പ്രധാനമന്ത്രിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ... IMFനെ പോലും ഞെട്ടിച്ച് ഇന്ത്യയുടെ വമ്പൻ കുതിപ്പ്! പ്രധാനമന്ത്രിയെ വാരിപുണർന്നു

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ഐഎംഎഫ് ഡയറക്ടർ ക്രിസ്റ്റലീന ജോർജിവ രംഗത്ത് വന്നിരിക്കുകയാണ്. ലോകമാകമാനം പ്രതിസന്ധിയിലായ കൊറോണ മഹാമാരിക്കിടെ ഇന്ത്യ നടത്തിയ സാമ്പത്തിക വീണ്ടെടുപ്പിനാണ് ക്രിസ്റ്റലീന പ്രധാനമന്ത്രിയെ അങ്ങേയറ്റം പ്രശംസിച്ചത്. ട്വിറ്ററിലൂടെയാണ് അവരുടെ പ്രശംസ അറിയിച്ചിരിക്കുന്നത്.
കൊവിഡിൽ നിന്നു കൊണ്ടുള്ള ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുപ്പിനും ഡിജിറ്റലൈസേഷന്റെ വിജയത്തിനും അഭിനന്ദനങ്ങൾ എന്ന് ട്വിറ്ററിൽ ക്രിസ്റ്റലീന കുറിച്ചു. ഒപ്പം ഇന്ത്യയുടെ മാക്രോ ഇക്കണോമിക്, സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ കാര്യങ്ങൾക്ക് പൂർണ പിന്തുണ ഉറപ്പ് നൽകുകയും ചെയ്തു.
വലിയ ഒരു സംവിധാനത്തെ മുന്നോട്ട് കൊണ്ട് പോകുന്നതിനും ഐഎംഎഫിന്റെ പരിഷ്‌കാരങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിനും ഇന്ത്യയുടെ ശക്തമായ നേതൃത്വവും ഉണ്ടാവുമെന്ന് ജോർജീയ പ്രതീക്ഷിക്കുന്നതായി അവർ കൂട്ടിച്ചേർത്തു. ഇതിന് പുറമെ ക്രിസ്റ്റലീന കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുടെ വരാനിരിക്കുന്ന ജി 20 യുടെ അദ്ധ്യക്ഷനെ പറ്റിയും ഐഎംഎഫിന്റെ പിന്തുണയും കൂടികാഴ്ചയിൽ ഇരുവരും ചർച്ച ചെയ്തിട്ടുണ്ട് എന്നാണ് വിവരം.
ഇത് കൂടാതെ ആഗോള സമ്പദ് വ്യവസ്ഥയുടെ വെല്ലുവിളികളും പ്രധാനപ്പെട്ട ദോഷങ്ങളെക്കുറിച്ചും സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ചും അതിർത്തി കടന്നുള്ള പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള ഇരുകൂട്ടരും ആശങ്കകൾ പങ്കിട്ടു എന്നും അറിയാൻ കഴിയുന്നുണ്ട്. ഭക്ഷ്യ-ഊർജ്ജ വിലകളിലെ വർദ്ധനയും അന്താരാഷ്‌ട്ര കടവുമാണ് ഇതിന് കാരണമെന്നും അവർ നിരീക്ഷിച്ചു.
https://www.facebook.com/Malayalivartha


























