Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത് വെറുതേയാവില്ല... ക്രൂ- 9 ലാന്‍ഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിനു പുറത്തിറങ്ങി; ബഹിരാകാശത്ത് ഒമ്പത് മാസം അധിക ജോലി; സുനിത വില്യംസിനെ കാത്തിരിക്കുന്ന വരുമാനം

19 MARCH 2025 08:49 AM IST
മലയാളി വാര്‍ത്ത

അങ്ങനെ ലോകത്തിന്റെ അഭിമാനമായി സുനിതാ വില്യംസും കൂട്ടരും മാറിയിരിക്കുകയാണ്. ക്രൂ- 9 ലാന്‍ഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിനു പുറത്തിറങ്ങി. കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.

നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി. യാത്രികരെ നിലവില്‍ സ്‌ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി മാറ്റുകയാണ്. സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗണ്‍ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് മൂന്നരയോടെ ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്‌ക്കെത്തിച്ചു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.

ചൊവ്വാഴ്ച ഇന്ത്യന്‍ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍, പിന്നെ റഷ്യന്‍ കോസ്മനോട്ട് അലക്‌സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍. സ്റ്റാര്‍ലൈനര്‍ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്. വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.

ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാര്‍ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ഇന്ന് (ബുധനാഴ്ച) പുലര്‍ച്ചെ 2.36-ഓടെ വേര്‍പ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിന്‍ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു. മൂന്നരയോടെ പേടകം മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ലോറിഡയുടെ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്തു. സ്‌പേസ് എക്‌സിന്റെ എംവി മേഗന്‍ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് സുനിതയെയും ബുച്ചിനെയും ഹേഗിനെയും ഗോര്‍ബുനോവിനെയും കരയിലെത്തിക്കുകയാണ്.

അതേസമയം നാസയുടെ ബഹിരാകാശ സഞ്ചാരിയായ സുനിത വില്യംസ് പുതുവര്‍ഷത്തെ വരവേറ്റത് 16 തവണയെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? വിശ്വസിച്ചേ പറ്റൂ. 16 തവണയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ വച്ച് സുനിത വില്യംസ് ഉള്‍പ്പെടെയുള്ള ഏഴ് പേര്‍ സൂര്യോദയവും അസ്തമയവും കണ്ടത്. ഇവര്‍ ഉള്‍പ്പെടുന്ന പേടകം ഓരോ തവണ ഭൂമിയെ പരിക്രമണം ചെയ്യുമ്പോഴും സൂര്യോദയവും സൂര്യാസ്തമനവും കാണാനാകും. 2025-ലെ പുതുവര്‍ഷദിനത്തിലേക്ക് കാലചക്രം കറങ്ങിയെത്തിയപ്പോഴേക്കും ഭൂമിയില്‍ നിന്ന് ഏകദേശം 400 കിലോമീറ്റര്‍ അകലെ നിന്നുകൊണ്ട് ഭൂഗോളത്തെ ചുറ്റുന്ന ബഹിരാകാശ സഞ്ചാരികള്‍ 16 തവണ പുതുവര്‍ഷമാഘോഷിച്ചു.

മൈക്രോഗ്രാവിറ്റിയില്‍ ജീവിക്കുകയും ഗവേഷണ ജോലി ചെയ്യുകയും ചെയ്യുന്നവരാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സുനിത വില്യംസും സംഘവും. 2024 ജൂണില്‍ ഒരാഴ്ചത്തെ ദൗത്യത്തിനായി ബോയിംഗിന്റെ പരീക്ഷണ സ്റ്റാര്‍ലൈനര്‍ ബഹിരാകാശ പേടകത്തിലാണ് സുനിത വില്യംസും സഹയാത്രികന്‍ ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയത്. എന്നാല്‍ സ്റ്റാര്‍ലൈനറിലെ സാങ്കേതിക തകരാര്‍ കാരണം ഇരുവര്‍ക്കും നിശ്ചയിച്ച സമയത്ത് ഭൂമിയിലേക്ക് മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകം ഭൂമിയില്‍ തിരിച്ചിറക്കുകയാണ് നാസയും ബോയിംഗും ചെയ്തത്. ഇതിന് ശേഷമാണ് സുനിതയുടെയും ബുച്ചിന്റെയും മടക്കം 2025 ഫെബ്രുവരിയിലേക്ക് നിശ്ചയിച്ചതും ഒടുവില്‍ മാര്‍ച്ച് അവസാനം വരെ നീണ്ടതും. നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് നാളെ പുലര്‍ച്ചെ സുനിതയും ബുച്ചും ഉള്‍പ്പടെ ക്രൂ-9 ദൗത്യ സംഘത്തിലെ നാല് പേര്‍ ഭൂമിയില്‍ പറന്നിറങ്ങും.

