ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെന്‍മാര്‍ക്കില്‍... നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം വിവിധ രാജ്യ തലവന്മാരുമായി ആശയവിനിമയം നടത്തും

ജര്‍മന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെന്‍മാര്‍ക്കില്‍ എത്തും. നോര്‍ഡിക് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന അദ്ദേഹം വിവിധ രാജ്യ തലവന്മാരുമായി ആശയവിനിമയം നടത്തും.
ലക്ഷ്യം കൂടുതല്‍ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കുകയെന്നതാണ് . കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോര്‍ജം തുടങ്ങിയവ് നോര്‍ഡിക് ഉച്ചകോടിയിലെ വിഷയങ്ങളാണ്.
ഡെന്‍മാര്‍ക്കിലെത്തിയ ശേഷം പാരിസില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയുമായി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ കാണുന്നത്.
കോപ്പന്‍ഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചര്‍ച്ച നടത്തും. ഡാനിഷ് രാജ്ഞി മാര്‍ഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്.
"
https://www.facebook.com/Malayalivartha


























