ടിപ്പായി നല്‍കിയത് തിരികെ ചോദിച്ച് കസ്റ്റമര്‍ എത്തിയപ്പോൾ അന്തം വിട്ടുപോയി

2.3 ലക്ഷം രൂപ ടൈപ്പായി കിട്ടുക എന്ന് വച്ചാൽ... സന്തോഷം നീണ്ടു നിന്നില്ല. റെസ്റ്റോറന്റിലെ ജീവനക്കാരിയ്ക്ക് നല്‍കിയ ടിപ്പ് തിരികെ ചോദിച്ച് കസ്റ്റമര്‍. യുഎസ്‌എയിലെ പെന്‍സില്‍വാനിയയിലുള്ള ഒരു റെസ്റ്റോറന്റിലെ ജോലിക്കാരിയ്ക്കാണ് കസ്റ്റമര്‍ വലിയ തുക ടിപ്പായി നല്‍കിയത്. പെന്‍സില്‍വാനിയയിലെ സ്‌ക്രാന്റണില്‍ സ്ഥിതി ചെയ്യുന്ന ആല്‍ഫ്രെഡോസ് പിസ്സ കഫേയിലെ ജോലിക്കാരിയാണ് മരിയാന ലാംബെര്‍ട്ട്. മരിയാനയ്ക്ക് ഒരു കസ്റ്റമര്‍ 2.3 ലക്ഷം രൂപ ടിപ്പ് ആയി നല്‍കുകയായിരുന്നു.
ഇത്രയും വലിയ തുക കിട്ടിയപ്പോള്‍ ആദ്യം ഞെട്ടലിലായിരുന്നു മരിയാന. എന്നാല്‍ എന്നാല്‍, പിന്നീട് അവള്‍ അതിനോട് പൊരുത്തപ്പെടുകയായിരുന്നു. എന്നാല്‍ ഈ സന്തോഷം അധിക സമയം നീണ്ടു നിന്നില്ല. കാരണം എറിക് സ്മിത്ത് എന്ന കസ്റ്റമര്‍ ആ റെസ്റ്റോറന്റിനോട് താന്‍ കൊടുത്ത ടിപ് തിരികെ ആവശ്യപ്പെടുകയായിരുന്നു. എറിക് വെറും 1005 രൂപ വിലയുള്ള സ്ട്രോംബോളിയാണ് ഓര്‍ഡര്‍ ചെയ്തത്. അതിന് ശേഷം 2.3 ലക്ഷം രൂപ ടിപ്പ് കൂടി ചേര്‍ത്ത് പണം നല്‍കുകയായിരുന്നു. 'ടിപ്‌സ് ഫോര്‍ ജീസസ്' എന്നും അതില്‍ കുറിച്ചിരുന്നു. 'ടിപ്സ് ഫോര്‍ ജീസസ്' എന്ന സോഷ്യല്‍ മീഡിയ പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ വലിയ ടിപ്പ് എന്നും അയാള്‍ അവകാശപ്പെട്ടിരുന്നു.
എന്നാല്‍, എറിക് റസ്റ്റോറന്റിനോട് ടിപ് ആയി കൊടുത്ത പണം തിരികെ ചോദിക്കുകയായിരുന്നു. അപ്പോഴേക്കും റെസ്റ്റോറന്റ് ആ പണം മരിയാനയ്ക്ക് കൊടുത്തിരുന്നു. അയാള്‍ പണം തിരികെ ചോദിച്ചതോടെ റസ്റ്റോറന്റ് പല തവണ അയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിക്കാതെ വരികയായിരുന്നു. എന്നാല്‍, പണം തരാന്‍ സാധ്യമല്ല എന്ന് പറഞ്ഞ് റെസ്റ്റോറന്റ് അയാള്‍ക്കെതിരെ കേസ് കൊടുത്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























