Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

റഷ്യയുടെ അന്ത്യ ശാസനം ലങ്കിച്ച് അമേരിക്ക! യുക്രൈന് പുതിയ വജ്രായുധം.. ഇനി പുടിന്റെ ശത്രു സംഹാരം..

28 APRIL 2022 07:32 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യുക്രെയ്‌നിന് സഹായം നല്‍കുന്ന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി കഴിഞ്ഞ ദിവസം റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ രംഗത്ത് വന്നിരുന്നു. 'റഷ്യയെ പരാജയപ്പെടുത്തുമെന്ന ധാരണയില്‍ യുക്രെയ്‌നെ സഹായിക്കുന്ന രാജ്യങ്ങള്‍ പ്രത്യാഘാതം നേരിടുമെന്നും ബാലസ്റ്റിക്ക് മിസൈലുകള്‍ ഉള്‍പ്പെടെ വന്‍ ആണവായുധ ശേഖരം റഷ്യയുടെ കൈവശമുണ്ടെന്ന് പുടിന്‍ മുന്നറിയിപ്പ് നൽകി. യുക്രെയ്‌ന് ആയുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.

 

എന്നാൽ അമേരിക്ക യുക്രെയ്നു നല്‍കുന്ന 800 ബില്യന്‍ യുദ്ധ സഹായ പാക്കേജിന്റെ ഭാഗമായി കൈമാറിയ ഒരു ഡ്രോണിനെക്കുറിച്ചാണ് ഇപ്പോള്‍ ലോകമെമ്പാടുമുള്ള യുദ്ധ വിശകലന വിദഗ്ധര്‍ ചർച്ച ചെയ്യുന്നത്. ‘ഫീനിക്‌സ് ഗോസ്റ്റ്’ ടാക്ടിക്കല്‍ ഡ്രോണ്‍ എന്നാണ് ഇതിനെ വിളിക്കുന്നത്.

 

ലോയ്റ്ററിങ് ഡ്രോൺ (ലക്ഷ്യമിടുന്ന പ്രദേശത്ത് ചുറ്റിത്തിരിയുകയും ടാർഗറ്റിനെ കണ്ടെത്തിയാലുടൻ ആക്രമിക്കുകയും ചെയ്യുന്ന ഡ്രോൺ) വിഭാഗത്തിൽപ്പെടുന്ന ഇത് അമേരിക്കന്‍ വ്യോമസേനയാണ് നിര്‍മിച്ചിരിക്കുന്നത്. യുക്രെയ്ന്‍ യുദ്ധത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുമോ ഫീനിക്‌സ് ഗോസ്റ്റ് എന്നാണിപ്പോള്‍ ഉയരുന്ന ചോദ്യം. സൂയിസൈഡ് ഡ്രോണുകളുടെ വിഭാഗത്തിലാണ് ഇതിനെ പെടുത്തിയിരിക്കുന്നത്.

 

റഷ്യയുടെ യുക്രെയ്‌നിലേക്കുള്ള കടന്നുകയറ്റം കണ്ട്, റഷ്യയെ ചെറുക്കാന്‍ യുക്രെയ്‌ന് ഉപകരിക്കുമെന്നു കരുതിത്തന്നെ നിര്‍മിച്ചതാണ് ഈ ഡ്രോൺ. ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ ആക്രമണത്തിന് തടയിടാന്‍ യുക്രെയ്ന്‍ ശ്രമിക്കുന്ന സമയത്താണ് തങ്ങള്‍ 121 ലേറെ ഫീനിക്‌സ് ഗോസ്റ്റുകളെ കൈമാറുന്നതെന്ന് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറയുന്നു.

 

എയ്‌റോവയണ്‍മെന്റ് കമ്പനി നിര്‍മിച്ച ലോയ്റ്ററിങ് ഡ്രോണാണ് സ്വിച്‌ബ്ലേഡ് . ഈ ഡ്രോണുമായി ചില സമാനതകള്‍ ഫീനിക്‌സ് ഗോസ്റ്റിന് ഉണ്ട്. എന്നാല്‍, അവ തമ്മില്‍ വ്യത്യാസവും ഉണ്ടെന്ന് കിര്‍ബി പറഞ്ഞു. എന്തെല്ലാം വ്യത്യാസമാണ് ഇവ തമ്മിലുള്ളതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല.

 

ഒരു ട്യൂബില്‍നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോണ്‍ ആണ് സ്വിച്‌ബ്ലേഡ്. ഇത് ഉപയോഗിച്ച് വിവിധ മേഖലകളില്‍ നടക്കുന്ന കാര്യങ്ങള്‍ വീക്ഷിക്കാം. ആക്രമണങ്ങള്‍ നടത്താനും ഇത് ഉപയോഗിക്കാം. ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തിനു നേരേ സ്വയം ആക്രമണം നടത്താന്‍ ഇതിനു സാധിക്കും. ആരും ഇതിനെ നിയന്ത്രിക്കേണ്ടതില്ല.‌

 

