10 കോടിയുടെ തിമിംഗല ഛർദ്ദി പിടിച്ചെടുത്തു, റെയ്ഡിൽ 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത് ഉത്തർ പ്രദേശ് പൊലീസ്

10 കോടി വിലവരുന്ന ആംബർഗ്രിസ് പിടിച്ചെടുത്ത് ഉത്തർ പ്രദേശ് പൊലീസ് സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്. ലഖ്‌നൗവിൽ നടത്തിയ റെയ്ഡിലാണ് 4.12 കിലോഗ്രാം ഭാരമുള്ള ആംബർഗ്രിസ് കണ്ടെത്തിയത്.1972 ലെ വൈൽഡ്‌ലൈഫ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ആംബർഗ്രിസ് വിൽക്കുന്നത് നിയമവരുദ്ധമാണ്.
നേരത്തെ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികൾക്ക് വിപണിയില്‍ 28 കോടി രൂപ വില വരുന്ന തിമിംഗല ഛര്‍ദ്ദിൽ ലഭിച്ചിരുന്നു. കടലിന് മുകളില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു ആംബർഗ്രിസ് കണ്ടെത്തിയതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞത്.
28 കിലോഗ്രാമും 400 ഗ്രാമും തൂക്കം വരുന്ന ആംബർഗ്രിസ് വിഴിഞ്ഞത്തെ തീരദേശത്ത് നിന്ന് 32 കിലോമീറ്റര്‍ അകലെ കടലില്‍ നിന്നാണ് കിട്ടിയത്. മല്‍സ്യത്തൊഴിലാളികള്‍ ഇത് വിഴിഞ്ഞം കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെത്തിക്കുകയായിരുന്നു. മല്‍സ്യത്തൊഴിലാളികള്‍ ഇത് കിട്ടിയ ഉടന്‍ പോലീസിന് വിവരമറിയിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























