തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഇറ്റലിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്...

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്‌സ് ഇറ്റലിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്.
രണ്ടാം ലോകയുദ്ധത്തിന് ശേഷം തീവ്രവലതുപക്ഷ പാര്‍ട്ടി ഇറ്റലിയില്‍ അധികാരത്തിലെത്തുന്നത് ഇതാദ്യമായിട്ടാണ്. വോട്ടെണ്ണല്‍ പൂര്‍ത്തിയാവും മുമ്പ് തന്നെ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാര്‍ട്ടി തോല്‍വി സമ്മതിക്കുകയും ചെയ്തു.
ഇന്ന് അന്തിമ ഫലം വരുമ്പോള്‍ തന്നെ 400 അംഗ പാര്‍ലമെന്റില്‍ ബ്രദേഴ്‌സ് ഒഫ് ഇറ്റലി സഖ്യം 227 മുതല്‍ 257 സീറ്റുകള്‍ വരെ നേടുമെന്നാണ് വിലയിരുത്തുന്നത്. ഒക്ടോബറിലാകും പുതിയ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുക.
ജോര്‍ജിയ അധികാരത്തിലെത്തുന്നതോടെ യൂറോപ്പിലെ 45 രാജ്യങ്ങളില്‍ പതിനഞ്ചിന്റെയും തലപ്പത്ത് വനിതകളാവും.
"
https://www.facebook.com/Malayalivartha


























