ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ പൗരന്റെ ആക്രമണം; യുകെയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പതാക പിഴുതെറിഞ്ഞു, ഇസ്ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം നടന്നത് യുകെയിലെ ലെസ്റ്ററിൽ പോലീസിന് മുന്നിലുള്ള ക്ഷേത്രത്തിൽ

ഹൈന്ദവ ക്ഷേത്രത്തിന് നേരെ പാകിസ്താൻ പൗരന്റെ ആക്രമണം. യുകെയിലെ ഹിന്ദു ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ച പതാക അക്രമികൾ പിഴുതെറിയുകയാണ് ചെയ്തത്. യുകെയിലെ ലെസ്റ്ററിൽ പോലീസിന് മുന്നിലുള്ള ക്ഷേത്രത്തിലാണ് ഇസ്ലാമിസ്റ്റുകളുടെ ഇത്തരത്തിലുള്ള അഴിഞ്ഞാട്ടം നടന്നത്. മാദ്ധ്യമപ്രവർത്തകനായ ആദിത്യ രാജ് കൗൾ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പങ്കുവയ്ക്കുകയുണ്ടായി.
അതോടൊപ്പം തന്നെ ക്ഷേത്രത്തിന് മുന്നിൽ നിരവധിയാളുകൾ കൂട്ടംകൂടി നിന്ന് ആക്രോശിക്കുന്നത് വീഡിയോയിൽ കാണാനും സാധിക്കും. ഇതിൽ ഒരാൾ മതിലിലൂടെ നടന്ന് ചെന്നാണ് കാവിക്കൊടി നശിപ്പിക്കുന്നത്. ഇത് കണ്ട് നിൽക്കുന്നയാളും അക്രമിയെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. പോലീസ് ഇതെല്ലാം നോക്കി നിൽക്കുന്നതും കാണാൻ കഴിയും.
എന്നാൽ വീഡിയോ പ്രചരിച്ചതോടെ തന്നെ പ്രതിഷേധവുമായി നിരവധി പേർ എത്തിയിട്ടുണ്ട്. യുകെ സർക്കാരിന് എന്തുകൊണ്ട് മതവിദ്വേഷം നിയന്ത്രിക്കാനും ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായ ഇവരെ അറസ്റ്റ് ചെയ്യാനും കഴിയുന്നില്ല എന്ന ചോദ്യങ്ങളാണ് ഇതോടൊപ്പം ഉയരുന്നത്. ഹിന്ദുക്കൾക്കെതിരെ ലോകമെമ്പാടും നടക്കുന്ന അക്രമങ്ങൾ നിസാരമായി കാണാനാണ് ഭരണകൂടങ്ങൾ ശ്രമിക്കുന്നത് എന്ന ആശങ്കകളും ഉയർത്തുകയാണ്.
https://www.facebook.com/Malayalivartha



























