Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സന്നിധാനത്ത് വൻ ഭക്തജനതിരക്ക്... തുലാമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നു...മണ്ഡലകാലത്തിന് സമാനമായ ഭക്തജന പ്രവാഹം


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... വടക്കന്‍ കേരളത്തില്‍ മഴ കനക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്, അഞ്ചു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്


യുവ സംവിധായകന്‍ ബല്‍രാജ് കളരിക്കലിന്‍റെ ആകസ്മിക വിടവാങ്ങല്‍ ചലച്ചിത്ര ലോകത്തെ സങ്കടക്കടലിലാക്കി...


കൊൽക്കത്തയിൽ ദുർഗ്ഗാപൂജക്കിടെ അപകടം...നിരവധി മരണം... പൂജാ പന്തലിൽ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 35 ഓളം പേർക്ക് പരിക്ക്, വടക്കൻ കൊൽക്കത്തയിലെ ചോർ ഭാഗാനിലാണ് അപകടമുണ്ടായത്


തിരംഗ മാർച്ചിനിടെ അറസ്റ്റിലായ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയ്ക്ക് ഉപാധികളോടെ ജാമ്യം...

ജനനസര്‍ട്ടിഫിക്കറ്റില്‍ പേരും ലിംഗ സ്വത്വവും മാറ്റാൻ അനുമതി; ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡറായ മകള്‍ സമര്‍പ്പിച്ച അപേക്ഷ അംഗീകരിച്ച് കാലിഫോര്‍ണിയന്‍ കോടതി, മകളുടെ പേരില്‍നിന്ന് ഇലോണ്‍ മസ്‌കിന്റെ പേരുനീക്കി! ഇനി ആണല്ല, പെണ്ണ് തന്നെ....

25 JUNE 2022 09:52 AM IST
മലയാളി വാര്‍ത്ത

തനറെ ജനനസര്‍ട്ടിഫിക്കറ്റില്‍ പേരും ജെന്‍ഡറും മാറ്റണമെന്ന് ആവശ്യപ്പെട്ട് ടെസ്‌ല സി ഇ ഒ എലോണ്‍ മസ്‌കിന്റെ മകള്‍ സമര്‍പ്പിച്ച അപേക്ഷയിൽ അംഗീകരിച്ച് കാലിഫോര്‍ണിയന്‍ കോടതി. തന്റെ പേരും ലിംഗ സ്വത്വവും മാറ്റിത്തരണമെന്ന് ആവശ്യപ്പെട്ട് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ട്രാന്‍സ്ജെന്‍ഡറായ മകള്‍ സമര്‍പ്പിച്ച അപേക്ഷയിലാണ് ലോസ് എയ്ഞ്ചലസ് കൗണ്ടി സീപ്പീരിയര്‍ കോടതിതീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഉടന്‍ തന്നെ പുതിയ ജനനസര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്.

അതേസമയം മസ്‌കിന്റെ മകള്‍ വിവിയാന്‍ ജെന്ന വില്‍സണ്‍ ആണ് പുതിയ പേര് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചിരുന്നത്. സേവ്യര്‍ അലക്സാണ്ടര്‍ മസ്‌ക് (Xavier Alexander Musk) എന്ന പേരിലറിയപ്പെട്ടിരുന്ന മസ്‌കിന്റെ മകനാണ് ഈയടുത്തായി താനൊരു സ്ത്രീയാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്. തന്റെ പേര് വിവിയാന്‍ ജെന്ന വില്‍സണ്‍ എന്നാണെന്നും കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇവര്‍ വ്യക്തമാക്കിയിരുന്നു. പതിനെട്ടാം പിറന്നാളിന്റെ പിറ്റേന്നാണ് തന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിയാന്‍ കോടതിക്കുമുമ്പാകെ എത്തിയത്. ആരും എതിര്‍പ്പ് രേഖപ്പെടുത്താത്ത സാഹചര്യത്തില്‍, ജഡ്ജ് റാഫേല്‍ ഓങ്‌ഗെകോയാണ് ഇക്കാര്യം അംഗീകരിച്ച് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കൂടത്തെ തന്റെ പിതാവുമുള്ള അകല്‍ച്ചയും താല്‍പ്പര്യമില്ലായ്മയും അപേക്ഷയില്‍ വിവിയാന്‍ വ്യക്തമാക്കുകയുണ്ടായി. ''ഞാനിനി എന്റെ പിതാവിനൊപ്പം താമസിക്കുകയോ അദ്ദേഹവുമായി ഏതെങ്കിലും തരത്തില്‍ ബന്ധം പലര്‍ത്തുകയോ ചെയ്യുകയില്ല'- എന്നാണ് കോടതിക്കു മുമ്പാകെ വിവിയാന്‍ രേഖപ്പെടുത്തിയിരിക്കുന്നത്.

അതേസമയം കോടതി ഉത്തരവ് പ്രകാരം വിവിയാന് ഇനി മുതല്‍ പിതാവിന്റെ പേര് സ്വന്തം പേരില്‍നിന്നും ഒഴിവാക്കാവുന്നതാണ്. പകരം മാതാവായ കനേഡിയന്‍ എഴുത്തുകാരി ജസ്റ്റിന്‍ വില്‍സന്റെ പേരിലെ വില്‍സന്‍ എന്ന പേര് ഉപയോഗിക്കാനാവുന്നതാണ്. ഈ വിധത്തില്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കണമെന്നാണ് കോടതി വിധിയില്‍ ചൂണ്ടിക്കുന്നത്.

