ഒരേ പ്രസവത്തില്‍ പിറന്ന മൂന്ന് സഹോദരിമാർ ചേർന്ന് പ്രേമിക്കുന്നത് ഒരാളെ; ഒരു ടൈം ടേബിള്‍ ഉണ്ടാക്കിയിട്ടുണ്ട്; അതനുസരിച്ച് അയാൾ ഓരോരുത്തരെയും ഡേറ്റിംഗിന് കൊണ്ടുപോകും; വെള്ളിയാഴ്ച വൈകുന്നേരം അവർ എല്ലാവരും ഒന്നിച്ച് പുറത്ത് പോകും; ഒരു പെണ്‍കുട്ടിയെ മാത്രം പ്രണയിക്കുന്നതല്ല തന്റെ രീതിയെന്ന് കാമുകനും; വ്യത്യസ്തമായ ഡേറ്റിംഗ് കണ്ടമ്പരന്ന് ജനം

മൂന്ന് സഹോദരിമാര്‍ ഒരാളെ പ്രേമിക്കുന്നു. ഒരേ പ്രസവത്തില്‍ പിറന്ന മൂന്ന് സഹോദരിമാരാണ് ഒരു കാമുകനുമായി ജീവിതം ആഘോഷമാക്കുന്നത്. മൂവരും ചേര്‍ന്ന് അയാളെ വിവാഹം കഴിക്കുക എന്ന തീരുമാനിലെത്തുകയായിരുന്നു. ഇതിലൊരു കുഴപ്പവുമില്ല എന്ന നിലപാടിലാണ് സഹോദരിമാർ. മൂന്ന് പങ്കാളികള്‍ ഉള്ളത് വലിയ ബുദ്ധിമുട്ടല്ലെന്ന് അവരുടെ കാമുകനും വ്യക്തമാക്കി.
കോമ്രേഡ് ട്രിപ്പ്‌ലെറ്റ്‌സ്' എന്നാണ് ഈ സഹോദരിമാര്‍ അറിയപ്പെടുന്നത്. തങ്ങള്‍ മൂവരും പ്രണയിക്കുന്നത് ഒരാളെയാണെന്ന് ഇവർ തന്നെ വെളിപ്പെടുത്തുകയായിരുന്നു. തങ്ങള്‍ക്കിടയില്‍ വഴക്ക് ഇല്ലാതിരിക്കാന്‍ അവര്‍ ഒരു ഡേറ്റിംഗ് ടൈംടേബിള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
അതനുസൃതമായി ഓരോ ദിവസവും അയാള്‍ ഓരോരുത്തര്‍ക്കുമൊപ്പമാണ് ചിലവഴിക്കുന്നത് എന്നതാണ് ശ്രദ്ധേയമായ കാര്യം. അതിനാല്‍ തങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമൊന്നും ഉണ്ടാകുന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ഈ പുതിയ ക്രമീകരണത്തില്‍ ബിഗ്മാനും ഇതുവരെ ബുദ്ധിമുട്ടൊന്നും ഉണ്ടായിട്ടില്ലെന്ന് സഹോദരിമാര്‍ വ്യക്തമാക്കി.
ബിഗ് മാന്‍ സുന്ദരനാണെന്നും ഈ ബന്ധത്തില്‍ അവനും സന്തുഷ്ടനാണെന്നും മൂന്ന് സഹോദരിമാരും ഒരുപോലെ സമ്മതിക്കുന്നു. താന്‍ ഒരേസമയം പല സ്ത്രീകളുമായി ബന്ധം സ്ഥാപിക്കാറുണ്ട് . അതുകൊണ്ട് ഒരേ സമയം മൂന്ന് സ്ത്രീകളുമായി ഡേറ്റിംഗ് നടത്തുന്നത് വലിയ കാര്യമൊന്നുമല്ലെന്നും അയാള്‍ പറയുന്നത് . ഒരു പെണ്‍കുട്ടിയെ മാത്രം പ്രണയിക്കുന്നതല്ല തന്റെ രീതിയെന്നും അയാള്‍ വ്യക്തമാക്കി.
ഒരു ടൈം ടേബിള്‍ ഉണ്ടാക്കിയിട്ടുണ്ട്. അതനുസരിച്ച്, അയാൾ ഓരോരുത്തരെയും തിങ്കള്‍, ചൊവ്വ, ബുധന്‍ എന്നീ തീയതികളില്‍ ഡേറ്റിംഗിന് കൊണ്ടുപോകും. വെള്ളിയാഴ്ച വൈകുന്നേരംഅവർ എല്ലാവരും ഒന്നിച്ച് പുറത്ത് പോകും. അവന്‍ ഞങ്ങളെ ഒരുപോലെ സ്‌നേഹിക്കണം എന്നതാണ് നിബന്ധന . ഞങ്ങളെ തുല്യമായി സ്‌നേഹിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് അവന്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നുമാണ് സഹോദരിമാര്‍ പറയുന്നത്.
https://www.facebook.com/Malayalivartha


























