ഒരാഴ്ചയ്ക്കുള്ളില്‍ ഗാസ ഇസ്രായേല്‍ പിടിച്ചെടുക്കും... ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും പുറത്താക്കിയ ശേഷം ഗാസയുടെ ഭരണവും നിയന്ത്രണവും ഇസ്രേയാല്‍ ഏറ്റെടുക്കാന്‍ തീരുമാനമായി...

ഒരാഴ്ചയ്ക്കുള്ളില്‍ ഗാസ ഇസ്രായേല്‍ പിടിച്ചെടുക്കും. ഗാസയിലെ മുഴുവന്‍ പലസ്തീനികളെയും പുറത്താക്കിയ ശേഷം ഗാസയുടെ ഭരണവും നിയന്ത്രണവും ഇസ്രേയാല്‍ ഏറ്റെടുക്കാന്‍ തീരുമാനമായി. 24 മണിക്കൂറിനുള്ളില്‍ ഇവിടെ കഴിയു മുഴുവന്‍ പലസ്തീനികളോടും നാടുവിടാനാണ് ഇസ്രായേലിന്റെ അന്യശാസനം.ഒന്നര വര്‍ഷത്തിനുള്ളില്‍ അര ലക്ഷം പലസ്തീനികളെ വകവരുത്തിയ ഇസ്രായേലി സേന പിന്‍മാറുന്നില്ല. അടുത്ത മൂന്നു മാസത്തിനുള്ളില്‍ ഹമാസിന്റെ മുഴുവന്‍ നേതാക്കളെയും വകവരുത്താനും ആയുധങ്ങള്‍ നശിപ്പിക്കാനും സൈനിക കേന്ദ്രങ്ങള്‍ തകര്‍ക്കാനുമാണ് തീരുമാനം.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തീരുമാനിച്ചിരിക്കുന്നു. ഹമാസ് എന്ന ഭീകരപ്രസ്ഥാനം ഇനി ഭൂമിയിലുണ്ടാകില്ലെന്നും ഗാസയെ മോചിപ്പിക്കുമെന്നുമാണ് ഇസ്രേയേലിന്റെ പ്രഖ്യാപനം. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ വിട്ടുകിട്ടില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് ഇസ്രായേലിന്റെ അന്തിമ തീരുമാനം പുറത്തുവന്നിരിക്കുന്നത്.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിലുള്ള ആശുപത്രിക്ക് നേരെ നടത്തിയ ഇസ്രയേലി വ്യോമാക്രമണത്തില്‍ ഹമാസിന്റെ പൊളിറ്റിക്കില്‍ ബ്യൂറോ അംഗം ഇസ്മായീല്‍ ബറൂം കൊല്ലപ്പെട്ടു. ഹമാസിന്റെ അടുത്ത മേധാവിയാകാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന ബറുമിനെ കഴിഞ്ഞ ദിവസം ആസൂത്രിതമായി വകവരുത്തുകയായിരുന്നു. ഇസ്രയേല്‍2023 ഒക്ടോബര്‍ എട്ടിനു നടത്തിയ ആക്രമണത്തില്‍ ബറൂമും 16 വയസ്സുള്ള ഒരു ആണ്‍കുട്ടിയും കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുന്‍പ് ഇസ്രായേലിലേക്ക് ഹമാസ് നടന്ന കടന്നുകയറ്റത്തിനും കൂട്ടക്കൊലയ്ക്കും പിന്നില്‍ ബറുമിന്റെ വലിയ പങ്കാളിത്തമുണ്ടായിരുന്നു.
ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗമായ സലാ അല്‍ ബര്‍ദവീല്‍ കൊല്ലപ്പെട്ടതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഒന്നാം നിരയിലെ പ്രമുഖനായ ഹമാസ് നേതാവിനെ ഇസ്രായേല്‍ വകവരുത്തിയിരിക്കുന്നത്. സലായുടെ ഭാര്യയും കുട്ടിയും വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വ്യക്തമായിട്ടുണ്ട്. മൂവരുടേയും മരണം ഹമാസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.ഭാര്യയോടൊപ്പം നോയമ്പില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കെയാണ് സലായ്ക്ക് നേരെ ആക്രമണം ഉണ്ടായതെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്.
ഹമാസിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗവും പലസ്തീന്‍ റെസിസ്റ്റന്‍സ് ഓര്‍ഗനൈസേഷന്റെ വക്താവുമായിരുന്നു സലാ. ഇസ്രയേല്‍ ഒന്നര വര്‍ഷമായി തുടരുന്ന ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം അന്‍പതിനായിരം കടന്നതോടെ ഇത്രയേറെ പലസ്തീനികള്‍ കൊല്ലപ്പെട്ട മറ്റൊരു യുദ്ധം സമീപകാലത്തുണ്ടായിട്ടില്ല. 50,021 മരണമാണ് ഇന്നലെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം 41 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാഴ്ചയ്ക്കുള്ളില്‍ മാത്രം ആയിരത്തിലധികം പേരുടെ മരണമാണ് ഗാസയില്‍ സംഭവിച്ചിരിക്കുന്നത്.
മരിച്ചവരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയവും ഐക്യരാഷ്ട്രസഭയും പറയുന്നത്. കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ എണ്ണം ഇതിനേക്കാല്‍ ഏറെ കൂടുതലാണ്.ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കടിയില്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്. ഒരു ലക്ഷത്തി പതിനായിരം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഒന്നര വര്‍ഷമായി ആക്രമണം തുടരുന്ന ഗാസയില്‍ അധിനിവേശം പൂര്‍ണമാക്കി അമേരിക്കയുടെ പിന്‍ബലത്തില്‍ സൈനിക ഭരണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഇസ്രയേല്‍. ഗാസയെ പൂര്‍ണമായും വരുതിയിലാക്കാന്‍ ഇസ്രയേല്‍ സൈന്യത്തിന്റെ അഞ്ച് ഡിവിഷനുകള്‍ വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ട്രംപ് അധികാരമേറ്റയുടന്‍ ഗാസ അമേരിക്കന്‍ നിയന്ത്രണത്തിലുള്ള വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധം ശക്തമായതിനൊപ്പം ട്രംപിന്റെ നീക്കത്തിന് ബദലായി അറബ് രാജ്യങ്ങള്‍ ഗാസ പുനര്‍നിര്‍മാണ പദ്ധതി അവതരിപ്പിക്കുകയും ചെയ്തു.
ഇതിനിടെയാണ് ഇസ്രയേല്‍ നേരിട്ട് സമ്പൂര്‍ണ അധിനിവേഷവും സൈനിക ഭരണവും നടപ്പാക്കൊരുങ്ങുന്നത്.ഗാസയില്‍ വരും ദിവസങ്ങളിലും ഇസ്രയേല്‍ സൈനിക നടപടി ശക്തമായി തുടരും എന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഹമാസിനെതിരായ ആക്രമണം ശക്തമാക്കാന്‍ ഒരുങ്ങുകയാണെന്നും റഫ നഗരത്തില്‍ നിന്നും ജനങ്ങള്‍ മാറണമെന്നും ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കി. ഫലസ്തീന്‍കാര്‍ ഗാസയുടെ വടക്കോട്ട് നീങ്ങണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
യുദ്ധം ശക്തിപ്പെടുത്തുന്നതിനു മുന്നോടിയായി അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഇന്നലെ ഫോണില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു.
https://www.facebook.com/Malayalivartha