കാബൂളില്‍ വിദ്യാഭ്യാസകേന്ദ്രത്തില്‍ ചാവേര്‍ സ്‌ഫോടനം; വിദ്യാര്‍ത്ഥികളടക്കം 19 പേര്‍ മരിച്ചു

കാബൂളിൽ ചാവേര്‍ ആക്രമണം. അഫ്ഗാനിസ്ഥാനിലെ വിദ്യാഭ്യാസകേന്ദ്രത്തിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതയാണ് വിവരം. കാബൂളിലെ കാജ് എജ്യുക്കേഷന്‍ സെന്ററിലാണ് സംഭവം.
രാവിലെ 7.30 ഓടെയാണ് സ്ഫോടനമുണ്ടായതെന്ന് പോലീസ് വക്താവ് ഖാലിദ് സദ്രാന്‍ അറിയിച്ചു. പ്രദേശത്ത് സുരക്ഷാസേന തിരച്ചില്‍ നടത്തിവരികയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വെച്ച് ചാവേര്‍ പൊട്ടിത്തെറിച്ചുവെന്നാണ് എന്‍ജിഒ ആയ അഫ്ഗാന്‍ പീസ് വാച്ച് വ്യക്തമാക്കുന്നത്. കഴിഞ്ഞദിവസം കാബൂളിന് സമീപം വാസിര്‍ അക്ബര്‍ ഖാന്‍ ഏരിയയില്‍ സ്‌ഫോടനം നടന്നിരുന്നു.
https://www.facebook.com/Malayalivartha


