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ഒന്‍പത് മാസത്തിലധികമായി കഴിയേണ്ടിവന്നത് സുനിത വില്യംസിന്റെയും ബുച്ച് വില്‍മോറിന്റെയും ആരോഗ്യസ്ഥിതിയില്‍ ആശങ്ക സൃഷ്ടിച്ചിരുന്നു. എന്നാല്‍ ആശങ്കയ്ക്ക് യാതൊരു വകയുമില്ല എന്നാണ് നാസയും സുനിതയും വ്യക്തമാക്കിയത്. പുതുവത്സരത്തിന് മുമ്പ് സുനിത വില്യംസും കൂട്ടരും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ ക്രിസ്തുമസും ആഘോഷിച്ചിരുന്നു.

ഒമ്പത് മാസം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെയാണ് സുനിത ഭൂമിയില്‍ എത്തിച്ചേരുക. സുനിത വില്യംസും സഹപ്രവര്‍ത്തകരും സ്പേസ് എക്സിന്റെ ഫ്രീഡം ഡ്രാഗണ്‍ പേടകത്തിലാണ് തിരിച്ചെത്തിയത്.

ബോയിംഗിന്റെ ബഹിരാകാശ പരീക്ഷണ സ്റ്റാര്‍ലൈനര്‍ 2024 ജൂണ്‍ 5-ന് ഐഎസ്എസിലേക്ക് പോയപ്പോള്‍ 8 ദിവസത്തെ ദൗത്യം പൂര്‍ത്തിയാക്കി തിരിച്ചെത്തേണ്ടതായിരുന്നു ഇവരില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും. എന്നാല്‍ സ്റ്റാര്‍ലൈനറിന്റെ തകരാര്‍ അടക്കമുള്ള കാരണങ്ങളാല്‍ ബഹിരാകാശ നിലയത്തില്‍ ഇവര്‍ക്ക് 9 മാസത്തിലേറെ ചിലവഴിക്കേണ്ടിവന്നു. മറ്റ് മേഖലകളിലെ പല ജീവനക്കാരും സാധാരണയായി ചെയ്യുന്നതുപോലെ, സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ബഹിരാകാശത്ത് ദീര്‍ഘകാലം താമസിച്ചതിന് ഓവര്‍ടൈം സാലറി ലഭിക്കുമോ എന്ന സംശയം ഇതോടെ പലരുടെയും മനസില്‍ ഉയര്‍ന്നുകഴിഞ്ഞു.

നാസയിലെ മുന്‍ ബഹിരാകാശ യാത്രികന്‍ കാഡി കോള്‍മാന്റെ അഭിപ്രായത്തില്‍, ബഹിരാകാശ യാത്രികര്‍ക്ക് ശമ്പളമാണ് പ്രധാനമായും നല്‍കുന്ന പ്രതിഫലം. ബഹിരാകാശ യാത്രികരുടെ ഗതാഗതം, താമസം, ഭക്ഷണം എന്നീ ചിലവുകളും നാസ വഹിക്കും. കൂടാതെ 'ഇന്‍സിഡന്റല്‍സ്' എന്ന ഇനത്തില്‍ ഒരു ചെറിയ ദൈനംദിന അലവന്‍സുമുണ്ട്. എനിക്കങ്ങനെ ലഭിച്ച ഇന്‍സിഡന്റല്‍സ് തുക ഒരു ദിവസം ഏകദേശം നാല് ഡോളര്‍ ആയിരുന്നു എന്നാണ് കാഡി കോള്‍മാന്‍ വാഷിംഗ്ടണ്‍ ഡോട് കോമിനോട് പറഞ്ഞത്.

2010-11ലെ 159 ദിവസത്തെ ദൗത്യത്തിനിടെ, കാഡി കോള്‍മാന് ഏകദേശം 636 ഡോളര്‍ (55,000 രൂപയില്‍ കൂടുതല്‍) അധിക ശമ്പളം ലഭിച്ചു. ഈ കണക്കുകളുമായി താരതമ്യം ചെയ്താല്‍ 287 ദിവസത്തിലധികം ബഹിരാകാശത്ത് ചെലവഴിച്ച സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കുറഞ്ഞത് 1,148 ഡോളര്‍ അധിക ഇന്‍ഡിസന്റ്‌സ് ഇനത്തില്‍ പ്രതിഫലം ലഭിക്കാന്‍ സാധ്യതയുണ്ട്. അതായത് ഏകദേശം ഒരുലക്ഷം ഇന്ത്യന്‍ രൂപയാണ് ഇരുവര്‍ക്കും ലഭിക്കാനിടയുള്ള ഓവര്‍ടൈം സാലറി എന്നുപറയുന്നത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, സുനിത വില്യംസും ബുച്ച് വില്‍മോറും യുഎസിലെ ജനറല്‍ പേ ഷെഡ്യൂളിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ GS15ല്‍ ഉള്‍പ്പെടുന്നു. GS15 സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ജനറല്‍ ഷെഡ്യൂള്‍ ഘട്ടത്തെ ആശ്രയിച്ച് 1,25,133 ഡോളര്‍ മുതല്‍ 1,62,672 ഡോളര്‍ വരെ (ഏകദേശം 1.08 കോടി രൂപ മുതല്‍ 1.41 കോടി രൂപ വരെ) അടിസ്ഥാന ശമ്പളം ലഭിക്കുന്നു.

ജനറല്‍ ഷെഡ്യൂള്‍ (GS) വര്‍ഗ്ഗീകരണവും ശമ്പള സംവിധാനവും പ്രൊഫഷണല്‍, ടെക്‌നിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ്, ക്ലറിക്കല്‍ തസ്തികകളിലുള്ള ഭൂരിഭാഗം സിവിലിയന്‍ വൈറ്റ്-കോളര്‍ ഫെഡറല്‍ ജീവനക്കാരെയും ഉള്‍ക്കൊള്ളുന്നു. ജനറല്‍ ഷെഡ്യൂളില്‍ 15 ഗ്രേഡുകളുണ്ട്. GS1 (ഏറ്റവും താഴ്ന്നത്) മുതല്‍ GS-15 (ഏറ്റവും ഉയര്‍ന്നത്) എന്നിങ്ങനെയാണ് അവ.

ഐഎസ്എസിലെ ഒമ്പത് മാസത്തെ നീണ്ട കാലയളവിലെ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ആനുപാതികമായി ലഭിച്ച ശമ്പളം 93,850 ഡോളറിനും 122,004 ഡോളറിനും ഇടയിലാണ്. അതായത് ഏകദേശം 81 ലക്ഷം രൂപ മുതല്‍ 1.05 കോടി രൂപ വരെ. ഇന്‍സിഡന്റല്‍ സാലറിയായി 1,148 ഡോളര്‍ (ഏകദേശം ഒരുലക്ഷം) രൂപ കൂടി ചേര്‍ക്കുന്നതോടെ ദൗത്യത്തിനിടയിലെ അവരുടെ ആകെ പ്രതിഫലം 94,998 ഡോളര്‍ മുതല്‍ 1,23,152 ഡോളര്‍ വരെ ആയിരിക്കുമെന്ന് കരുതപ്പെടുന്നു. ഇത് ഏകദേശം 82 ലക്ഷം രൂപ മുതല്‍ 1.06 കോടി ഇന്ത്യന്‍ രൂപ വരെ വരും.