2000-ലാണ് വിവിയാന്റ മാതാവും എഴുത്തുകാരിയുമായ ജസ്റ്റിന്‍ വില്‍സനെ മസ്‌ക് വിവാഹം ചെയ്യുന്നത്. 2008 വരെ നീണ്ടുനിന്ന ഈ ബന്ധത്തില്‍ തന്നെ അഞ്ച് കുട്ടികളുണ്ടായി. മുതിര്‍ന്ന കുട്ടി നന്നേ ചെറുപ്പത്തില്‍ തന്നെ മരിച്ചു. വിവിയന് ഒരു ഇരട്ടസഹോദരനുമുണ്ട്. ഇത്രകാലവും സേവ്യര്‍ എന്ന പേരില്‍ ആണായാണ് വിവിയാന്‍ കഴിഞ്ഞിരുന്നത്. എന്നാൽ ഈയടുത്താണ് താന്‍ സ്ത്രീയാണെന്നും തന്റെ പേരു മാറുകയാണെന്നും വിവിയാന്‍ അറിയിച്ചത്.

കൂടാതെ ലോക കോടീശ്വരനും ടെസ്‌ല സി ഇ ഒയുമായ എലോണ്‍ മാസ്‌ക് മൂന്ന് തവണ വിവാഹം ചെയ്തിട്ടുമുണ്ട്. നടി റ്റലൂല റിലിയെ രണ്ടു തവണയാണ് മസ്‌ക് വിവാഹം ചെയ്തിരുന്നത്. ഗായികയായ ഗ്രിമിസില്‍ മസ്‌കിന് രണ്ടു കുട്ടികളുമുണ്ട്. കഴിഞ്ഞ ഫാദേഴ്‌സ് ഡേയ്ക്ക് 'എല്ലാ മക്കളെയും വളരെയധികം സ്‌നഹിക്കുന്നു' എന്നായിരുന്നു മസ്‌കിന്റെ ട്വീറ്റ് എന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നാല് ദിവസത്തെ പ്രത്യേക പരിശോധനയില്‍ കുടുങ്ങിയത് മദ്യപിച്ച് വാഹനമോടിച്ച 6199 പേര്‍  (1 hour ago)

ബേക്കറി വഴിയുള്ള ഹോര്‍ട്ടി വൈന്‍ വില്പനയ്ക്ക് ലൈസന്‍സ് മരവിപ്പിച്ചു  (1 hour ago)

എക്സാലോജിക് കേസ്; പിണറായി വിജയനെ ചോദ്യം ചെയ്യുന്നത് ഇ ഡിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ  (3 hours ago)

'ക്രൗൺ ഓഫ് കേരള 2026’ ടൈറ്റിൽ വിന്നർ സ്ഥാനം കരസ്ഥമാക്കി 15-കാരനായ അജ്മൽ  (4 hours ago)

മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിന് കേരള പൊലീസിന്റെ പ്രത്യേക പരിശോധന; 6199 പേര്‍ക്കെതിരെ കേസ്; ഏറ്റവും കൂടുതല്‍ കേസുകള്‍ എറണാകുളം റൂറലിൽ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ ; 14164 പേരെ അറസ്റ്റ് ചെയ്തു; എടുത്ത കേസുകളുടെ എണ്ണം 13131  (4 hours ago)

സംസ്ഥാന സർക്കാർ പുതുയുഗ വനിതാ നയം രൂപീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ  (4 hours ago)

"ഓപ്പറേഷന്‍ സ്പാ" എന്ന പ്രത്യേക പരിശോധന; സംസ്ഥാനത്തെ സ്പാകളില്‍ പോലീസ് മിന്നല്‍ പരിശോധന; 14 സ്ഥാപനങ്ങള്‍ക്കെതിരെ കേസ്  (5 hours ago)

ഭൂമി തരംമാറ്റ അപേക്ഷ; നിയമ തടസങ്ങളില്ലാത്തവയെല്ലാം ഒരു വര്‍ഷത്തിനുള്ളില്‍ തീര്‍പ്പാക്കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍  (5 hours ago)

പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഴ മുന്നറിയിപ്പ് ;ജാഗ്രത  (5 hours ago)

​ജൂ​നി​യ​ര്‍ പെ​ണ്‍കു​ട്ടി​ക​ളു​ടെ ഡി​സ്‌​ക​സ്‌​ത്രോ​യി​ലും ഷോ​ട്ട്പു​ട്ടി​ലും പൊന്നണിഞ്ഞ് പത്താംക്ലാസുകാരി  (8 hours ago)

റോഡ് നവീകരണം.... ഗതാഗതകുരുക്കിൽപ്പെട്ട് ശബരിമല തീർത്ഥാടകർ  (8 hours ago)

പൂജാ അവധിക്കാലത്തെ വൻ തിരക്കിൽ താമരശ്ശേരി ചുരത്തിൽ വൻ ഗതാഗതക്കുരുക്ക്... മണിക്കൂറുകളോളം ആയിരക്കണക്കിന് യാത്രക്കാർ പെരുവഴിയിൽ...  (9 hours ago)

വേമ്പനാട് കായലിന് കുറുകെ നിർമിച്ച മാക്കേക്കടവ് - നേരേകടവ് പാലം ജനങ്ങൾക്കായി തുറന്നു നൽകി  (9 hours ago)

ദാണ്ഡിയ ആഘോഷപരിപാടിക്കിടെ ലൈറ്റിംഗ് സ്റ്റാൻഡ് തകർന്നുവീണ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം... 14 പേർക്ക് പരുക്ക്  (9 hours ago)

Malayali Vartha Recommends