Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ജോര്‍ജിയയില്‍ കിലോമീറ്ററുകള്‍ നീണ്ട വന്‍ വാഹന വ്യൂഹം ജനങ്ങളെ ഓടിച്ചിട്ട് പിടിച്ച് പുടിന്‍

29 SEPTEMBER 2022 08:17 PM IST
മലയാളി വാര്‍ത്ത

യുക്രൈന്‍ അധിനിവേശം എട്ടാം മാസത്തിലേക്ക് കടക്കുന്നതിനിടെ തങ്ങള്‍ കീഴടക്കിയ തെക്ക് കിഴക്കന്‍ യുക്രൈനിലും റഷ്യ പരാജയത്തെ നേരിടുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ റഷ്യയില്‍ 3 ലക്ഷം സൈനികരുടെ റിസര്‍വ് ബറ്റാലിയന്‍ രൂപീകരിക്കാന്‍ പ്രസിഡന്റ് പുടിന്‍ ഉത്തരവിട്ടു. രാജ്യമെങ്ങും ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും അവയെല്ലാം പോലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തപ്പെട്ടു. ഇതുവരെയായി ഏതാണ്ട് 2,500 ഓളം റഷ്യക്കാര്‍ ഉത്തരവിനെതിരെ സമരം ചെയ്തതിന്റെ പേരില്‍ അറസ്റ്റിലായി. ഇതേ തുടര്‍ന്ന് നഗരങ്ങളില്‍ നിന്നും വിദൂരമായ പ്രദേശങ്ങളിലെ യുവാക്കളെ സൈന്യത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു.

സൈന്യത്തിലേക്ക് പുതിയ റിക്രൂട്ട്‌മെന്റുകള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചതിന് പിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളടക്കമുള്ളവര്‍ രാജ്യം വിടുകയാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നു. പിന്നാലെ 18 ഉം 60 നും ഇടയിലുള്ള പുരുഷന്മാര്‍ക്ക് വിമാന ടിക്കറ്റ് അനുവദിക്കിരുതെന്ന് വിമാനകമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായും ജോര്‍ജിയ റഷ്യന്‍ അതിര്‍ത്തിയില്‍ സൈനിക പിക്കറ്റിങ്ങ് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായി. ഇതിനിടെയാണ് റഷ്യന്‍ ജോര്‍ജിയന്‍ അതിര്‍ത്തിയില്‍ കിലോമീറ്ററുകള്‍ നീണ്ട ക്യൂ പ്രത്യക്ഷപ്പെട്ടതായുള്ള ചിത്രങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രസിദ്ധീകൃതമായത്.

പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പ്രഖ്യാപിച്ചതിന് പിന്നാലെ റഷ്യയില്‍ നിന്ന് ഏതാണ്ട് 2,60,000 യുവാക്കള്‍ രാജ്യം വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച മുതല്‍ 53,000 റഷ്യക്കാര്‍ രാജ്യത്ത് പ്രവേശിച്ചതായി ജോര്‍ജിയയുടെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 98,000 പേര്‍ തങ്ങളുടെ പ്രദേശത്തേക്ക് കടന്നതായി കസാക്കിസ്ഥാനും അവകാശപ്പെട്ടു. 43,000ത്തിലധികം റഷ്യക്കാര്‍ അതിര്‍ത്തി കടന്നതായി ഫിന്‍ലാന്‍ഡിന്റും 3,000 റഷ്യക്കാര്‍ മംഗോളിയയില്‍ പ്രവേശിച്ചതായി മംഗോളിയയും സ്ഥിരീകരിച്ചു.

ഇതിനിടെ റഷ്യന്‍ പലായനത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയ സ്‌പേസ് ടെക് കമ്പനിയായ മാക്‌സര്‍, റഷ്യ ജോര്‍ജിയ അതിര്‍ത്തിയില്‍ ഏതാണ്ട് 16 കിലോമീറ്ററോളം ഗതാഗത കുരുക്ക് അനുഭവപ്പെട്ടെന്ന് റിപ്പോര്‍ട്ട് ചെയ്തു. ഗതാഗത കുരിക്ക് നിമിത്തം പല റഷ്യക്കാരും തങ്ങളുടെ കാറുകള്‍ വഴിയിലുപേക്ഷിച്ച് , നടന്നെങ്കിലും രാജ്യം വിടാനുള്ള ശ്രമത്തിലാണെന്ന് അതിര്‍ത്തിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു. പലരും അതിര്‍ത്തികടക്കാനായി ദിവസങ്ങളായി കാത്ത് നില്‍ക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിനും പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗുവും മുമ്പ് രാജ്യത്തിന്റെ പ്രതിരോധ സേനയില്‍ സേവനമനുഷ്ഠിച്ചവരെയോ പ്രത്യേക സൈനിക വൈദഗ്ധ്യമുള്ളവരെയോ മാത്രമേ പുതിയ റിക്രൂട്ട്‌മെന്റിലേക്ക് വിളിക്കൂ എന്ന് ഉറപ്പ് നല്‍കിട്ടുണ്ടെങ്കിലും സൈനിക പരിശീലനമില്ലാത്ത യുവാക്കളോടും സൈന്യത്തില്‍ ചേരാന്‍ അവകാശപ്പെടുന്നതായി സൈബീരിയയില്‍ നിന്നുള്ള ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിനിടെ പല റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ അക്രമണം അഴിച്ച് വിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends