ബോറിസ് ജോണ്‍സനു പകരം ആര് ? പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായി....ഫലം തിങ്കളാഴ്ച

ബോറിസ് ജോണ്‍സനു പകരം പുതിയ ബ്രിട്ടിഷ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാനുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പ് ഇന്നലെ പൂര്‍ത്തിയായി. തിങ്കളാഴ്ച ഫലമറിയാം.
ഇന്ത്യന്‍ വംശജനായ മുന്‍ ധനമന്ത്രി ഋഷി സുനകും (42) വിദേശകാര്യമന്ത്രി ലിസ് ട്രസും (47) തമ്മിലാണു മത്സരം. ഒരു മാസം നീണ്ട ഓണ്‍ലൈന്‍, പോസ്റ്റല്‍ വോട്ടെടുപ്പില്‍ 1.60 ലക്ഷം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. പുതിയ പ്രധാനമന്ത്രി വരുന്ന ബുധനാഴ്ച പാര്‍ലമെന്റിനെ അഭിമുഖീകരിക്കും. പുതിയ പ്രധാനമന്ത്രി സുനകോ ട്രസോ എന്ന് തിങ്കളാഴ്ചയറിയാം.
https://www.facebook.com/Malayalivartha



























