എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും

അന്തരിച്ച എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരു ദിവസത്തെ ദുഃഖാചരണം നടത്തും. ഞായറാഴ്ചയാണ് രാജ്യവ്യാപകമായി ദുഃഖാചരണം നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. അന്നേദിവസം സര്‍ക്കാര്‍ മന്ദിരങ്ങളിലും മറ്റും ദേശീയ പതാക പകുതി താഴ്ത്തി കെട്ടും. ഔദ്യോഗിക പരിപാടികളൊന്നും ഉണ്ടാകില്ല.
അന്തരിച്ച വിശിഷ്ട വ്യക്തിയോടുള്ള ആദരസൂചകമായി, ഇന്ത്യയൊട്ടാകെ സെപ്റ്റംബര്‍ 11ന് ഒരു ദിവസത്തെ ദുഃഖാചരണം നടത്താന്‍ ഇന്ത്യാ സര്‍ക്കാര്‍ തീരുമാനിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പില്‍ അറിയിച്ചു. ഇന്ത്യന്‍ സമയം വ്യാഴാഴ്ച രാത്രിയാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്.
https://www.facebook.com/Malayalivartha



























