ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാൻ ഡിസ്‌നി വാഗ്ദാനം ചെയ്തിരിക്കുന്നത് 2300 കോടി രൂപ; ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിലെ അന്തിമ വിധി ഡെപ്പിനനുകൂലമായി വന്നതോടെ എല്ലാം മാറിമറിഞ്ഞു

ഹോളിവുഡ് താരം ജോണി ഡെപ്പും മുൻഭാര്യ ആംബർ ഹേഡും തമ്മിലുള്ള മാനനഷ്ടക്കേസിൽ അന്തിമ വിധി ഡെപ്പിനനുകൂലമായിട്ടാണ് വന്നത്. ഇതോടെ ഡിസ്നിയുടെ ഭാഗത്തു നിന്ന് വലിയ രീതിയിലുള്ള സമീപനമാണ് നിലവിൽ ഉണ്ടാകുന്നത്. ജോണി ഡെപ്പിനെ തിരികെ കൊണ്ടുവരാൻ 2300 കോടി രൂപയാണ് ഡിസ്‌നി വാഗ്ദാനം ചെയ്തിരിക്കുന്നത് എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.
എന്നാൽ ഡെപ്പും ഹേഡും തമ്മിലുളള വിഷയത്തിന്റെ വിധി വരുന്നതിന് മുമ്പ് തന്നെ നിരവധി ചലച്ചിത്ര നിർമാണ കമ്പനികളാണ് ഡെപ്പുമായുള്ള കരാറുകളിൽ നിന്ന് പിന്മാറിയത്. എന്നാൽ വിധി അനുകൂലമായതോടെയാണ് ഡിസ്‌നി ഉൾപ്പടെയുള്ള പല കമ്പനികളുടെയും പുതിയ നീക്കം നടത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുന്നത്. 2300 കോടിയോടൊപ്പം (301 മില്യൺ ഡോളർ) ഔദ്യോഗികമായി ഒരു ഖേദ പ്രകടനത്തിനും ഡിസ്‌നി തയ്യാറാകുന്നുണ്ട് എന്നും വാർത്ത ഉറവിടങ്ങൾ സൂചിപ്പിക്കുകയുണ്ടായി.
കൂടാതെ വളരെ ഹൃദയസ്പർശിയായ ഒരു കത്തും സമ്മാന ബാസ്‌ക്കറ്റും അദ്ദേഹത്തിന് സമ്മാനിച്ചു എന്നും ജാക്ക് സ്പാരോ ആറാം ഭാഗത്തിന്റെ ചിത്രത്തിനായി ഇതിനകം ഒരു ഡ്രാഫ്റ്റ് സ്ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളതിനാൽ ഡെപ്പ് അവരോട് ക്ഷമിച്ച് തന്റെ കഥാപാത്രവുമായി മടങ്ങിവരുമെന്നും ഉറവിടം ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha


























