ആരോഗ്യ വകുപ്പിന്റെ കോവിഡ് പോർട്ടലിൽ അശ്ലീല വെബ്സൈറ്റ് ലിങ്ക്, കളിയാക്കിയും...നാണംകെടുത്തിയും തുരുതുരേ...ആളുകളുടെ കമൻ്റുകൾ, അബദ്ധം മനസിലാക്കി വെബ്സൈറ്റ് ലിങ്ക് നീക്കം ചെയ്ത് അധികൃതർ...!

ആരോഗ്യ വകുപ്പിന്റെ പോർട്ടലിൽ അബദ്ധത്തിൽ കന്നുകൂടി അശ്ലീല വെബ്സൈറ്റ് ലിങ്ക്. കോവിഡ്-19 വിവരങ്ങൾ നൽകുന്ന ആരോഗ്യ വകുപ്പിന്റെ പോർട്ടലിലാണ് സംഭവം. കിഴക്കൻ കനേഡിയൻ പ്രവിശ്യയായ ക്യൂബെക്കിലെ ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലാണ് അശ്ലീല വെബ്സൈറ്റിലേക്കുള്ള ലിങ്ക് പങ്കുവെച്ചിരിക്കുന്നത്.
ഫ്രഞ്ച് സംസാരിക്കുന്നവർ ധാരാളമായുള്ള ക്യുബെക്ക് പ്രവശ്യയിലെ ആരോഗ്യവകുപ്പിൻ്റെ സൈറ്റിലാണ് ലിങ്ക് പ്രത്യക്ഷപ്പെട്ടത്.കൊവിഡ് പോർട്ടലിനെക്കുറിച്ചുള്ള വിവരങ്ങൾ അറിയാമെന്ന് വ്യക്തമാക്കി നൽകിയുള്ള അടിക്കുറിപ്പിനൊപ്പമാണ് പോൺ ഹബിൻ്റെ ലിങ്ക് എത്തിയത്.
അശ്ലീല സൈറ്റിൻ്റെ ലിങ്ക് കണ്ടതോടെ ആളുകൾ തുടർച്ചയായി കളിയാക്കിയും, നാണംകെടുത്തിയും തുരുതുരേ കമൻ്റ് ഇടുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് അധികൃതർ അബദ്ധം മനസിലാക്കി പോൺ ഹബിൻ്റെ ലിങ്ക് നീക്കം ചെയ്യുകയായിരുന്നു.
ജീവനക്കാരുടെ അനാസ്ഥയാണ് പിഴവിന് കാരണമെന്നാണ് അധികൃതർ ഇതിന് നൽകുന്ന വിശദീകരണം.എന്നാൽ ഇതിന് പിന്നാലെ ഔദ്യോഗിക പേജിൽ പോൺ ഹബ്ബിൻ്റെ ലിങ്ക് ഷെയർ ചെയ്തതിൽ ക്ഷമ ചോദിച്ച് ജീവനക്കാർ രംഗത്തുവന്നു. സ്വന്തം ട്വിറ്റർ പേജിലൂടെയായിരുന്നു ജീവനക്കാർ ക്ഷമ ചോദിച്ചത്.
അവിചാരിതമായ സാഹചര്യത്തിൽ അത്തരമൊരു ലിങ്ക് ട്വീറ്റ് ചെയ്ത് പോയതായി എഎഫ്പി വാർത്താ ഏജൻസിയുടെ ചോദ്യത്തിന് മറുപടിയായി ക്യുബെക് ആരോഗ്യ മന്ത്രാലയ അധികൃതരും അറിയിച്ചു. ഗുരുതരമായ വീഴ്ചയിൽ അന്വേഷണം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























