Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?

കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞതിന് മോദിയോടുള്ള ദേഷ്യം മാറി; ഇന്ത്യയുടെ പച്ചക്കറി കിട്ടിയാല്‍ കൊള്ളാമെന്ന് പാക് മന്ത്രി

31 AUGUST 2022 06:13 PM IST
മലയാളി വാര്‍ത്ത

പ്രളയം വന്ന് മൂടിയപ്പോള്‍ പാകിസ്ഥാന്റെ ഇന്ത്യയോടുള്ള വിദ്വേഷമെല്ലാം പമ്പ കടന്നു. കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ്എടുത്തുകളഞ്ഞതോടെ മോദി സര്‍ക്കാരിനോട് പക മൂത്ത് വ്യാപാരനിരോധനം ഏര്‍പ്പെടുത്തിയിരുന്നു പാകിസ്ഥാന്‍. എന്നാലിപ്പോള്‍ ആയിരത്തിലധികം പേര്‍ മരിക്കുകയും രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗം വെള്ളത്തിനടിയില്‍ മുങ്ങുകയും ചെയ്തതോടെ എല്ലാ അഹന്തയും തകര്‍ന്ന പാക് ഭരണാധികാരികള്‍ ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പിച്ച വ്യാപാരനിരോധനം പിന്‍വലിക്കാനുള്ള നീക്കത്തിലാണ്.

ഔദ്യോഗികമായി ഇക്കാര്യം പാകിസ്ഥാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇതിന്റെ സൂചനകള്‍ പുറത്തുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ ധനമന്ത്രി മിഫ്താ ഇസ്മയിലാണ് ഇക്കാര്യം മറയില്ലാതെ സൂചിപ്പിച്ചത്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ 2019 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന ഇന്ത്യയുമായുള്ള വ്യാപാരനിരോധനം ഏടുത്തുകളയാന്‍ താന്‍ ആലോചിക്കുന്നതായി മിഫ്താ ഇസ്മയില്‍ പ്രഖ്യാപിച്ചു. ഇന്ത്യയില്‍ നിന്നും പച്ചക്കറികളും അവശ്യവസ്തുക്കളും ഇറക്കുമതി ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് കാലത്ത് ഇന്ത്യയില്‍ നിന്നും മരുന്നുകള്‍ ഇറക്കുമതി ചെയ്യാനും അഫ്ഗാനിസ്ഥാനിലേക്ക് ജീവകാരുണ്യസഹായങ്ങള്‍ എത്തിക്കാനും മാത്രമേ പാകിസ്ഥാന്‍ 2019 മുതല്‍ ഇന്ത്യയ്ക്ക് വാതിലുകള്‍ തുറന്നിട്ടിരുന്നുള്ളൂ. എന്തായാലും പ്രധാനമന്ത്രി മോദിയും കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ട്വിറ്ററില്‍ സന്ദേശം പങ്കുവെച്ചിരുന്നു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച ഒന്നു കൂടി കുറച്ചിരിക്കുകയാണ്.

പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ഈ ദുരന്തമുഖത്ത് ഇന്ത്യയുടെ സഹായം ആവശ്യമാണ്. കാരണം പാകിസ്ഥാന്റെ കൃഷിക്കളങ്ങളും പ്രളയം വന്ന് മൂടിയിരിക്കുകയാണ്. ഇത് എന്തായാലും വിളനശിക്കുന്നതിന് കാരണമാകുമെന്ന് ഉറപ്പാണ്. ഇനിയങ്ങോട്ട് പച്ചക്കറികളുടെയും അവശ്യസാധനങ്ങളുടെയും വില പിടിച്ചുനിര്‍ത്താന്‍ പ്രയാസമായിരിക്കും. ഈ അവസരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ചരക്കുകളായിരിക്കും പാകിസ്ഥാന് ആശ്വാസമാവുക. എന്തായാലും വൈകാതെ പാകിസ്ഥാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി തന്നെ ഇന്ത്യയുടെ മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വ്യാപാരനിരോധനം റദ്ദാക്കുമെന്ന് പ്രതീക്ഷിക്കാം.

വീടുകളും റോഡുകളും അടിസ്ഥാനസൗകര്യങ്ങളും നശിച്ചതുമൂലം ഏകദേശം 1000 കോടി ഡോളര്‍ നഷ്ടം കണക്കാക്കുന്നു. ഏകദേശം 3.3 കോടി പേര്‍ പ്രളയദുരന്തം അനുഭവിക്കുന്നു. അന്താരാഷ്ട്ര നാണ്യനിധി ഏകേദശം 110 കോടി ഡോളറിന്റെ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (5 minutes ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (16 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (28 minutes ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (5 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (6 hours ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (6 hours ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (7 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (7 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (7 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (7 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (7 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (7 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (7 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (8 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (11 hours ago)

Malayali Vartha Recommends