Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

ഋഷി സുനക്ക് എന്ന മിടുമിടുക്കൻ; ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെ പാർട്ടിയിൽ റിഷി സുനക്കിന് കരുത്ത് വർധിച്ചു! ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ആധിപത്യം ഏറ്റെടുക്കാൻ കഴിഞെങ്കിൽ അത് ചരിത്രപരമായ ഒരു നേട്ടം തന്നെ...

25 OCTOBER 2022 03:12 PM IST
മലയാളി വാര്‍ത്ത

2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ റിഷിയെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്, പിന്നീട് ബോറിസ് ജോൺസനോട് വിയോജിച്ച് ധനമന്ത്രി സ്ഥാനം വലിച്ചെറിഞ്ഞ് രാജിവെച്ചിറങ്ങാൻ ധൈര്യം കാണിച്ചതോടെ പാർട്ടിയിൽ റിഷി സുനക്കിന് കരുത്ത് വർധിച്ചു. പിന്നാലെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് ബോറിസ് ജോൺസൺ പടിയിറങ്ങി, അടുത്ത പ്രധാനമന്ത്രി റിഷി സുനക്ക് തന്നെ എന്ന് ലോകം ഉറപ്പിച്ചെങ്കിലും പാർട്ടിക്കുള്ളിലെ പോരിൽ അവസാന റൗണ്ടിൽ ലിസ് ട്രസ് കുതിച്ചപ്പോൾ സുനക്കിന് തോൽവി സമ്മതിക്കേണ്ടി വന്നു. പക്ഷേ 45 നാളുകൾ തികയും മുൻപേ റഷ്യയുടെ സാമ്പത്തിക സ്ഥിതി തകർന്നു, പിടിപ്പുകേടിന്റെ ആൾരൂപം എന്ന പരിഹാസവും പേറി പ്രധാനമന്ത്രി കസേരയിൽ നിന്ന് ലിസ് പടിയിറങ്ങി.

ലിസ് ട്രസ് ഒക്‌ടോബർ 20ന് രാജിവച്ചു... ഇതോടെ ആ ചോദ്യം വീണ്ടും ഉയർന്നു. അടുത്ത പ്രധാനമന്ത്രിയായി ഇന്ത്യൻ വംശജൻ എത്തുമോ... ഒടുവിൽ മൂന്ന് മാസങ്ങൾക്കിപ്പുറം റിഷി സുനക്ക് ബ്രിട്ടന്‍റെ ഭരണകേന്ദ്രം സ്വന്തമാക്കുമ്പോൾ ഇന്ത്യാക്കാർക്കും അഭിമാനിക്കാം. ഏഴു മാസത്തിനിടെ ബ്രിട്ടന്റെ മൂന്നാമത്തെ പ്രധാനമന്ത്രിയാകുകയാണ് ഋഷി.

പഞ്ചാബിൽ നിന്നാണ് റിഷി സുനാക്കിന്റെ കുടുംബം ബ്രിട്ടനിലേക്ക് കുടിയേറിയത്.. പഞ്ചാബില്‍ ജനിച്ച്, തുടക്കത്തില്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കും അവിടെനിന്ന് ബ്രിട്ടനിലേക്കും കുടിയേറിയവരാണ് ഋഷിയുടെ പൂര്‍വികര്‍. ബ്രിട്ടനില്‍ സര്‍ക്കാര്‍ ജോലിക്കാരായിരുന്നു അവര്‍. ഋഷിയുടെ മാതാപിതാക്കള്‍ ഉഷയും യശ്വീരും ബ്രിട്ടനിലാണു ജനിച്ചത്. ഇവരുടെ മൂത്തമകനായി 1980 മേയ് 12നാണ് ഋഷിയുടെ ജനനം. ഒരു ഫാർമസിസ്റ്റായ ഉഷാ സുനക്കിന്റെയും നാഷണൽ ഹെൽത്ത് സർവീസ് ജനറൽ പ്രാക്ടീഷണറായ യാഷ് വീറിന്റെയും മകനായി യുകെയിലെ ഹാംഷെയറിലെ സതാംപ്റ്റണില്‍ ആണു ഋഷിയുടെ ജനനം. രണ്ടു ഇളയ സഹോദരങ്ങളുണ്ട്. അമ്മയുടെ അച്ഛന്‍ (നാനാജി എന്നാണ് ഋഷി വിളിക്കുന്നത്) മെംബര്‍ ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദ് ബ്രിട്ടിഷ് എംപയര്‍ ബഹുമതി നേടിയിട്ടുണ്ട്....