അതേസമയം 2011 മുതല്‍ നാസ നടപ്പിലാക്കിയ ഇന്‍സിഡന്റല്‍ ഡയലി അലവന്‍സില്‍ ഉണ്ടായേക്കാവുന്ന വര്‍ധനവുകള്‍ക്ക് ഈ കണക്കുകൂട്ടല്‍ ബാധകമാകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. കോള്‍മാന്റെ അനുഭവം അവരുടെ ദൗത്യത്തിനിടെ പ്രതിദിനം നാല് ഡോളര്‍ അലവന്‍സിനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും, പണപ്പെരുപ്പമോ മറ്റ് ഘടകങ്ങളോ കാരണം വര്‍ഷങ്ങളായി തുകയില്‍ മാറ്റം വന്നിരിക്കാം. അതിനാല്‍, സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ തുടങ്ങിയ ബഹിരാകാശ യാത്രികര്‍ക്കുള്ള ഇന്‍സിഡന്റല്‍സ് നഷ്ടപരിഹാരം, അതിന് ശേഷം നാസ ദൈനംദിന അലവന്‍സില്‍ വരുത്തിയ ക്രമീകരണങ്ങളെ അടിസ്ഥാനമാക്കി വ്യത്യാസപ്പെടാനും സാധ്യതയുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുടെ സോയുസ് പേടകം വെറും 3.5 മണിക്കൂറില്‍ ഐഎസ്എസില്‍ നിന്ന് യാത്രികരെ ഭൂമിയില്‍ എത്തിക്കുമ്പോള്‍ സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ പേടകത്തിന് എന്തുകൊണ്ടാണ് 17 മണിക്കൂര്‍ സമയം ലാന്‍ഡിംഗിനായി വേണ്ടിവരുന്നത്?

ഫ്‌ലോറിഡ തീരത്താണ് സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെയടക്കം നാല് പേരെ വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫ്രീഡം ഡ്രാഗണ്‍ പേടകം ബുധനാഴ്ച പുലര്‍ച്ചെ ലാന്‍ഡ് ചെയ്തത്. ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്ത ശേഷം 17 മണിക്കൂറെടുത്തായിരിക്കും ഈ പറന്നിറങ്ങല്‍. ഐഎസ്എസില്‍ നിന്ന് മണിക്കൂറില്‍ 28,800 കിലോമീറ്റര്‍ വേഗത്തില്‍ വരുന്ന ഡ്രാഗണ്‍ പേടകം ഭൂമിയിലെത്താന്‍ എന്തിന് ഇത്രയധികം സമയം വേണ്ടിവരുന്നു എന്ന സംശയം പലര്‍ക്കും കാണും. ഐഎസ്എസില്‍ നിന്ന് കഴിഞ്ഞ വര്‍ഷം റഷ്യന്‍ പേടകമായ സോയുസ് 3.5 മണിക്കൂറില്‍ മൂന്ന് അംഗങ്ങളെ ഭൂമിയില്‍ തിരിച്ചെത്തിച്ചിരുന്നു. വളരെ ശ്രദ്ധയോടെ സ്‌പേസ് എക്‌സും നാസയും ഡ്രാഗണ്‍ ക്യാപ്സൂളിന്റെ ഡീഓര്‍ബിറ്റ്, സ്പ്ലാഷ്ഡൗണ്‍ എന്നിവ പൂര്‍ത്തിയാക്കുന്നതാണ് ക്രൂ-9 സംഘം ഭൂമിയിലെത്താന്‍ കാലതാമസത്തിന് കാരണം.

