Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

കീവിനെ കീറി മുറിച്ച് റഷ്യന്‍ മിസൈലുകള്‍ പ്രതികാരം വീട്ടി പുടിന്‍ ഇറാന്‍ ഡ്രോണുകളും കളത്തില്‍

10 OCTOBER 2022 07:21 PM IST
മലയാളി വാര്‍ത്ത

ഉക്രൈന്‍ തലസ്ഥാനമായ കീവിനെ കീറിമുറിച്ച് റഷ്യന്‍ മിസൈലുകള്‍ ; ഇത് കെര്‍ച്ച് പാലം തകര്‍ത്തതിലെ പ്രതികാരം; ഇനി തൊട്ടാല്‍ കടുത്ത തിരിച്ചടിയെന്ന് പുടിന്‍

കീവ് :ഉക്രൈന്‍ തലസ്ഥാനനഗരിയായ കീവില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 83 ഓളം മിസൈലുകള്‍ തൊടുത്തുവിട്ട് വന്‍ നാശനഷ്ടങ്ങളുണ്ടാക്കി റഷ്യ. കീവിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ നിലകൊള്ളുന്ന ഷെവ് ചെങ്കോ മേഖലയില്‍ വന്‍ സ്‌ഫോടനങ്ങളാണുണ്ടായത്. ജനവാസമേഖലകളിലെ ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നു. കരിങ്കടലില്‍ നങ്കൂരമിട്ടിരുന്ന യുദ്ധക്കപ്പലുകളില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തുവിട്ടത്. ലിവ്, ഖാര്‍കീവ്, ഒഡേസ മേഖലകളിലും സ്‌ഫോടനങ്ങളുണ്ടായി. മരണനിരക്ക് കുറവാണ്. എട്ട് പേര്‍ കൊല്ലപ്പെട്ടെന്നും 24 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഉക്രൈന്‍ നല!്കുന്ന കണക്ക്.

റഷ്യ ആയുധങ്ങളും ഭക്ഷണവും മറ്റും ക്രൈമിയയില്‍ നിന്നും റഷ്യയിലേക്കും തിരിച്ചും കൊണ്ടുപോകുന്ന തന്ത്രപ്രധാന പാലമായ ക്രൈമിയയിലെ കെര്‍ച്ച് പാലം കഴിഞ്ഞ ദിവസം ഉക്രൈന്‍ തകര്‍ത്തതിലെ പ്രതിഷേധമായാണ് റഷ്യയുടെ ഈ പ്രത്യാക്രമണം. ഈ തീവ്രവാദ ആക്രമണത്തിന് തിരിച്ചടി കൊടുക്കുമെന്ന് പുടിന്‍ കഴിഞ്ഞ ദിവസം താക്കീത് നല്‍കിയിരുന്നു. ദീര്‍ഘദൂരമിസൈലുകള്‍ ഉപയോഗിച്ചാണ് തിങ്കളാഴ്ച ഉക്രൈന്റെ സൈനിക, വാര്‍ത്താവിനിമയ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതെന്നും ഇനി റഷ്യന്‍ മേഖലകളെ ആക്രമിച്ചാല്‍ പ്രത്യാഘാതം കനത്തതായിരിക്കുമെന്നും പുടിന്‍ പുതിയ താക്കീത് നല്‍കിയിരിക്കുകയാണ്. പാശ്ചാത്യ രാഷ്ട്രങ്ങളുടെ സഹായമില്ലാതെ ഈ പാലം തകര്‍ക്കുക സാധ്യമായിരുന്നില്ല. അത്രയ്ക്ക് ശക്തമായ പാലമായിരുന്നു അത്. ഉഗ്രസ്‌ഫോടനം നടത്തിയാണ് ഈ പാലം ഉക്രൈന്‍ തകര്‍ത്തത്. ഇതോടെയാണ് റഷ്യ നിയന്ത്രണം വിട്ടത് പ്രതികരിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ കീവ് നഗരത്തെ നരകതുല്ല്യമാക്കുന്ന ആക്രമണമെന്നാണ് മാധ്യമങ്ങള്‍ വിശദീകരിക്കുന്നത്. .

റഷ്യ പിടിച്ചെടുത്ത ഉക്രൈന്റെ ഭാഗങ്ങള്‍ തിരിച്ചുപിടിക്കാന്‍ കുറച്ചുനാളുകളായി അമേരിക്കയുടെയും യൂറോപ്യന്‍ രാജ്യങ്ങളുടെയും സഹായത്തോടെ ഉക്രൈന്‍ ശ്രമിച്ചുവരികയായിരുന്നു. ഉക്രൈന്‍ സേന റഷ്യയുടെ പ്രതിരോധ സംവിധാനങ്ങളില്‍ കനത്ത നാശനഷ്ടങ്ങളും വിതച്ചിരുന്നു. ഇതേ തുടര്‍ന്ന് ഏത് നിമിഷവും വീര്യം കുറഞ്ഞ ആണവായുധങ്ങള്‍ പ്രയോഗിച്ചേക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെയാണ് ക്രൈമിയയെ റഷ്യയുമായി ബന്ധിപ്പിക്കുന്ന പ്രധാന പാലം ഉക്രൈന്‍ തകര്‍ത്തത്. ഇതില്‍ രോഷം പുണ്ടാണ് തിങ്കളാഴ്ച ത്തെ വന്‍ ആള്‍നഷ്ടവും കെട്ടിടനാശവും വരുത്തിയ മിസൈല്‍ ആക്രമണം ഉണ്ടായത്. റഷ്യ തന്റെ രാജ്യത്തെ തുടച്ചുനീക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഉക്രൈന്‍ പ്രസിഡന്റ് സെലെന്‍സ്‌കി പ്രതികരിച്ചത്.

ആണവനിലയം നിലകൊള്ളുന്ന ഉക്രൈനിലെ സാപൊറീഷ്യയിലും ഡിനിപ്രോയിലും റഷ്യ ആക്രമണം ഈയിടെ കടുപ്പിച്ചിരുന്നു. സാപൊറീഷ്യയില്‍ നടത്തിയ ആക്രമണത്തില്‍ 50 അപാര്‍ട്‌മെന്റുകളും 20 വീടുകളും തകര്‍ന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (29 minutes ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (31 minutes ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (34 minutes ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (39 minutes ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (44 minutes ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (1 hour ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (1 hour ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (1 hour ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (5 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (7 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (7 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (8 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (8 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (10 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (11 hours ago)

Malayali Vartha Recommends