പഠനത്തിൽ ബഹു മിടുക്കനായ ഋഷി യുഎസിലെ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എംബിഎ പൂർത്തിയാക്കി .ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് രാഷ്‌ട്രീയം, തത്വശാസ്ത്രം, സാമ്പത്തിക ശാസ്ത്രം എന്നിവ പഠിച്ചു. രാഷ്‌ട്രീയത്തിൽ ചേരുന്നതിന് മുമ്പ് ഋഷി ഇൻവെസ്റ്റ്‌മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്‌സിലും ഹെഡ്ജ് ഫണ്ടുകളിലും ജോലി ചെയ്തിരുന്നു. വന്‍കിട നിക്ഷേപക കമ്പനിയ്ക്ക് നേതൃത്വം നല്‍കി .

2009ലാണ് ഇന്‍ഫോസിസ് സഹസ്ഥാപകന്‍ നാരായണമൂര്‍ത്തിയുടെയും സാമൂഹികപ്രവര്‍ത്തകയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തിയുടെയും മകള്‍ അക്ഷതയാണ് ഋഷിയുടെ ഭാര്യ.... ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് നേടി യുഎസിലെ സ്റ്റാന്‍ഫഡ് ബിസിനസ് സ്‌കൂളില്‍ എംബിഎയ്ക്കു പഠിക്കുമ്പോഴാണ് അക്ഷതയെ പരിചയപ്പെട്ടത്. സഹപാഠികളായിരുന്ന ഇരുവരുടെയും സൗഹൃദം തീവ്രപ്രണയമായി വളരുകയായിരുന്നു. 2009 ആഗസ്റ്റില്‍ വിവാഹിതരായി.... ഋഷിയ്ക്ക് രണ്ട് പെണ്‍മക്കളുണ്ട്. അനൗഷ്‌കയും കൃഷ്ണയും.

അമ്മ ഫാർമസിസ്റ്റും നാഷണൽ ഹെൽത്ത് സർവീസിൽ ഉദ്യോഗസ്ഥയുമാണ് . ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി, സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റി ബിരുദധാരിയാണ് സുനക്കിന്റെ പിതാവ്. വിദ്യാഭാസത്തിനും സ്വപ്രയത്നത്തിനും പ്രാധാന്യം നൽകി ബ്രിട്ടനിലെ അതി സമ്പന്നരുടെ പട്ടികയിലേക്ക് ഋഷി സുനക്ക് നടന്നു കയറി

2015 മെയിലാണ് റിച്ച്മണ്ടില്‍ നിന്നുള്ള കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പ്രതിനിധിയായി ഋഷി സഭയിലെത്തുന്നത്. കൺസർവേറ്റീവ് പാർട്ടി അണികൾക്കിടയിൽ ഋഷി അതിവേഗം സ്വീകാര്യനാകുകയായിരുന്നു. 2017 പൊതുതിരഞ്ഞെടുപ്പില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2020 ഫെബ്രുവരിയിലാണ് 42 വയസ്സുകാരനായ ഋഷി സുനക്കിനെ ധനമന്ത്രിയായി പ്രധാനമന്ത്രി ബോറിസ് ജോൺസൻ നിയമിച്ചത്. കോവിഡ് പ്രതിസന്ധിക്കാലത്ത് ബിസിനസുകാർക്കും തൊഴിലാളികൾക്കും വേണ്ടിപ്രവർത്തിച്ചു... 'ബ്രെക്സിറ്റി'നെ പിന്തുണച്ചതും ജനസമ്മിതി നേടി കൊടുത്തു.

2020 ഫെബ്രുവരി 13-ന് ബ്രിട്ടനിലെ ആദ്യത്തെ ഹിന്ദു ചാൻസലറായി സുനക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ഭഗവദ് ഗീതയിൽ തൊട്ടായിരുന്നു എംപിയായുള്ള സത്യ പ്രതിജ്ഞ. ആ വർഷം അവസാനം, 11 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ ഔദ്യോഗിക വസതിയിൽ വിളക്കുകൾ തെളിച്ച് അദ്ദേഹം ദീപാവലി ആഘോഷിച്ചതും വാർത്തയായി. ഇന്നിതാ 2022ലെ ദീപാവലി ദിവസം ബ്രിട്ടന്റെ സാരഥ്യം ഏറ്റെടുക്കാനുള്ള അവസരവും അദ്ദേഹത്തിനെ തേടി എത്തി.

