മാറിടത്തില്‍ കടന്ന് പിടിച്ചു ഓറല്‍ സെക്‌സ് ചെയ്തു: ലോക പ്രശസ്തനായ സംഗീത സംവിധായകനെതിരെ മീടു..സംഗീത പരിപാടിക്കിടയില്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ മാറിടത്തിലും മറ്റ് ശരീര ഭാഗങ്ങളിലും കയറിപ്പിടിച്ചതായി മൂന്ന് സ്ത്രീകള്‍..

ടിവി, ചാനല്‍, സംഗീത പരിപാടികളിലൂടെ ലോകപ്രശസ്തനായ ഹിപ്‌ഹോപ് താരത്തിനെതിരെ മി ടൂ ആരോപണ പ്രവാഹം.. നിരവധി യുവതികളാണ് ടിം വെസ്റ്റ് വുഡിനെതിരെ ലൈംഗിക ആരോപണങ്ങളുമായി വരുന്നത് . രണ്ടു വര്‍ഷം മുമ്പ് ട്വിറ്ററിലൂടെയാണ് #survivingTimWestwood എന്ന ഹാഷ്ടാഗില്‍ ടിമ്മിനെതിരായ
ആദ്യ ലൈംഗികാരോപണം ഒരു യുവതി പോസ്റ്റ് ചെയ്തത് . അതിനു പിന്നാലെ നിരവധി സ്ത്രീകൾ ഈ ഹാഷ്ടാഗിൽ ഉന്നയിക്കുകയായിരുന്നു
ഇതേതുടർന്ന് ബിബിസി ത്രീ (BBC Three) ടിം വെസ്റ്റ്‌വുഡ്: അബ്യൂസ് ഓഫ് പവര്‍ (Tim Westwood: Abuse of Power) എന്ന ഡോക്യുമെന്ററി തയ്യാറാക്കി. ഇന്ന് പുറത്തുവരുന്ന ഡോക്യുമെന്ററിയിൽ നിരവധി സ്ത്രീകൾ ടിം നടത്തിയ ലൈംഗിക അതിക്രമങ്ങള്‍ പുറത്തുപറയുന്നുണ്ട് .എന്നാല്‍ ആരോപണങ്ങളെല്ലാം ടിം നിഷേധിച്ചു. നാലു പതിറ്റാണ്ട് നീണ്ട തന്റെ സംഗീത ജീവിതത്തില്‍ ഒരിക്കൽ പോലും ഇത്തരം ആരോപണങ്ങള്‍ ഉണ്ടായിട്ടില്ലെന്നും ഇപ്പോള്‍ ഈ ആരോപണങ്ങള്‍ ഉയരുന്നതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നുമാണ് ടിം പറയുന്നത്
അതേസമയം അധികാരം ഉപയോഗിച്ച് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യുന്നവര്‍ക്ക് എതിരായുള്ള നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഈ ഡോക്യുമെന്ററി തയ്യാറാക്കിയതെന്നാണ് ബിബിസി വക്താവ് പറയുന്നത് . അധികാര ദുർവിനിയോഗത്തേക്കാൾ മോശമായ മറ്റൊന്നും ജീവിതത്തിൽ ഇല്ല" എന്ന് ഡയറക്ടർ ജനറൽ ഊന്നിപ്പറഞ്ഞു:
ബുധനാഴ്ച നടന്ന വോയ്‌സ് ഓഫ് ദി ലിസണർ ആൻഡ് വ്യൂവർ കോൺഫറൻസിൽ സംസാരിക്കവെ, ബിബിസി മേധാവി ഡേവി, ഈ ആരോപണങ്ങൾ ഞെട്ടിപ്പിക്കുന്നതാണെന്നും സ്ത്രീകളുടെ സാക്ഷ്യം "ശക്തവും ഭയാനകവുമാണ്" എന്നും പറഞ്ഞു.
റേഡിയോ, ടിവി ജോക്കി എന്ന നിലയില്‍ പ്രശസ്തനായ ഈ ഹിപ്‌ഹോപ് താരവുമായി പല കാലങ്ങളില്‍ ഇടപെട്ട സംഗീതരംഗത്തെ പുതുതലമുറയെയാണ് ഇദ്ദേഹം ലൈംഗികമായി ചൂഷണം ചെയ്തതെന്നാണ് ഡോക്യുമെന്ററിയിൽ വ്യക്തമാക്കുന്നത്
17, 19, 20 വയസ്സുകളില്‍ തങ്ങള്‍ക്ക് ടിമ്മില്‍നിന്നുണ്ടായ ലൈംഗിക അതിക്രമങ്ങളാണ് ബിബിസി ഡോക്യുമെന്ററിയില്‍ മൂന്നു സ്ത്രീകൾ പറയുന്നത് . ഇതിനോടൊപ്പം സംഗീത പരിപാടിക്കിടയില്‍ അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടയില്‍ മാറിടത്തിലും മറ്റ് ശരീര ഭാഗങ്ങളിലും കയറിപ്പിടിച്ചതായി വേറെ നാല് സ്ത്രീകളും പരാതി ഉന്നയിച്ചു
ഇപ്പോള്‍ 64 വയസുള്ള ടിം 1992 മുതല്‍ 2017 വരെയുള്ള കാലത്താണ് സംഗീതപരിപാടികളിൽ അവസരം തേടിയെത്തിയ സ്ത്രീകളോട് മോശമായി പെരുമാറിയതെന്നാണ് ആരോപണം . ലൈംഗിക അതിക്രമത്തെ തുടര്‍ന്ന് റ്റിമ്മിനോടൊപ്പം ഉള്ള പരിപാടികൾ വേണ്ടെന്ന് വെച്ചതായും യുവതികൾ പറയുന്നു .
