ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രു; നീതിയുടെ പരിഹാസമാണ് ആ റെയ്‌ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ്, ജോ ബൈഡനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

യുഎസ് പ്രസിഡന്റ് ജോ ബൈഡനെതിരെ ആഞ്ഞടിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ജോ ബൈഡന്‍ രാജ്യത്തിന്റെ ശത്രുവാണെന്ന് ട്രംപ് വിമര്‍ശിക്കുകയുണ്ടായി. പെന്‍സില്‍വാനിയയില്‍ ശനിയാഴ്ച നടന്ന റാലിക്കിടെയാണ് പ്രസിഡന്റിന് നേരെയുള്ള ട്രംപിന്റെ ആക്രമണം നടന്നത്.
ഫ്‌ളോറിഡയിലെ ട്രംപിന്റെ വീട്ടില്‍ കഴിഞ്ഞ മാസം എഫ്ബിഐ പരിശോധന നടന്നതും ചൂണ്ടിക്കാട്ടിയാണ് ട്രംപിന്റെ രൂക്ഷ പ്രതികരണങ്ങള്‍ വന്നത്. നീതിയുടെ പരിഹാസമാണ് ആ റെയ്‌ഡെന്നും ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തിരിച്ചടിയുണ്ടാകുമെന്നും ഡൊണാള്‍ഡ് ട്രംപ് ചൂബ്ദിക്കാണിച്ചു.
അതേസമയം രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ ഭരണകൂടത്തിന്റെ അധികാര-ദുരുപയോഗത്തിനാണ് സാക്ഷ്യം വഹിക്കുന്നതെന്ന് ട്രംപ് ചൂണ്ടിക്കാണിച്ചു. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട നീതിന്യായ വകുപ്പും എഫ്ബിഐയും പ്രോട്ടോക്കോളുകള്‍ക്ക് വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ബൈഡന്‍ ഭരണകൂടമാണ് റെയ്ഡിന് നേതൃത്വം കൊടുക്കുന്നതും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു.
https://www.facebook.com/Malayalivartha



























