ജി-7 ഉച്ചകോടിയ്ക്കിടെ അർജന്റീയൻ പ്രസഡന്റുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി; ഉത്പാദനക്ഷമമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉഭയകക്ഷി ബന്ധത്തിന്റെ ശ്രേണി അവലോകനം ചെയ്തും പുതിയ ചർച്ച....

അർജന്റീയൻ പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച്ച നടത്തിയതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുകയുണ്ടായി. ഞായറാഴ്ച നടന്ന ജി-7 ഉച്ചകോടിയ്ക്കിടെയാണ് ഇത്തരത്തിൽ കൂടിക്കാഴ്ച്ച നടത്തിയിരുന്നത്. ഇരു നേതാക്കളും തമ്മിൽ ഉത്പാദനക്ഷമമായ കാര്യങ്ങൾ ചർച്ച ചെയ്യുകയും ഉഭയകക്ഷി ബന്ധത്തിന്റെ ശ്രേണി അവലോകനം ചെയ്യുകയും ചെയ്തു. വ്യാപാരം, നിക്ഷേപം, പ്രതിരോധ സഹകരണം, കൃഷി, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ വിഷയങ്ങളിലും ചർച്ച നടക്കുകയുണ്ടായി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആൽബെർട്ടോ ഫെർണാണ്ടസും തമ്മിലുള്ള ആദ്യ ഉഭയകക്ഷി കൂടിക്കാഴ്ച്ച ആയിരുന്നു ഇത്. ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി തന്നെ രണ്ട് ദിവസത്തെ ജർമ്മനി സന്ദർശനത്തിനായാണ് മോദി ഇവിടെയെത്തിയത്. ഊർജം, ഭക്ഷ്യസുരക്ഷ, ഭീകരവാദം, പരിസ്ഥിതി, ജനാധിപത്യം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ കൂട്ടായ്മയുടെയും പങ്കാളിത്ത രാഷ്ട്രങ്ങളുടെയും നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തുന്നതാണ്.
ആൽഫെർഡെസുമായുള്ള കൂടിക്കാഴ്ചയിൽ ഇന്ത്യ-അർജന്റീന സൗഹൃദത്തിന്റെ മുഴുവൻ ശ്രേണിയും അവലോകനം ചെയ്യുകയായിരുന്നു. ഇരു രാജ്യങ്ങളം തമ്മിലുള്ള ശക്തമായ സഹകരണം ജനങ്ങൾക്ക് വളരെയധികം ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ച്ചയ്ക്ക് ശേഷം ട്വീറ്റ് ചെയ്യുകയുണ്ടായി. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ-സാംസ്‌കാരിക ബന്ധം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികളും ചർച്ചയുടെ ഭാഗമായതായി പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha


























