എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്താന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി...

എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്താന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ലണ്ടനിലെത്തി...ഇക്കാര്യം അറിയിച്ച് ദ്രൗപതി മുര്‍മുവിന്റെ ചിത്രം സഹിതം രാഷ്ട്രപതി ഭവന്‍ ട്വീറ്റ് ചെയ്തു.
സെപ്തംബര്‍ 8ന് സ്‌കോട്ട്‌ലാന്റിലെ വേനല്‍ക്കാല വസതിയായ ബാല്‍മോറല്‍ കാസിലില്‍ അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരം സെപ്തംബര്‍ 19ന് വെസ്റ്റ്മിന്‍സ്റ്റര്‍ ആബെയിലാണ് നടക്കുക.
സെപ്തംബര്‍ 12ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ ബ്രിട്ടീഷ് ഹൈക്കമ്മീഷനെ സന്ദര്‍ശിച്ച് രാജ്യത്തിന്റെ അനുശോചനം അറിയിച്ചിരുന്നു. സെപ്തംബര്‍ 11ന് രാജ്യം ദേശീയ ദുഃഖാചരണവും നടത്തി രാജ്ഞിക്ക് ആദരം അര്‍പ്പിച്ചിരുന്നു.
"
https://www.facebook.com/Malayalivartha



























