അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ട മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സംസ്‌കാരം ഇന്ന് ... ഷിന്‍സോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാനില്‍

അക്രമിയുടെ വെടിയേറ്റു കൊല്ലപ്പെട്ട മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയുടെ സംസ്‌കാരം ഇന്ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങിയ പ്രമുഖര്‍ സംസ്‌കാരച്ചടങ്ങിനെത്തും. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജൂലൈ എട്ടിനാണ് ആബേ(67) കൊല്ലപ്പെട്ടത്.
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ടോക്കിയോയില്‍ എത്തി. നിരവധി രാജ്യാന്തര നേതാക്കളോടൊപ്പം മോദി ആബെക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കും.
20ലധികം രാഷ്ട്രങ്ങളുടെ തലവന്മാരുള്‍പ്പെടെ 100ലധികം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും.
സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ട്വിറ്ററില്‍ അറിയിച്ചു. ഇന്ത്യ-ജപ്പാന്‍ ബന്ധം ശക്തിപ്പെടുത്താനാണ് ഈ കൂടിക്കാഴ്ചയെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























