Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ഫ്‌ലോറിഡയില്‍ പെരുമ്പാമ്പുകളുടെ എണ്ണം പെരുകുന്നു....ഏറ്റവും വലിയ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി, എവര്‍ഗ്ലേഡിലെ ഒളിഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്ന് മറ്റൊരു പെരുമ്പാമ്പിനെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പെണ്‍പെരുമ്പാമ്പിനെ ആകര്‍ഷിച്ചത്

24 JUNE 2022 12:55 PM IST
മലയാളി വാര്‍ത്ത

ഫ്‌ലോറിഡയില്‍ പെരുമ്പാമ്പുകളുടെ എണ്ണം പെരുകുന്നു....ഏറ്റവും വലിയ ബര്‍മീസ് പെരുമ്പാമ്പിനെ കണ്ടെത്തി ദയാവധം നടത്തി,
എവര്‍ഗ്ലേഡിലെ ഒളിഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്ന് മറ്റൊരു പെരുമ്പാമ്പിനെ ഉപയോഗിച്ചാണ് ഗവേഷകര്‍ ഈ പെണ്‍പെരുമ്പാമ്പിനെ ആകര്‍ഷിച്ചത്.



18 അടി (5.4 മീറ്റര്‍) നീളവും 98 കിലോഗ്രാം ഭാരവുമുള്ള ഒരു പെണ്‍ പാമ്പായിരുന്നു ഇത്. ഇതുവരെ ഫ്‌ലോറിഡയില്‍ കണ്ടെത്തിയ ഏറ്റവും വലിയ പാമ്പിനേക്കാള്‍ 13 കിലോ കൂടുതലാണ് ഇതിന്റെ ഭാരം. 20 മിനിറ്റ് നേരത്തെ പരിശ്രമത്തിന് ശേഷമാണ് ബയോളജിസ്റ്റുകള്‍ക്ക് അതിനെ പിടികൂടാനായത്.


പെറ്റുകളായി സാധാരണ ഇവിടെ പെരുമ്പാമ്പുകളെ വളര്‍ത്താറുണ്ട്. എന്നാല്‍, ഉടമകള്‍ ഒരുഘട്ടം കഴിയുമ്പോള്‍ ഇവയെ എങ്ങോട്ടെങ്കിലും ഇറക്കി വിടുന്നു. അതിനാലും തന്നെ പലയിടങ്ങളിലും പെരുമ്പാമ്പുകളെ കാണാറ് പതിവാണ്്. റേഡിയോ ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ച ഡയോനിസസ് എന്ന ആണ്‍ പെരുമ്പാമ്പിനെ ഉപയോഗിച്ചാണ് ജീവശാസ്ത്രജ്ഞര്‍ അവളെ കണ്ടെത്തിയത്. ഈ പെരുമ്പാമ്പ് ഗര്‍ഭിണിയായിരുന്നു. അതിന്റെ വയറ്റില്‍ 122 മുട്ടകളുണ്ടായിരുന്നു. ഇവിടെ കണ്ടെത്തിയതില്‍ ഏറ്റവും വലിയ ആണ്‍ പെരുമ്പാമ്പിന് 16 അടിയായിരുന്നു നീളം.

 



പിടികൂടിയ പെണ്‍പെരുമ്പാമ്പിന് 20 വയസ് പ്രായം വരുമെന്ന് കരുതുന്നു. പ്രദേശത്തെ ആവാസവ്യവസ്ഥയിലെ തദ്ദേശീയ ജീവികളെ സംരക്ഷിക്കുന്നതിനായി ഗവേഷകര്‍ 10 വര്‍ഷത്തിലേറെയായി ഫ്‌ലോറിഡയില്‍ പെരുമ്പാമ്പുകളെ വേട്ടയാടുന്നു. 2013 -ല്‍ സ്ഥാപിതമായതു മുതല്‍, സൗത്ത് വെസ്റ്റ് ഫ്‌ലോറിഡയുടെ കണ്‍സര്‍വന്‍സി, തെക്കുപടിഞ്ഞാറന്‍ ഫ്‌ലോറിഡയിലെ 100 ചതുരശ്ര മൈലില്‍ നിന്ന് 1,000 പെരുമ്പാമ്പുകളെ വരെ നീക്കം ചെയ്തിട്ടുണ്ട്.

പെരുമ്പാമ്പുകളെ വേട്ടയാടുന്നതിന് പൊതുജനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ച് ഫ്‌ലോറിഡ ഒരു വാര്‍ഷിക മത്സരവും നടത്തുന്നു. 'പൈത്തണ്‍ ചലഞ്ച്' ഓഗസ്റ്റ് 5 മുതല്‍ 14 വരെയാണ് നടക്കുന്നത്. 25 വ്യത്യസ്ത സംസ്ഥാനങ്ങളില്‍ നിന്ന് 600 ഓളം പേരെങ്കിലും ഇതില്‍ പങ്കെടുക്കുമെന്നാണ്  പ്രതീക്ഷിക്കുന്നത്.

 

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (6 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends