16 കുഞ്ഞുങ്ങളുടെ അമ്മ! 17മത്തെ അതിഥിയെ കാത്ത് പാറ്റി; ആഗ്രഹം 20 കുട്ടികള്‍ അവസാനം കുടുംബത്തിലേക്ക് എത്തിയ കുഞ്ഞിന് ഒരു വയസ് പ്രായം... നോര്‍ത്ത് കാരോലിനയിലെ പാറ്റി ഹെര്‍ണാണ്ടസ്- കാര്‍ലോസ് ദമ്ബതികള്‍ക്ക് 20 കുട്ടികള്‍ വേണമെന്നാണ് ആഗ്രഹം... മൂന്ന് ഇരട്ടകളടക്കം ഇപ്പോള്‍ 16 മക്കളുടെ മാതാപിതാക്കളാണ് ഇരുവരും....

ക്രിസ്റ്റഫര്‍ (13), കാര്‍ല (11), കെയ്ത്‍ലിന്‍ (11), ക്രിസ്റ്റീന്‍ (10), ചെല്‍സി (10), ക്രിസ്റ്റീന (9), കാല്‍വിന്‍ (7), കാതറിന്‍ (7), കാലെബ് (5), കരോലൈന്‍ (5), കാമില (4), കരോള്‍ (4), ചാര്‍ലട്ട് (3), ക്രിസ്റ്റല്‍ (2), ക്ലെടോണ്‍ (1) എന്നിവരാണ് ദമ്ബതികളുടെ മക്കള്‍. 2023 മാര്‍ച്ചിലാണ് 17മത്തെ കുഞ്ഞിന്റെ പ്രസവ സമയം ഡോക്ടര്‍മാര്‍ പറഞ്ഞിരിക്കുന്നത്.'സി' എന്ന അക്ഷരത്തിലാണ് 16 കുട്ടികളുടെയും പേര് തുടങ്ങുന്നത്. പെണ്‍കുഞ്ഞുങ്ങള്‍ക്കാണ് കുടുംബത്തില്‍ ആധിപത്യം. 10 പെണ്‍കുട്ടികളുണ്ട്. കാര്‍ലോസ് ജൂനിയര്‍ (14 ) ആണ് മക്കളില്‍ മുതിര്‍ന്നയാള്‍.കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലാണ് പാറ്റി 16മത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. 20 കുട്ടികള്‍ വേണമെന്നാണ് ദമ്ബതികളുടെ ആഗ്രഹം. ഇനി മൂന്ന് ആണ്‍കുട്ടികള്‍ വേണം. അപ്പോള്‍ 10 പെണ്ണും 10 ആണും ആകും. തങ്ങള്‍ ഒരിക്കലും ഗര്‍ഭ നിരോധനം ആഗ്രഹിക്കുന്നില്ലെന്നും പാറ്റി പറയുന്നു.
താനിപ്പോള്‍ 13 ആഴ്ച ഗര്‍ഭിണി ആണെന്നും ആണ്‍കുട്ടിയാണ് വയറ്റിലെന്നും ഫാബുലസ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പാറ്റി പറയുന്നു. കഴിഞ്ഞ 14 വര്‍ഷമായി കൂടുതല്‍ നാളുകളും താന്‍ ഗര്‍ഭിണിയാണെന്നും അവര്‍ പറയുന്നു. അഭിമാനവും സന്തോഷവുമാണ് തനിക്കുള്ളിലെന്ന് അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