ഭൂമിയില്‍ നിന്ന് ഏകദേശം 420 കിലോമീറ്റര്‍ അകലെ മണിക്കൂറില്‍ 28,000 കിലോമീറ്റര്‍ വേഗത്തിലാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയം ഭ്രമണം ചെയ്യുന്നത്. ഇവിടെ നിന്നാണ് ക്രൂ-9നെ വഹിച്ചുകൊണ്ടുള്ള ഫ്രീഡം ഡ്രാഗണ്‍ പേടകം അണ്‍ഡോക്ക് ചെയ്തത്. അത്ര വേഗത്തില്‍ ഒരു ബഹിരാകാശ പേടകം ഭൂമിയിലേക്ക് ഇറക്കുക പ്രായോഗികമല്ല. പകരം, ഏറെ സമയമെടുത്ത് ഭൂമിയെ വിവിധ ഭ്രമണപഥങ്ങളിലൂടെ ഓര്‍ബിറ്റ് ചെയ്ത് നമ്മുടെ ഗ്രഹവുമായുള്ള അകലം പതിയെ കുറച്ചുകൊണ്ടുവന്നാണ് ഡ്രാഗണ്‍ പേടകം ലാന്‍ഡിംഗ് സൈറ്റ് കണക്കാക്കി ഡീഓര്‍ബിറ്റ് ബേണിംഗ് നടത്തുക. കാലാവസ്ഥയും റിക്കവറി ഷിപ്പ് ലൊക്കേഷനുകളും പരിഗണിച്ച് മാത്രമായിരിക്കും ലാന്‍ഡിംഗ് സൈറ്റ് തീരുമാനിക്കുക. ലാന്‍ഡിംഗിന് സാഹചര്യങ്ങള്‍ അനുകൂലമല്ലെങ്കില്‍ പേടകം ഡീഓര്‍ബിറ്റ് ചെയ്യാതെ ഓര്‍ബിറ്റില്‍ കറങ്ങുന്നത് തുടരും.

ഫ്രീഡം ഡ്രാഗണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞാല്‍ അതിശക്തമായ ചൂടിനെ അത് അഭിമുഖീകരിക്കേണ്ടതുണ്ട്. മുന്‍നിശ്ചയിച്ച ഇടത്ത് കടലില്‍ ഇറങ്ങുന്നതിന് മുമ്പ് പാരച്യൂട്ട് ഉപയോഗിച്ച് പേടകത്തിന്റെ വേഗം വീണ്ടും കുറച്ചുകൊണ്ടുവരും. സോയുസിനെ അപേക്ഷിച്ച് കൂടുതല്‍ നിയന്ത്രണങ്ങളോടെയുള്ള ലാന്‍ഡിംഗ് രീതി സ്‌പേസ് എക്‌സ് തെരഞ്ഞെടുത്തതാണ് ക്രൂ-9 ലാന്‍ഡിംഗ് 17 മണിക്കൂര്‍ നേരം എടുക്കാന്‍ കാരണം. ലാന്‍ഡിംഗ് സൈറ്റ്, ബഹിരാകാശ യാത്രികരുടെ സുരക്ഷ, ഭൂമിയുടെ കറക്കം എന്നിവയെല്ലാം ലാന്‍ഡിംഗ് രീതിയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതേസമയം കൂടുതല്‍ ഡയറക്ട്, ബാലിസ്റ്റിക് രീതിയാണ് റഷ്യയുടെ സോയുസ് പേടകം ലാന്‍ഡിംഗിനായി സ്വീകരിക്കുന്നത്.

അതേസമയം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഒന്‍പത് മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കി ഭൂമിയിലേക്ക് തിരിച്ചെത്തുന്ന നാസയുടെ ഇന്ത്യന്‍ വംശജയായ സഞ്ചാരി സുനിത വില്യംസിന് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. സുനിതയുടെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നതായും സുനിതയും ബുച്ചും വിജയകരമായി ലാന്‍ഡ് ചെയ്യാന്‍ ആശംസകള്‍ നേരുന്നതായും പ്രധാനമന്ത്രി കുറിച്ചു.

