വാഹന പരിശോധനയ്‌ക്കിടെ പോലീസ് വെടിവെപ്പ്, ഡ്രൈവറും മുൻ യാത്രക്കാരനും വെടിയേറ്റ് മരിച്ചു

പരിശോധനയ്‌ക്കിടെ നിർത്താതെ പോയ വാഹനത്തിനെതിരെ പോലീസ് വെടിവെപ്പ്. ഇന്നലെ രാത്രിയോടെയാണ് സംഭവം. പരിശോധനയ്‌ക്കിടെ നിർത്താതെ പോയ വാഹനത്തിന് നേരെയാണ് ഫ്രഞ്ച് പോലീസ് വെടിയുതിർത്തത്. സെൻട്രൽ പാരിസിലാണ് സംഭവം. സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പോണ്ട് ന്യൂഫ് ഏരിയയിലെ പോലീസിന്റെ വാഹന നിയന്ത്രണ മേഖലയിലാണ് സംഭവം നടക്കുന്നത്.
പരിശോധനയ്‌ക്കായി വാഹനം നിർത്താൻ പോലീസ് ആവശ്യപ്പെട്ടപ്പോൾ വാഹനത്തിലുണ്ടായിരുന്നവർ കാർ നിർത്താതെ ഉദ്യോഗസ്ഥരെ ഇടിക്കാൻ നോക്കുകയായിരുന്നു.സ്വയ രക്ഷയ്‌ക്കായാണ് പോലീസ് ഉദ്യോഗസ്ഥരിൽ ഒരാൾ വാഹനത്തിനെതിരെ വെടിയുതിർക്കുന്നത്. ഡ്രൈവറും മുൻ യാത്രക്കാരനും വെടിയേറ്റ് മരിച്ചു. പിന്നിൽ ഇരുന്ന മൂന്നാമത്തെ യാത്രക്കാരനെ കൈയ്യിൽ പരുക്കേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha

























