ഝാർഖണ്ഡിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി; തലയ്‌ക്ക് 15 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരൻ പിടിയിലായി

മുംബൈയിൽ ഭീകരൻ പിടിയിൽ. തലയ്‌ക്ക് ലക്ഷങ്ങൾ പാരിതോഷികം പ്രഖ്യാപിച്ച കമ്യൂണിസ്റ്റ് ഭീകരനാണ് പിടിയിലയിയ്ക്കുന്നത്. ഝാർഖണ്ഡ് സ്വദേശി കാരു ഹുലാസ് യാദവ് ആണ് അറസ്റ്റിലായത്. മാത്രമല്ല മഹാരാഷ്‌ട്ര ഭീകര വിരുദ്ധ സ്‌ക്വാഡാണ് ഇയാളെ പിടിച്ചത്.
അതേസമയം 15 ലക്ഷം രൂപയാണ് ഇയാളുടെ തലയ്‌ക്ക് വിലയിട്ടിരുന്നത്. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാൽഗഡിൽ നിന്നുമായിരുന്നു ഇയാളെ ഭീകര വിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്. പാൽഗഡിലെ നലസോപാര മേഖലയിൽ ഹുലാസ് യാദവ് ഒളിച്ചു കഴിയുന്നതായാണ് പോലീസിന് രഹസ്യ വിവരം ലഭിച്ചത്. ഇതേതുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഇയാൾ പിടിയിലായത്.
എന്നാൽ പിടിയിലായ ശേഷം യാദവിന് ചില ശാരീരിക അസ്വസ്ഥതകൾ പ്രകടമായിരുന്നു. ഇതോടെ ഈ സാഹചര്യത്തിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഝാർഖണ്ഡിൽ കൊലപാതകം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് യാദവ്.
https://www.facebook.com/Malayalivartha



























