യാത്ര തുടങ്ങുന്നതിനു മുന്നേ വിമാനത്തിൽ ആ അപകടം! പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി; തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു; ഒഴിവായത് വമ്പൻ അപകടം

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്. അത്തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്ത് വരുകയാണ് . അദ്ദേഹം സഞ്ചരിച്ച വിമാനം അടിയന്തിരമായി താഴെയിറക്കി. സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം താഴെയിറക്കിയത്. കഴിഞ്ഞ ദിവസമായിരുന്നു ഈ സംഭവം നടന്നിരിക്കുന്നത്. പൊതുപരിപാടിയിൽ പങ്കെടുക്കുവാൻ ഗുർജൻവാലയിലേക്ക് പോകുകയായിരുന്നു അദ്ദേഹം.
അപ്പോൾ വിമാനത്തിന് സാങ്കേതിക തകരാർ അനുഭവപ്പെടുകയായിരുന്നു . ഉടനെ കൺട്രോൾ ടവറുമായി ബന്ധപ്പെട്ടു. എന്നിട്ട് വിമാനം താഴെയിറക്കുകയായിരുന്നു. പിന്നെ വിമാന യാത്ര ഉപേക്ഷിച്ച് റോഡ് മാർഗ്ഗമായിരുന്നു ഇമ്രാൻ ഖാൻ യാത്ര തുടർന്നത്.മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ
വലിയ വിമാന ദുരന്തത്തിൽ നിന്നാണ് മുൻ പ്രധാനമന്ത്രി രക്ഷപ്പെട്ടത് എന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. സാങ്കേതിക തകരാറുകൾ പരിഹരിച്ച് കഴിഞ്ഞ് വിമാനം ഇസ്ലാമാബാദിലേക്ക് കൊണ്ടുപോകുകയും ചെയ്തു. എന്നാൽ മോശം കാലാവസ്ഥ കാരണമാണ് വിമാനം താഴെയിറക്കിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും വലിയൊരു അപകടത്തിൽ നിന്നും അദ്ദേഹം രക്ഷപ്പെട്ടിരിക്കുകയാണ് എന്നതാണ് ശ്രദ്ധേയമായ കാര്യം.
https://www.facebook.com/Malayalivartha



























