നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യും... റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക യുക്രെയ്‌നിനൊപ്പം ഉണ്ടായിരിക്കുമെന്നു യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി

നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യും. റഷ്യന്‍ അധിനിവേശത്തിനെതിരെ യുക്രെയ്ന്‍ നടത്തുന്ന പോരാട്ടം വിജയിക്കുന്നതുവരെ അമേരിക്ക യുക്രെയ്‌നിനൊപ്പം ഉണ്ടായിരിക്കുമെന്നു യുഎസ് ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി. യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതിനു ശേഷം പെലോസി ഉറപ്പു നല്‍കി.
യുക്രെയ്ന്‍ ജനത സ്വാതന്ത്ര്യത്തിനു വേണ്ടി നടത്തുന്ന ഈ പോരാട്ടത്തിനു നന്ദി പറയുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത്. നീതിക്കു വേണ്ടി നടത്തുന്ന പോരാട്ടം വിജയിക്കുക തന്നെ ചെയ്യുമെന്നും പെലോസി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
സന്ദര്‍ശനം നടത്തി മടങ്ങുമ്പോള്‍ പോളണ്ടില്‍ പ്രസിഡന്റുമായി സംഘം കൂടിക്കാഴ്ച നടത്തി. യുക്രെയ്‌നില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് അഭയം നല്‍കുന്നതിനു യുഎസ് സംഘം പോളണ്ടിനെ അഭിനന്ദിക്കുകയുണ്ടായി.
"
https://www.facebook.com/Malayalivartha


























