നദി മുറിച്ച് കടക്കുന്നതിനിടയിൽ കുഞ്ഞാന ഒഴുക്കിൽ പെട്ടു; കുഞ്ഞിനെ രക്ഷിക്കാൻ അമ്മയാനയുടെ അതിതീവ്ര ശ്രമം; നെഞ്ചിടിപ്പ് കൂട്ടുന്ന വീഡിയോ വൈറൽ; ഒടുവിൽ സംഭവിച്ചത്!

നദി മുറിച്ച് കടക്കുന്നതിനിടയിൽ കുഞ്ഞാന ഒഴുക്കിൽ പെട്ടുപോയി. കുഞ്ഞിനെ രക്ഷിക്കാൻ അമ്മയാനയുടെ കഠിന ശ്രമം. വീഡിയോ വൈറൽ. ഐഎഫ്എസ് ഓഫീസറായ പർവീൺ കസ്‍വാനാണ് ഈ വീഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. ആനക്കൂട്ടം നദി മുറിച്ച് കടക്കുകയായിരുന്നു. അതിനിടയ്ക്ക് കുഞ്ഞ് ഒഴുക്കിൽ പെട്ടു. അമ്മയാന അവിടെ കുഞ്ഞിനെ രക്ഷിക്കാൻ നിൽക്കുകയായിരുന്നു.
വെള്ളത്തിന്റെ കുത്തൊഴുക്കിൽ ആടുകയായിരുന്നു. അമ്മയാന ഉടനെ കുഞ്ഞിനെ പിന്തുടർന്ന് തുമ്പിക്കൈ കൊണ്ട് പിടിച്ചു കയറ്റാൻ ശ്രമിച്ചു. ആനയും ആനക്കുട്ടിയും രക്ഷപ്പെട്ട് കരയിലെത്തുവാൻ ബാക്കിയുള്ള ആനക്കൂട്ടം കരയിൽ അവരെ കാത്ത് നിൽക്കുന്നതും വീഡിയോയിൽ കാണാം. വടക്കൻ ബംഗാളിലെ നഗ്രകട്ടയ്ക്ക് സമീപമാണ് വീഡിയോ ചിത്രീകരിച്ചത്. പതിനായിരത്തിലധികം ആൾക്കാർ വീഡിയോ കണ്ടു. നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകൾ അറിയിച്ചു
https://www.facebook.com/Malayalivartha


























