Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ 'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

07 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!

"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...

മരണത്തിന്റെ പടിവാതിലിലെത്തി അവര്‍ ജീവിതത്തിലേക്ക് തിരികെനടക്കുന്ന കാഴ്ച്ച..വധശിക്ഷ പരാജയപ്പെട്ട സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്..

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദുഖത്തിലാഴ്ത്തുന്നത് വീടും സകനതും നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളുടെ ദൈന്യതയാണ്. ഭൂകമ്പത്തില്‍ വലിയ നാശം ഉണ്ടായിരിക്കുന്നത് ഐ എസ് ഭീകരരുടെ താവളങ്ങളിലാണെന്നത് ലോകത്തിന് ചെറിയ ആശ്വാസം നല്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നും സിറിയയിലേയ്ക്കുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞു കയറ്റ വഴികളും താവളങ്ങളും ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ആയുധമില്ലാതെ പ്രകൃതി തന്നെ നേരിട്ട് ശിക്ഷ നടപ്പാക്കിയെന്ന് ആശ്വസിക്കുന്നു.

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷില്‍ സംഭവിച്ച ഭൂചലനം വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റേ് വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തെക്ക് ഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് ജനങ്ങളാണ് മരണപ്പെട്ടത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ  'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷിലാണ്  ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലാണ് ഐ എസ് എസ് ഭീകരര്‍ ഒളിവുജീവിതം നയിക്കുന്നത്. തുടര്‍ന്ന് അവസരം വരുമ്പോള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പലായനം ചെയ്യുകയാണ് അവരുടെ പതിവ്.

സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തി 500 മൈല്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ഭൂരിഭാഗവും മലനിരകളാണെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ എത്തുന്നത് ഇതുവഴിയാണ്. അതുകൊണ്ടാണ് ഐസിസ്  ഗേറ്റ്വേ എന്ന ഈ അതിര്‍ത്തി അറിയപ്പെടുന്നത്. സിറിയയുമായുള്ള തുര്‍ക്കിയുടെ ഈ അതിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് കള്ളക്കടത്തുകാരായിരുന്നു. പീന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈ വഴികള്‍ പിടിച്ചെടുക്കുകയായിരുന്നു. 2014 ആയപ്പോഴേക്കും ഈ അതിര്‍ത്തിയിലെ പ്രധാന വഴികളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വഴിയിലൂടെ പല രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് പോകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി മുസ്ലീങ്ങളെ അധികൃതര്‍ പിടികൂടിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ തുര്‍ക്കിയിലേക്ക് വരാന്‍ നിര്‍ദ്ദേശം ലഭിച്ചതായും കുറച്ച് ദിവസം അവിടെ തങ്ങിയ ശേഷം സിറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു പദ്ധതിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായ നിലപാടുകളാണ് തുര്‍ക്കി കൈക്കൊണ്ടിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികളെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് അതിര്‍ത്തിയില്‍ തുര്‍ക്കി അയഞ്ഞ നിലപാട് എടുക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ നിലപാട് മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടം നടത്തിയത്.

ഒരുഘട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകര സംഘടന എന്ന് വിളിക്കുന്നത് തുര്‍ക്കി ഒഴിവാക്കിയിരുന്നു. മുന്‍ തുര്‍ക്കി പ്രസിഡന്റ് അഹ്മത് ദാവൂതോഗ്ലു ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ തീവ്രവാദികളായി മുദ്രകുത്താന്‍ വിസമ്മതിക്കുകയായിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റിനെ നിരാശരായ പിഞ്ചുകുട്ടികളുടെ ഒരു കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങി, അതിനുശേഷം തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന് മുന്‍തൂക്കമുള്ള തുര്‍ക്കിയിലെ ഈ നഗരങ്ങളില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ ഇപ്പോഴും അറസ്റ്റിലായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഭൂകമ്പത്തില്‍ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുകഴിഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യൻ ഗെയിംസ് അമ്പെയ്ത്തിൽ തിളങ്ങി ഇന്ത്യ...  (4 minutes ago)

നീ​ണ്ട പ്ര​വാ​സ​ ജീ​വി​തത്തിനൊടുവിൽ നാട്ടിലേക്ക് മടങ്ങാനിരിക്കെ ദ​മ്മാ​മി​ൽ പ്രവാസി കുഴഞ്ഞു വീണ് മരിച്ചു...  (19 minutes ago)

പാലക്കാട് സ്വദേശി കുവൈത്തിൽ നിര്യാതനായി‌  (31 minutes ago)

സങ്കടക്കാഴ്ചയായി... കുഴൽ കിണർ വണ്ടി വീടിന് മുകളിലേയ്ക്ക് മറിഞ്ഞ് രണ്ട് മരണം  (57 minutes ago)

സംസ്ഥാനത്ത് നാളെ മുതൽ ചൊവ്വാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

ഈ നാളുകാർക്ക് ഇന്ന് വലിയ നേതൃപദവിയും സാമ്പത്തിക ഉണർവ്വും  (1 hour ago)

ഫൈനൽ പോരാട്ടത്തിൽ ചൈനയെ കീഴടക്കി... ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം...  (1 hour ago)

സ്വർണ്ണക്കൊയ്ത്തുമായി ഇന്ത്യ... ഏഷ്യൻ ഗെയിംസിൽ ഇന്നലെ ഇന്ത്യ നേടിയത് ആറ് സ്വർണം....  (1 hour ago)

  ശ്രീകണ്ഠാപുരം നഗരസഭ പരിധിയിൽ യുഡിഎഫ് ഇന്ന് ഹർത്താൽ... രാവിലെ ആറു മുതൽ വൈകീട്ട് ആറു മണി വരെയാണ് ഹർത്താൽ, അവശ്യ സർവീസുകളെയും, വാഹനങ്ങളെയും ഹർത്താലിൽ നിന്നും ഒഴിവാക്കി  (2 hours ago)

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (9 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (9 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (9 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (9 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (10 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (10 hours ago)

Malayali Vartha Recommends