തിരണ്ടായിരത്തിനടുത്ത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 39 പേര്‍ ഇന്ന് മരണപ്പെട്ടു.
നാലാം തരംഗം സ്ഥിരീകരിച്ചതിന് ശേഷം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണ സംഖ്യയാണിത്. രോഗം സ്ഥിരീകരിച്ചവരില്‍ അധിക പേര്‍ക്കും ലക്ഷണങ്ങള്‍ ഇല്ലായിരുന്നു. ഇതാണ് രോഗ ബാധ കൂടുതലാകാന്‍ കാരണമെന്നാണ് ചൈനീസ് ആരോഗ്യ മന്ത്രാലയം പറയുന്നത്. ഷാങ്ഹായിയില്‍ 23370 പേര്‍ക്കാണ് കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്.
നാല് ലക്ഷത്തി അരുപത്തി ആറായിരം പേര്‍ക്കാണ് മാര്‍ച്ച് മുതല്‍ ഇതുവരെ ഇവിടെ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം 87 പേരാണ് ഇവിടെ കൊവിഡ് ബാധിച്ച് മരിച്ചത്. ഷാങ്ഹായിക്ക് പിറകെയാണ് രാജ്യ തലസ്ഥാനമായ ബീജിംഗിലും കൊവിഡ് പടരുന്നത്. ബീജിംഗില്‍ മാത്രം 22 പുതിയ സാമൂഹിക വ്യാപന കേന്ദ്രങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
നഗരപ്രാന്ത പ്രദേശങ്ങളില്‍ സ്‌കൂളുകളിലും വിനോദ സഞ്ചാര സംഘങ്ങളിലും വീടുകളും കേന്ദ്രീകരിച്ചാണ് ലക്ഷണങ്ങളില്ലാതെ രോഗം വ്യാപിക്കുന്നത്. ഈ മേഖലകളില്‍ വ്യാപക പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ബീജിംഗ് ഘടകവും സിറ്റി മേയറും ഉന്നത ഉദ്യോഗസ്ഥരും രണ്ട് തവണ യോഗം ചേര്‍ന്നു.
പരിശോധനയും വാക്‌സിന്‍ വിതരണവും കൂട്ടുന്നതിനൊപ്പം കടുത്ത നിയന്ത്രണങ്ങളും കൊണ്ട് വരാനാണ് നീക്കം. വൈറസ് സ്ഥിരീകിച്ച സ്‌കൂളുകള്‍ ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