'സുനിത വില്യംസ്, എല്ലാ ഇന്ത്യക്കാരുടെയും ആശംസകള്‍ അങ്ങേയ്ക്ക് നേരുകയാണ്. അറിയപ്പെടുന്ന ബഹിരാകാശ യാത്രികനായ മൈക്ക് മാസിമിനോയുമായി ഇന്ന് ഞാന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ സംഭാഷണത്തില്‍ സുനിതയുടെ പേര് ഉയര്‍ന്നുവന്നു. നിങ്ങളെയോര്‍ത്ത് എത്രയേറെ ഞങ്ങള്‍ അഭിമാനംകൊള്ളുന്നു എന്ന കാര്യം ചര്‍ച്ച ചെയ്തു. ആ ചര്‍ച്ചയ്ക്ക് ശേഷം സുനിതയ്ക്ക് ഒരു കത്ത് എഴുതാതിരിക്കാനായില്ല. സുനിത വില്യംസിന്റെ നേട്ടങ്ങളില്‍ 140 കോടി ഇന്ത്യക്കാര്‍ എപ്പോഴും അഭിമാനം കൊള്ളുന്നു. നിങ്ങളുടെ ധീരതയും സന്നദ്ധതയും ഒരിക്കല്‍ക്കൂടി ഉറപ്പിക്കുന്നതായി പുതിയ ദൗത്യവും. ആയിരക്കണക്കിന് മൈലുകള്‍ അകലെയാണ് നിങ്ങളുള്ളതെങ്കിലും ഞങ്ങളുടെ ഹൃദയത്തില്‍ എപ്പോഴും അടുത്തുണ്ട്. സുനിതയുടെ ആരോഗ്യത്തിനും വിജയകരമായ ലാന്‍ഡിംഗിനുമായി എല്ലാ ഇന്ത്യക്കാരും പ്രാര്‍ഥിക്കുന്നു'- എന്നിങ്ങനെ നീളുന്നു സുനിത വില്യംസിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയച്ച കത്തിലെ വിശദാംശങ്ങള്‍.

ദൗത്യത്തിന് ശേഷം ഇന്ത്യയില്‍ സുനിത വില്യംസിനെ പ്രതീക്ഷിക്കുന്നതായും, രാജ്യത്തിന്റെ അഭിമാനപുത്രിയ്ക്ക് ആതിഥേയത്വമരുളുന്നതില്‍ അതിയായ സന്തോഷമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു. സുനിതയുടെ ജീവിതപങ്കാളി മൈക്കല്‍ വില്യംസിനും സുനിതയുടെ ബഹിരാകാശ സഹയാത്രികന്‍ ബാരി വില്‍മോറിനും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകള്‍ നേര്‍ന്നു.

നീണ്ട 9 മാസത്തെ കാത്തിരിപ്പിനൊടുവില്‍ നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങിയത്. ഇരുവരും ഉള്‍പ്പെടുന്ന ക്രൂ-9 ദൗത്യ സംഘത്തെയും വഹിച്ചുകൊണ്ട് സ്‌പേസ് എക്‌സ് ഫ്രീഡം ഡ്രാഗണ്‍ ക്യാപ്സൂള്‍ ഐഎസ്എസില്‍ നിന്ന് ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10.35ന് അണ്‍ഡോക്ക് ചെയ്തു. ക്രൂ-9 സംഘത്തില്‍ സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരും ഭൂമിയിലേക്ക് മടങ്ങി.

സുനിത വില്യംസും ബുച്ച് വില്‍മോറും 9 മാസം നീണ്ട ദൗത്യം പൂര്‍ത്തിയാക്കിയാണ് ഐഎസ്എസില്‍ നിന്ന് ഭൂമിയിലേക്ക് മടങ്ങിയിരിക്കുന്നത്. വെറും 8 ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5-ന് ബഹിരാകാശ നിലയത്തിലേക്ക് പോയ ഇരുവരുടെയും മടക്കം ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിലെ തകരാറിനെ തുടര്‍ന്ന് വൈകുകയായിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (8 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (8 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (8 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (8 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (8 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (8 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (9 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (9 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (9 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (9 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (9 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (9 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (11 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (11 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (11 hours ago)

Malayali Vartha Recommends