അവസരം തേടിയെത്തിയ തന്നെ കാറില്‍ വച്ചും ലണ്ടനിലെ താമസ സ്ഥലത്ത് വച്ചും ലൈഗീകമായി ദുരുപയോഗം ചെയ്തു. അന്ന് അയാളെപ്പോലെ പ്രമുഖനായ ഒരാളെ എതിര്‍ക്കാനുള്ള ശേഷി എനിക്കുണ്ടായിരുന്നില്ല. ലണ്ടനിലെ ഫ്‌ളാറ്റില്‍ വച്ച് ബലമായി ചുംബിക്കാന്‍ ശ്രമിച്ചുവെന്നും തന്നെക്കാള്‍ ഏറെ പ്രായമുള്ള ആള്‍ എന്നെ വിവസ്ത്രയാക്കി ബെഡ്ഡിലേക്ക് തള്ളിയിട്ടുവെന്നും സെക്‌സിന് പ്രേരിപ്പിക്കുയും ഓറല്‍ സെക്‌സ് ചെയ്യാന്‍ നിര്‍ബന്ധിക്കുകയും ചെയ്തുവെന്നാണ് ഓരാള്‍ വെളിപ്പെടുത്തിയത്.
താന്‍ ചെയ്ത ഒരു സംഗീതം ടിമ്മിനെ കാണിക്കാന്‍ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തിയ തന്നെ അന്ന് 40 വയസ്സുണ്ടായിരുന്ന ടിം കയറിപ്പിടിക്കുകയും തന്നെ വിവസ്ത്രയാക്കി ഓറല്‍ സെക്സ് നടത്തി എന്നും ഡോക്യുമെന്ററിയില്‍ തമാര എന്നു പരിചയപ്പെടുത്തുന്ന സ്ത്രീ പറഞ്ഞു. അവസരങ്ങള്‍ തരാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും ആവശ്യം കഴിഞ്ഞതോടെ ടിം തന്നെ ഒഴിവാക്കിയതായും അവര്‍ പറയുന്നു.
ടിമ്മിന് 53 വയസ്സുള്ളപ്പോള്‍, തന്നെ ബലാല്‍സംഗം ചെയ്തതായാണ് ഇസബേല്‍ എന്ന് ഡോക്യുമെന്ററിയില്‍ പരിചയപ്പെടുത്തുന്ന സ്ത്രീ പറയുന്നത്. അന്ന് തനിക്ക് 30 വയസ്സായിരുന്നു. ലണ്ടനിലെ ഒരു ഫ്‌ളാറ്റിൽ വെച്ച് നഗ്നനായി തന്റെ മുറിയിലേക്ക് വന്ന ടിം തന്നെ ബലമായി പിടിക്കുകയും റേപ്പ് ചെയ്യുകയും ചെയ്തതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു.
പൊതുപരിപാടികള്‍ക്കിടയിലും മറ്റും ടിമ്മിനോടുള്ള ആരാധന മൂത്ത് ഫോട്ടോ എടുക്കാനെത്തിയ തങ്ങളുടെ ദേഹത്ത് അനുവാദമില്ലാതെ ടിം ലൈംഗികമായി സ്പര്‍ശിച്ചതായാണ് നാലു സ്ത്രീകള്‍ ഡോക്യുമെന്ററിയില്‍ പറയുന്നത്. മാറിലും നിതംബത്തിലും മറ്റ് ശരീരഭാഗങ്ങളിലും പരസ്യമായി തന്നെ കയറിപ്പിടിക്കാന്‍ ടിമ്മിന് അന്ന് മടിയുണ്ടായിരുന്നില്ലെന്നും അവര്‍ ഡോക്യുമെന്ററിയില്‍ പറയുന്നു.
ഡോക്യുമെന്ററി ഇതിനോടകം തന്നെ വലിയ വിവാദമായി മാറിയിരിക്കുകയാണ്. യുകെ സംഗീത ലോകത്ത് പ്രധാന വ്യക്തിയായി മാറിയ അദ്ദേഹം മോബോ (മ്യൂസിക് ഓഫ് ബ്ലാക്ക് ഒറിജിൻ) അവാർഡുകളിൽ ഒന്നിലധികം തവണ മികച്ച ഡിജെ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
https://www.facebook.com/Malayalivartha


























