ഈ വര്‍ഷത്തെ എമ്മി പുരസ്‌കാരം യു.എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് .... ലോകത്തെ ദേശീയോദ്യാനങ്ങളെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണംചെയ്ത 'ഔര്‍ ഗ്രേറ്റ് നാഷണല്‍ പാര്‍ക്‌സ്' എന്ന ഡോക്യുമെന്ററി പരമ്പരയുടെ വിവരണത്തിനാണ് പുരസ്‌കാരം ലഭ്യമായത്

ഈ വര്‍ഷത്തെ എമ്മി പുരസ്‌കാരം യു.എസ്. മുന്‍പ്രസിഡന്റ് ബരാക് ഒബാമയ്ക്ക് .... ലോകത്തെ ദേശീയോദ്യാനങ്ങളെക്കുറിച്ച് നെറ്റ്ഫ്‌ലിക്‌സ് സംപ്രേഷണംചെയ്ത 'ഔര്‍ ഗ്രേറ്റ് നാഷണല്‍ പാര്‍ക്‌സ്' എന്ന ഡോക്യുമെന്ററി പരമ്പരയുടെ വിവരണത്തിനാണ് പുരസ്‌കാരം ലഭ്യമായത്.
2017ല്‍ പ്രസിഡന്റ് പദവിയൊഴിഞ്ഞശേഷം ഒബാമ ഭാര്യ മിഷേലിനൊപ്പം ചേര്‍ന്നുസ്ഥാപിച്ച ഹയര്‍ ഗൗണ്ട് എന്ന നിര്‍മാണക്കമ്പനിയാണ് 'ഔര്‍ ഗ്രേറ്റ് നാഷണല്‍ പാര്‍ക്‌സി'ന്റെ നിര്‍മാതാക്കള്‍. ഒബാമയോടു മത്സരിച്ചത് ഡേവിഡ് ആറ്റന്‍ബറോ, ലുപിത ന്യോംഗോ, കരീം അബ്ദുള്‍ ജബ്ബാര്‍ തുടങ്ങിയവരാണ് .
മികച്ച വിവരണത്തിനുള്ള ഗ്രാമി പുരസ്‌കാരം ഒബാമയ്ക്കു ലഭിച്ചിട്ടുണ്ട്. സ്വന്തം ഓര്‍മക്കുറിപ്പുകളായ ദ് ഒഡാസിറ്റി ഓഫ് ഹോപ്, ഡ്രീംസ് ഫ്രം മൈ ഫാദര്‍ എന്നിവയുടെ ഓഡിയോബുക്കുകള്‍ക്ക് ശബ്ദംനല്‍കിയതിനായിരുന്നു ഇത്. 1956ല്‍ എമ്മി ലഭിച്ച ഡൈ്വറ്റ് ഐസന്‍ഹവറാണ് മുമ്പ് ഈ ബഹുമതി നേടിയ ഒരേയൊരു യു.എസ്. പ്രസിഡന്റ്.
ടെലിവിഷനില്‍ സംപ്രേഷണംചെയ്ത ആദ്യ വാര്‍ത്താസമ്മേളനം നടത്തിയതിന് ലഭിച്ച ഓണററിപുരസ്‌കാരമായിരുന്നു അത്.
അതേസമയം അമേരിക്കന്‍ ടെലിവിഷന്‍ രംഗത്തിലെ നല്ല പരിപാടികളെ അംഗീകാരമായി നല്‍കുന്ന പുരസ്‌കാരമാണ് എമ്മി അവാര്‍ഡുകള്‍ എമ്മി എന്ന് ചുരുക്കപ്പേരിലാണിത് അറിയപ്പെടുന്നത്.
"
https://www.facebook.com/Malayalivartha



























