ഞങ്ങള്‍ ഒരിക്കലും അഭിനന്ദനങ്ങള്‍ മുന്‍കൂട്ടി അറിയിക്കില്ല... 72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍....

ഞങ്ങള്‍ ഒരിക്കലും അഭിനന്ദനങ്ങള്‍ മുന്‍കൂട്ടി അറിയിക്കില്ല... 72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍....
72ാം ജന്മദിനം ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ആശംസകളുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍. ഷാംഗ്ഹായ് കോ ഓപ്പറോഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയ്ക്കിടെയാണ് അദ്ദേഹം പ്രധാനമന്ത്രിയ്ക്ക് മുന്‍കൂട്ടി ആശംസ അറിയിച്ചത്.
റഷ്യന്‍ പാരമ്പര്യമനുസരിച്ച് അഭിനന്ദനങ്ങള്‍ മുന്‍കൂട്ടി അറിയിക്കാന്‍ സാധിക്കില്ലെന്നും അത് കൊണ്ട് അഭിനന്ദനങ്ങള്‍ അറിയിക്കാതെ ആശംസയാണ് പുടിന്‍ നേര്‍ന്നത്.' ഇന്ത്യയ്ക്ക് എല്ലാ ആശംസകളും നേരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നാളെ എന്റെ പ്രിയ സുഹൃത്തേ, നിങ്ങള്‍ ജന്മദിനം ആഘോഷിക്കാന്‍ പോകുകയാണെന്ന് എനിക്കറിയാം. റഷ്യന്‍ പാരമ്പര്യമനുസരിച്ച്, ഞങ്ങള്‍ ഒരിക്കലും അഭിനന്ദനങ്ങള്‍ മുന്‍കൂട്ടി അറിയിക്കില്ല. അതിനാല്‍, എനിക്ക് ഇപ്പോള്‍ അത് ചെയ്യാന്‍ കഴിയില്ല, എന്നാല്‍ ഞങ്ങള്‍ക്ക് നിങ്ങളുടെ ജന്മദിനത്തെക്കുറിച്ച് അറിയണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്ക് എല്ലാ ആശംസകളും നേരുന്നു. സൗഹൃദ ഇന്ത്യന്‍ രാഷ്ട്രത്തിന് ഞങ്ങള്‍ എല്ലാ ആശംസകളും നേരുന്നു, നിങ്ങളുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് അഭിവൃദ്ധി നേരുന്നുവെന്ന്' പുടിന്‍ .
റഷ്യയും ഇന്ത്യയും തമ്മിലുള്ള ബന്ധം വളരെ വേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്നുവെന്നും തന്ത്രപരമായ പ്രത്യേക പങ്കാളിത്തത്തിന്റെ സ്വഭാവമുണ്ടെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നിലപാട് മനസ്സിലാക്കുന്നുവെന്ന് റഷ്യന്‍ പ്രസിഡന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പറഞ്ഞു. സംഘര്‍ഷം എത്രയും വേഗം അവസാനിപ്പിക്കാനായി താന്‍ ആഗ്രഹിക്കുന്നതായും വ്യക്തമാക്കി പുടിന്‍ .
"
https://www.facebook.com/Malayalivartha



























