പാക്കിസ്ഥാനിലെ ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്നാം നിലയ്ക്ക് തീപിടിച്ചു, രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്

പാക്കിസ്ഥാനിലെ ആശുപത്രിയില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഒന്നാം നിലയ്ക്ക് തീപിടിച്ചു, രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് ഗുരുതര പരിക്ക്.
പാക്കിസ്ഥാനിലെ മുള്‍ട്ടാനിലുള്ള ഷെഹ്ബാസ് ഷെരീഫ് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിലെ ലബോറട്ടറിയില്‍ സൂക്ഷിച്ചിരുന്ന സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആശുപത്രിയിലുണ്ടായ സ്‌ഫോടനത്തില്‍ പരിസരത്തെ കെട്ടിടങ്ങളുടെ ചില്ലുകള്‍ തകര്‍ന്നു. എന്നാല്‍ പ്രാഥമിക അന്വേഷണത്തില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്ന് എമര്‍ജന്‍സി റെസ്‌ക്യൂ യൂണിറ്റ് ഡയറക്ടര്‍ പറഞ്ഞതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ് .
സ്‌ഫോടനത്തിന് പിന്നിലെ കാരണങ്ങള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് വരികയാണെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (ഡിസി) അമീര്‍ കരീം പറഞ്ഞു. സ്‌ഫോടനത്തില്‍ പരിക്കേറ്റവരെയും മറ്റ് രോഗികളെയും നിഷ്താര്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























