Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വിലപ്പെട്ട വജ്രം തിരികെ വേണം; എലിസബത്ത് രാജ്ഞിയുടെ ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന വിലപ്പെട്ട 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക' വേണമെന്ന് ദക്ഷിണാഫ്രിക്ക, ആഫ്രിക്ക തിരികെ ചോദിച്ചത് ഇന്ത്യൻ രൂപയിൽ 31,83,28,00,000 വിലമതിക്കുന്ന 530 കാരറ്റ് രത്നം

20 SEPTEMBER 2022 01:49 PM IST
മലയാളി വാര്‍ത്ത

ഒരു യുഗത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് എലിസബത്ത് രാജ്ഞി അന്തരിച്ചത്. ഇതിനുപിന്നാലെ ലോകം ഏറെ ചർച്ച ചെയ്തത് രാജ്ഞിയുടെ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള രത്നങ്ങളെക്കുറിച്ചാണ്. അത്തരത്തിൽ രാജ്ഞിയുടെ ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന വിലപ്പെട്ട വജ്രം തിരികെ വേണമെന്ന് ആവശ്യവുമായി ദക്ഷിണാഫ്രിക്ക രംഗത്ത് എത്തിയിരിക്കുകയാണ്. ഇതെത്തുടർന്ന് ബ്രിട്ടനെ ഇക്കാര്യം ദക്ഷിണാഫ്രിക്ക ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ചെങ്കോലിൽ പതിപ്പിച്ചിരിക്കുന്ന 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക'യാണ് തിരികെ വേണമെന്ന് ദക്ഷിണാഫ്രിക്ക നിലവിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിപ്പം ഏറിയ ക്ലിയര്‍ കട്ട് ഡയമണ്ട് ആണ് ഇത്. അതോടൊപ്പം തന്നെ 'കള്ളിനൻ 1' എന്നും ഇത് അറിയപ്പെടുന്നു.

ഇതിനോടകം തന്നെ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെ രാജകിരീടം അലങ്കരിക്കുന്ന വിലപിടിപ്പുള്ള വിവിധ വജ്രങ്ങൾ തിരികെ വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി രാജ്യങ്ങൾ രംഗത്തെത്തുകയുണ്ടായി. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കയും തങ്ങളുടെ ആവശ്യം ഉന്നയിച്ചു കൊണ്ട് രംഗത്തെത്തിയിരിക്കുന്നത്.

കൂടാതെ ആഫ്രിക്കയിലെ കോളനി ഭരണകാലത്താണ് 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക' ബ്രിട്ടന് കൈമാറിയത്. കൈമാറ്റം ചെയ്യപ്പെട്ടതിനു ശേഷം ഇതാദ്യമാണ് ഇത്തരത്തിൽ ഒരു അവകാശവാദവുമായി ദക്ഷിണാഫ്രിക്ക മുന്നോട്ടുവന്നിരിക്കുന്നത്. തങ്ങളുടെയും മറ്റു രാജ്യങ്ങളുടെയും കഷ്ടപ്പാടിന്റെ ഫലം ഇപ്പോഴും ബ്രിട്ടൻ അനുഭവിച്ചുകൊണ്ടിരിക്കുന്നത് അനുവദിച്ചു കൊടുക്കാൻ സാധിക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ സാമൂഹ്യ പ്രവർത്തകനായ സബേല ചൂണ്ടിക്കാണിച്ചു.

വജ്രം എത്രയും പെട്ടെന്ന് തന്നെ രാജ്യത്തേക്ക് തിരികെ കൊണ്ടുവരണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അങ്ങനെ സമാനമായ അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം 1905 കാലഘട്ടത്തിലാണ് 'ഗ്രേറ്റ് സ്റ്റാർ ഓഫ് ആഫ്രിക്ക' രൂപപ്പെടുത്തിയെടുത്തത്. ആ കാലഘട്ടത്തിൽ തന്നെ ഖനനം ചെയ്തെടുത്ത ഒരു വലിയ വജ്രക്കല്ലിൽ നിന്നാണ് ഇത് കൊത്തിയെടുത്തത്. 530 കാരറ്റ് രത്നമാണ് ഇത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. 400 മില്യൺ ഡോളറാണ് ഇതിൻറെ വിലയായി കണക്കാക്കപ്പെടുന്നത്. അതായത് ഇന്ത്യൻ രൂപയിൽ ഇത് 31,83,28,00,000. കണ്ടിട്ട് കണ്ണു തള്ളി പോകുന്നുണ്ട് അല്ലേ. ഇത്തരത്തിൽ വിവിധ രാജ്യങ്ങളിൽ നിന്ന് കൈവശപ്പെടുത്തിയ അമൂല്യങ്ങളായ നിരവധിരത്നങ്ങളാണ് രാജകീയ കിരീടത്തിലും ചെങ്കോലിലും ഒക്കെയായി പതിപ്പിച്ചിട്ടുള്ളത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (28 minutes ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (37 minutes ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (41 minutes ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (46 minutes ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (51 minutes ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (56 minutes ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (1 hour ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (1 hour ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (1 hour ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (1 hour ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (1 hour ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (4 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (6 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (6 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (7 hours ago)

Malayali Vartha Recommends