400 സ്വിച്‌ബ്ലേഡ് ഡ്രോണുകളും അമേരിക്ക യുക്രെയ്‌നു സംഭാവനയായി നല്‍കുന്നുണ്ട്. അവയില്‍ 100 എണ്ണം കഴിഞ്ഞയാഴ്ച യുക്രെയ്‌നിലെത്തിയെന്നും ദ് ഡ്രൈവ് റിപ്പോര്‍ട്ടു ചെയ്യുന്നു. രണ്ടു മോഡലുകളാണ് ഇതിനുള്ളത് -300, -600. ഇവയില്‍ -300 നേക്കാള്‍ വളരെയധികം ശക്തിയുള്ളതാണ് -600. എന്നാല്‍ -600 അധികം നിര്‍മിച്ചിട്ടില്ലെന്നു മാത്രമല്ല, ഇവ അമേരിക്കന്‍ വ്യോമസേനയ്ക്കു നല്‍കിയിട്ടും അധിക നാളുകള്‍ ആയിട്ടില്ല. അത്യന്തം അപകടകാരികളായ ഈ ഡ്രോണുകള്‍ നിരീക്ഷണ ദൗത്യത്തിനും ഉപയോഗിക്കാം.

 

ഇവ എതിരാളികളെ ഞെട്ടിക്കുന്ന തരത്തിലുള്ള ആക്രമണങ്ങള്‍ക്കാണ് കൂടുതലായി ഉപയോഗിക്കുക. ഫീനിക്‌സ് ഗോസ്റ്റിനും അതൊക്കെ സാധ്യമാണെന്നു കിര്‍ബി പറയുന്നു. ഫീനിക്‌സ് ഗോസ്റ്റ് നിര്‍മിച്ചത് അമേരിക്കന്‍ വ്യോമസേനയ്ക്കായി ആയുധങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന കരാര്‍ കമ്പനിയായ ഏവെക്‌സ് എയ്‌റോസ്‌പേസ് ആണെന്നും കിര്‍ബി വെളിപ്പെടുത്തി.

 

ട്യൂബുകളില്‍നിന്ന് വിക്ഷേപിക്കാവുന്ന ഡ്രോണുകളുടെ ഒരു സവിശേഷത അവ കരയില്‍നിന്നോ വാഹനത്തില്‍നിന്നോ കപ്പലില്‍നിന്നോ വിമാനത്തില്‍നിന്നോ ഒക്കെ തൊടുക്കാമെന്നതാണ്. എന്തിനേറെ, കുടൂതല്‍ വലുപ്പമുള്ള ഡ്രോണുകളില്‍നിന്നു പോലും ഇവ വിക്ഷേപിക്കാം. സ്വിച്‌ബ്ലേഡ്-300ന് ഏകദേശം 5.5 പൗണ്ട് തൂക്കമാണുളളത്. ഇതിന് 10 കിലോമീറ്ററാണ് റേഞ്ച്. കൂടാതെ, മണിക്കൂറില്‍ 63 മൈല്‍ വരെ വേഗത്തിൽ സഞ്ചരിക്കാനും ആകും.

 

അതേസമയം, പല മടങ്ങ് അധികം കരുത്തുള്ള -600 സീരീസിന് 55 പൗണ്ട് ഭാരമുണ്ട്. ഇതിന് 33-പൗണ്ട് സ്‌ഫോടകവസ്തുക്കളും വഹിക്കാനാകും. എന്നാല്‍, ഇത് ട്യൂബില്‍നിന്നു വിക്ഷേപിക്കുന്നതാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവയോട് സമാനതകളുള്ള ഫീനിക്‌സ് ഗോസ്റ്റിന് എന്തെല്ലാം വ്യത്യാസങ്ങളാണ് ഉള്ളതെന്ന് വ്യക്തമല്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന ചെലവ് കുറയ്ക്കൽ.... പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ വീഥികളിൽ സഞ്ചരിച്ചപ്പോൾ, അകമ്പടി സേവിച്ചത് ഒരു വാഹനം മാത്രം...  (16 minutes ago)

രാജ്യത്ത് പെട്രോൾ, ഡീസൽ വില ഉയർന്നേക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര...  (23 minutes ago)

ഉത്തർപ്രദേശിലെ അഞ്ച് ജില്ലകളിൽ ശക്തമായ കൊടുങ്കാറ്റും മഴയും....  (39 minutes ago)

  മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരു മരണം...  (58 minutes ago)

നീറ്റ് ചോദ്യപേപ്പർ ചോർച്ച.... മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് നീറ്റ് അടിസ്ഥാനമാക്കുന്നത് നിർത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്  (1 hour ago)

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്​ദുൽ റഹീമി​ന്‍റെ മോചനത്തിനായുള്ള നടപടികൾ ഊർജ്ജിതത്തിൽ....  (1 hour ago)

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ ആറ് വിക്കറ്റിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു  (1 hour ago)

സിബിഎസ്ഇ പ്ലസ്ടു പരീക്ഷയിൽ ഒരു വിഷയത്തിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി  (1 hour ago)

ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം...  (1 hour ago)

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർ രാജേന്ദ്രവിശ്വനാഥ് ആർലേക്കറെ ലോക് ഭവനിൽ സന്ദർശിച്ചു...  (2 hours ago)

എസ്.എസ്.എൽ.സി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കും...  (2 hours ago)

ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവില  (2 hours ago)

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (10 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (12 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (13 hours ago)

Malayali Vartha Recommends