ഐ.എന്‍.എസ് സത്പുര ഓസ്‌ത്രേലിയന്‍ തീരത്ത്; ഗംഭീര പ്രകടനം

ഇന്ത്യ തദ്ദേശീയമായ നിര്‍മ്മിച്ച യുദ്ധക്കപ്പല്‍ ഐ.എന്‍.എസ് സത്പുര റോയല്‍ ഓസ്‌ത്രേലിയന്‍ നേവി ആതിഥ്യമേകുന്ന അന്താരാഷ്ട്ര യുദ്ധക്കപ്പല്‍ എക്‌സര്‍സൈസ് 'കക്കഡു 2022'ല്‍. ഐ.എന്‍.എസ് സത്പുരയെ കൂടാതെ പി18 പെട്രോളിംഗ് വിമാനവും എക്‌സര്‍സൈസില്‍ പങ്കുചേരുന്നുണ്ട്.
മുങ്ങിക്കപ്പല്‍ പ്രതിരോധവുമായി ബന്ധപ്പെട്ട വിവിധ എക്‌സര്‍സൈസുകളില്‍ പങ്കെടുക്കുന്ന സത്പുര തന്ത്രപരവും വിദഗ്ദ്ധവുമായ നീക്കങ്ങളിലൂടെ ലക്ഷ്യം തെറ്റാതെയുള്ള ഗണ്‍ഫയറിംഗിലും വൈഭവം തെളിയിച്ചു. കക്കഡു2022 നാവിക എക്‌സര്‍സൈസ് ലക്ഷ്യമിടുന്നത് വിവിധരാജ്യങ്ങളുടെ കപ്പല്‍പ്പടകള്‍ക്ക് പരസ്പരം ഇടപഴകാനും കൂട്ടായപ്രവര്‍ത്തനത്തിലൂടെ അനുഭവസമ്പത്ത് നേടാനുമാണെന്ന് ഇന്ത്യന്‍ നാവിക സേന പത്രക്കുറിപ്പില്‍ പറഞ്ഞു. 6000 ടണ്‍ കേവുഭാരമുള്ള ഐ.എന്‍.എസ് സത്പുര മിസൈല്‍ ഘടിപ്പിച്ച യുദ്ധക്കപ്പലാണ്. നേവിയുടെ വിശാഖപട്ടണം ആസ്ഥാനമായുള്ള കിഴക്കന്‍ കപ്പല്‍പടയിലെ അംഗമാണ്. തുറമുഖത്തും കടലിലുമായി രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന എക്‌സര്‍സൈസ് 14 രാജ്യങ്ങളിലെ നാവികസേനകള്‍ പങ്കെടുക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