ഇന്ത്യയിലെയും കിഴക്കൻ ആഫ്രിക്കയിലെയും ബ്രിട്ടന്റെ പഴയ സാമ്രാജ്യത്തിൽ നിന്നുള്ള കുടിയേറ്റക്കാരുടെ പിൻഗാമികൾക്ക് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുടെ ആധിപത്യം ഏറ്റെടുക്കാൻ കഴിഞെങ്കിൽ അത് ചരിത്രപരമായ ഒരു നേട്ടം തന്നെയാണ്.. ഇതേ കുറിച്ച് കൂടുതൽ പറയാൻ യു കെ യിലെ മലയാളി ശാസ്ത്രജ്ഞനായ ശ്രീ രാജീവ് പാട്ടത്തിൽ നമ്മോടൊപ്പം ഉണ്ട് .അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

 

ശ്രീ രാജീവ് പറഞ്ഞതുപോലെ ഒരു കാലത്ത് ഇന്ത്യയെ അടക്കി വാണിരുന്ന ബ്രിട്ടന്റെ തലപ്പത്താണ് ഇപ്പോൾ ഒരു ഇന്ത്യൻ വംശജൻ എത്തിയിരിക്കുന്നത്. ഇപ്പോൾ ഒരു ഇന്ത്യൻ വംശജൻ അവിടെ പ്രധാനമന്ത്രി ആയിട്ടുണ്ടെങ്കിൽ ആ രാജ്യത്തിന്റെ മഹിമയെ തന്നെയാണ് ലോകമൊട്ടാകെ വിളിച്ചോതുന്നത്. അങ്ങനെയൊരു തീരുമാനം ആ രാജ്യത്തെ ജനങ്ങൾ കൈകൊണ്ടിട്ടുണ്ടെങ്കിൽ അതിൽ നിന്ന് മനസ്സിലാകുന്നത് മുൻകാല ചരിത്രങ്ങളിൽ നിന്നും ആ രാജ്യവും ജനതയും ഒരു പാട് മാറി എന്നതിന്റെ നേർക്കാഴ്ചയാണ് ഋഷി സുനാകിന്റെ ഈ പ്രധാനമന്ത്രി പദവി എന്ന തന്നെയാണ്. അദ്ദേഹത്തിന് ആശംസകൾ നേരാം...

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (1 hour ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (1 hour ago)

ഹരിയാനയില്‍ മലയാളി ദമ്പതികളെ താമസസ്ഥലത്ത് മരിച്ച നിലയില്‍  (1 hour ago)

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ സഹപാഠികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍  (2 hours ago)

ഞാൻ ഒരിടത്തേയും ആഭ്യന്തരമന്ത്രിയല്ല... SFI കുഴിച്ച വാരിക്കുഴി, മണ്ണിട്ട് മൂടി രാഹുൽ,കട്ടകലിപ്പിൽ  (2 hours ago)

ഇടിച്ച് കുത്തി പെരുമഴ കൊല്ലത്ത് താണ്ഡവം..! കൊടും മഴ കഴിഞ്ഞ് പിന്നാലെ ഉച്ചതിരിഞ്ഞാൽ വീണ്ടും മാറും  (2 hours ago)

ഭൂചലനം; വിറച്ച് രാജ്യം 7.0 തീവ്രത രേഖപ്പെടുത്തി അമ്പോ കൊടുകാറ്റും പേമാരിയും സുനാമി ഭീഷണിയില്ല  (2 hours ago)

കോൺഗ്രസിലെ മരമണ്ടന്മാരെ കത്തിച്ച് ജിന്റോ ജോണ്‍..!EX മുഖ്യന്റെ ശിങ്കടികൾ ചത്തു..സതീശനോട്, ഇത് ജനം പറയാൻ ആഗ്രഹിച്ചത്  (2 hours ago)

മിനികൂപ്പര്‍ ഇടിച്ച് മൂന്നുപേരുടെ മരണത്തിനിടയാക്കിയ സംഭവം; പ്രതികളുടെ ജാമ്യത്തില്‍ വിധി നാളെ  (2 hours ago)

ഇറാന്റെ ആണവ കേന്ദ്രം ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ്  (3 hours ago)

വോട്ട് തേടാന്‍ കുട്ടികളെ ഉപയോഗിക്കുന്ന പ്രവണതയെ രൂക്ഷമായി വിമര്‍ശിച്ച് മദ്രാസ് ഹൈക്കോടതി  (3 hours ago)

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (7 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (8 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (9 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (9 hours ago)

Malayali Vartha Recommends