റഷ്യയുമായി നേരിട്ട് യുദ്ധത്തിനിറങ്ങി യൂറോപ്പ് അതിര്‍ത്തിയില്‍ നിര്‍ണായക ഓപ്പറേഷനുമായി ഒഎസ്‌സിഇ; നീക്കം കണ്ടെത്തിയെന്ന് റഷ്യ കൊലവിളിയുമായി പുടിന്‍

റഷ്യന്‍ സൈനികരുടെ നീക്കങ്ങള്‍ യുക്രെയ്ന്‍ സൈന്യത്തിനും രഹസ്യാന്വേഷണ വിഭാഗങ്ങള്‍ക്കും യൂറോപ്പ് കൈമാറുന്നെന്ന ആരോപണവുമായി റഷ്യ യൂറോപ്യന്‍ സുരക്ഷ സഹകരണ സംഘടന യുക്രൈനു വേണ്ടി മേഘലയില്‍ ദൗത്യത്തിലാണെന്നാണ് റഷ്യ ആരോപിക്കുന്നത്. റഷ്യന്‍ സേനയുടെ നീക്കങ്ങളും അവര്‍ നിലയുറപ്പിച്ച സ്ഥലങ്ങളുടെ വിവരങ്ങളും ഒഎസ്‌സിഇ ചോര്‍ത്തി നല്‍കുന്നതായി റഷ്യന്‍ വിദേശകാര്യ വക്താവ് മരിയ സഖരോവയാണ് ആരോപിച്ചത്. ഇക്കാര്യം വെളിപ്പെടുത്തി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തെളിവുകള്‍ പുറത്തുവിടാന്‍ അവര്‍ തയാറായില്ല. പകരം, കൂടുതല്‍ തെളിവുകള്‍ റഷ്യന്‍ അനുകൂലികളായ വിമതര്‍ നല്‍കുമെന്ന് വ്യക്തമാക്കി.
റഷ്യന്‍ സൈനിക വിന്യാസം തടസ്സപ്പെടുത്തുകയും യുക്രെയ്‌ന് ആയുധങ്ങള്‍ നല്‍കുകയും ചെയ്യുന്ന ബ്രിട്ടന്‍, യുഎസ് തുടങ്ങിയ രാജ്യങ്ങളുടെ ധാര്‍ഷ്ട്യത്തിന് ഉചിതമായ സമയത്ത് മറുപടി നല്‍കുമെന്നും സഖരോവ പറഞ്ഞു. യുക്രെയ്‌നെ രംഗത്തിറക്കി നാറ്റോയാണ് യുദ്ധം ചെയ്യുന്നതെന്നും യുക്രെയ്‌നെ ആയുധങ്ങള്‍ നല്‍കി സഹായിച്ചാല്‍ നാറ്റോ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ റഷ്യ മടിക്കില്ലെന്നും മരിയ സഖരോവ പറഞ്ഞു. യുദ്ധത്തില്‍ നേരിട്ടു പങ്കാളിയാകുന്നതിനു പകരം അത്യാധുനിക ആയുധങ്ങള്‍ യുക്രെയ്‌ന് നല്‍കി നാറ്റോ സാഹചര്യം സങ്കീര്‍ണമാക്കുകയാണെന്ന് റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.
2014ല്‍ റഷ്യയുടെ പിന്തുണയോടെ വിമതര്‍ കിഴക്കന്‍ മേഖലയായ ഡോണ്‍ബാസിലെ ഡൊനെറ്റ്‌സ്‌ക് പിടിച്ചെടുത്തതു മുതല്‍ ഒഎസ്!സിഇ ഈ പ്രദേശത്ത് നിരീക്ഷണം നടത്തി വരുന്നതായി ആരോപണം ഉണ്ട്. വിമത പ്രദേശങ്ങളായ ലുഹാന്‍സ്‌കില്‍ 58 ശതമാനവും ഡൊനെറ്റ്‌സ്‌കില്‍ 56 ശതമാനവും യുക്രെയ്ന്‍ വംശജരാണ്. മേഖലയിലെ ഏറ്റവും വലിയ ന്യൂനപക്ഷം റഷ്യന്‍ വംശജരാണ്. പകുതിയിലേറെപ്പേരുടെ സംസാരഭാഷ റഷ്യനും. സ്വതന്ത്ര റിപ്പബ്ലിക്കുകളായി ഈ മേഖലയെ അംഗീകരിച്ചതോടെ അവിടേക്കുള്ള റഷ്യയുടെ ഇടപെടല്‍ അനായാസമായി. റഷ്യന്‍ വംശജരെ യുക്രെയ്ന്‍ സൈന്യം കൂട്ടക്കൊല ചെയ്യുന്നുവെന്നതാണു സൈനിക നടപടിക്കു കാരണമായി പുട്ടിന്‍ പറഞ്ഞത്.
അംഗരാജ്യങ്ങളെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളില്‍ ഇടപെടുന്ന സംയുക്ത സംവിധാനമാണ് ഒഎസ്‌സിഇ. മൂന്ന് ഉപഭൂഖണ്ഡങ്ങളിലായി സ്ഥിതിചെയ്യുന്ന 57 രാജ്യങ്ങളടങ്ങുന്ന വലിയൊരു മേഖലയെ ഒഎസ്‌സിഇ പ്രതിനിധാനം ചെയ്യുന്നു. ഇതില്‍ യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളാണ് സുപ്രധാന നേതൃത്വം വഹിക്കുന്നത്. അയല്‍രാജ്യങ്ങളുടെ സുരക്ഷാ കാര്യങ്ങളിലും ഒഎസ്‌സിഇ നേതൃത്വം പരസ്പര സഹകരണം ഉറപ്പുവരുത്തുന്നു.
https://www.facebook.com/Malayalivartha


























