അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്; മിസൗറിയിലെ ഹൈസ്‌കൂളിന് നേരെ വെടിവയ്പ്പ്; അക്രമിയടക്കം മൂന്ന് പേർ മരിച്ചു ; പ്രതിക്ക് 20 വയസ് പ്രായമെന്ന് പോലീസ്

അമേരിക്കയിൽ വീണ്ടും വെടിവെയ്പ്പ്. അമേരിക്കയിലെ മിസൗറിയില്‍ ഹൈസ്‌കൂളിന് നേരെയുണ്ടായ വെടിവയ്പ്പില്‍ മൂന്ന് പേർ മരിച്ചു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. അമേരിക്കയിലെ സെന്റ് ലൂയിസ് നഗരത്തിലെ ഹൈസ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്. സംഭവത്തിൽ അക്രമിയടക്കം മൂന്ന് പേരാണ് മരിച്ചിട്ടുള്ളത്. അക്രമിയെ പൊലീസ് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം സെന്‍ട്രല്‍ വിഷ്വല്‍ ആന്‍ഡ് പെര്‍ഫോമിംഗ് ആര്‍ട്‌സ് ഹൈസ്‌കൂളിലേക്ക് രാവിലെ പൊലീസ് എത്തുമ്പോൾ അക്രമിയുണ്ടെന്ന് അലറി പരിഭ്രാന്തരായി ഓടുകയായിരുന്നു കുട്ടികൾ. തുടർന്ന് ആക്രമണത്തിൽ ഒരാള്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
എന്നാൽ അക്രമിയും ഒരു പെൺകുട്ടിയും ആശുപത്രിയിൽ വച്ചാണ് മരിച്ചത്. മാത്രമല്ല പ്രതിക്ക് 20 വയസ് പ്രായം തോന്നിക്കുമെന്നാണ് പൊലീസ് പറയുന്നത്. വെടിവെയ്പ്പിനെ തുടർന്ന് നൂറുകണക്കിന് കുട്ടികൾ ആക്രമണത്തിന്റെ ഞെട്ടലിലാണെന്നും മാനസികമായി തകർന്നെന്നും പൊലീസ് പറഞ്ഞു. അക്രമിയുടെ പേരോ മറ്റു വിവരങ്ങളൊ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha


























