ഇന്ധനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രം.... രാജ്യത്ത് പെട്രോളിന്റെ വില്‍പ്പന നിരോധിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍.... രണ്ടാഴ്ചത്തേക്കാണ് നിരോധനം

രാജ്യത്ത് പെട്രോളിന്റെ വില്‍പ്പന നിരോധിച്ച് ശ്രീലങ്കന്‍ സര്‍ക്കാര്‍. ഇന്ധനം അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായി മാറ്റിവയ്ക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. രണ്ടാഴ്ചത്തേക്കാണ് നിരോധനം.
ഇക്കാലയളവില്‍ ബസ്, ട്രെയിന്‍, ആരോഗ്യസേവനവുമായി ബന്ധപ്പെട്ടും ഭക്ഷണസാമഗ്രികള്‍ എത്തിക്കാനുമുള്ള വാഹനങ്ങള്‍ എന്നിവയ്ക്ക് മാത്രമാകും ഇന്ധനം നല്‍കുക. പ്രതിസന്ധി പരിഹരിക്കാന്‍ തിങ്കള്‍ അര്‍ധരാത്രി മുതല്‍ ജൂലൈ പത്തുവരെ രാജ്യം അടച്ചിടുന്നതായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. സ്‌കൂളുകളും രണ്ടാഴ്ചത്തേക്ക് അടച്ചു. പൊതുമേഖലാ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാനും നിര്‍ദേശിക്കുകയുണ്ടായി.
അതേസമയം, എണ്ണവിതരണത്തില്‍ രണ്ട് കമ്പനിയെമാത്രം അനുവദിക്കുന്ന നിലവിലെ സംവിധാനത്തില്‍ മാറ്റംവരുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.
എണ്ണ ഉല്‍പ്പാദക രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ക്കാണ് രാജ്യത്തേക്ക് എണ്ണ ഇറക്കുമതി ചെയ്ത് വില്‍ക്കാന്‍ അനുമതി നല്‍കിയത്. ഇതിനായുള്ള ശുപാര്‍ശ മന്ത്രിസഭ അംഗീകരിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























