കോഫി കുടിക്കാൻ കഫേയിൽ കയറി ചുറ്റും നോക്കിയാൽ എല്ലായിടത്തും കോണ്ടം; വസ്ത്രത്തിൽ കോണ്ടം, പൂക്കളിൽ കോണ്ടം, വിളക്കുകളിൽ കോണ്ടം, പ്രതിമകളിൽ കോണ്ടം; നെറ്റി ചുളിക്കാൻ വരട്ടെ; അധികൃതർ കഫേയിൽ കോണ്ടം മനഃപൂർവ്വം വച്ചിരിക്കുന്നതിന്റെ ലക്ഷ്യം മറ്റൊന്ന്; ലക്ഷ്യം കേട്ടമ്പരന്ന് മലയാളികൾ

കോണ്ടം എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് നമുക്ക് പലർക്കും അറിയാമല്ലേ? സുരക്ഷിതമായ ലൈംഗികതയ്ക്ക് വേണ്ടിയാണ് ഈ വസ്തു രൂപ കൽപ്പന ചെയ്തിരിക്കുന്നത്. കോണ്ടം പലരും സ്വകാര്യതയെ മാനിച്ച് പുറത്ത് കാണിക്കാറില്ല. മറ്റാരും അറിയാതെയാണ് ഇതിനെ പലരും കൈകാര്യം ചെയ്യുന്നത്. എല്ലാരും മറച്ച് വയ്ക്കുന്ന ഒരു സാധനമാണ് കോണ്ടം.
എന്നാൽ കോണ്ടത്തെ നാലാളുകൾ കൂടുന്ന സ്ഥലത്ത് പ്രദർശിപ്പിച്ചാലോ ? ചിന്തിക്കാൻ കഴിയുന്നില്ല അല്ലെ? അത് ഒരു കഫേയിൽ ആയാലോ? നെറ്റി ചുളിക്കാൻ വരട്ടെ. ബാങ്കോക്കിലെ ഒരു കഫെയിൽ കയറിയാൽ എവിടെ നോക്കിയാലും കോണ്ടമാണ്.
ട്രാവൽ കണ്ടന്റ് ക്രിയേറ്ററും സോഷ്യൽമീഡിയ ഇൻഫ്ലുവെൻസറുമായ മൊഹ്‌നിഷ് ദൗൽത്താനിയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ വെെറലാകുന്നുമുണ്ട്. ബാങ്കോക്കിലെ കോഫി ആന്റ് കോണ്ടംസ് കഫേയുടെ ഭാഗമാണ് കാബേജസ് & കോണ്ടംസ് റെസ്റ്റോറന്റ്. കഫേയ്ക്കകം മുഴുവൻ അലങ്കരിച്ചിരിക്കുന്നത് കോണ്ടം കൊണ്ടാണ്. കോണ്ടം കൊണ്ടാണ് വസ്ത്രങ്ങളും അലങ്കാര പൂക്കളും, വിളക്കുകളും അലങ്കരിച്ചിരിക്കുന്നത്.
കാബേജ് ആൻഡ് കോണ്ടംസ് ചെയർമാൻ മെച്ചായി വീരവൈദ്യ പറഞ്ഞിരിക്കുന്നത് സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ആശയം മുന്നോട്ട് കൊണ്ട് വന്നതെന്നാണ്. രോഗങ്ങൾ, ലൈംഗികബന്ധം, കുടുംബാസൂത്രണം തുടങ്ങിയ പ്രശ്‌നങ്ങൾ സംസാരിക്കാൻ കഫേ തമാശകളും ദൃശ്യങ്ങളും ഉപയോഗിക്കുന്നു.
സുരക്ഷിതമായ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുക അവബോധം വളർത്തുന്നക എന്ന ലക്ഷ്യങ്ങൾ മാത്രമല്ല കഫേയ്ക്കുള്ളത്. പോപ്പുലേഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അസോസിയേഷന്റെ (PDA) വിവിധ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നതിനായി വരുമാനം ഉണ്ടാക്കാനും റെസ്റ്റോറന്റ് ലക്ഷ്യമിടുന്നു. .ഈ കഫേ ബാങ്കോക്കിലെ സുഖും വിറ്റ് റോഡിന് സമീപമാണുള്ളത്.
https://www.facebook.com/Malayalivartha


























