'എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍' ... ഫ്രാന്‍സിന്റെ പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

'എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍' ... ഫ്രാന്‍സിന്റെ പ്രസിഡന്റായി രണ്ടാമതും അധികാരം സ്വന്തമാക്കിയ ഇമ്മാനുവല്‍ മാക്രോണിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി . ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസ അറിയിച്ച് എത്തിയത്.
'എന്റെ സുഹൃത്തിന് അഭിനന്ദനങ്ങള്‍. ഫ്രാന്‍സിന്റെ പ്രസിഡന്റായി ഇമ്മാനുവല്‍ മക്രോണ്‍ രണ്ടാമതും തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ആഴത്തിലാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ 58.2 ശതമാനം വോട്ട് നേടിയാണ് ഇമ്മാനുവല്‍ മാക്രോണ്‍ വിജയിച്ചത്.
എതിര്‍ സ്ഥാനാര്‍ത്ഥിയായ തീവ്ര വലതുപക്ഷ പാര്‍ട്ടിയായ നാഷണല്‍ റാലിയുടെ നേതാവ് മറൈന്‍ ലെ പെന്‍ 41.8 ശതമാനം വോട്ട് നേടി. അതേസമയം 20 വര്‍ഷത്തിനിടെ രണ്ടാംവട്ടവും തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ പ്രസിഡന്റ് എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് മാക്രോണ്‍. വിജയത്തിന് പിന്നാലെ ലോക നേതാക്കളുടെ അഭിനന്ദന പ്രവാഹമാണ് മാക്രോണിന്.
" f
https://www.facebook.com/Malayalivartha

























