Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

അമേരിക്കന്‍ പോർവിമാനങ്ങൾ വെടിവച്ചിടാന്‍ നോക്കി; വെളിപ്പെടുത്തി ഹൂതികള്‍

28 MARCH 2025 06:30 PM IST
മലയാളി വാര്‍ത്ത

More Stories...

ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..

യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...

ഗവേഷകർ പെടാപ്പാട് പെട്ടു ; ഒടുവിൽ ഗാസയിലെ പുരാവസ്തുക്കൾ രക്‌ഷിച്ചെടുത്തു ;പലസ്തീനിലെ ക്രിസ്ത്യൻ ചരിത്രത്തിന്റെ ആദ്യകാല ഉദാഹരണങ്ങൾ നശിപ്പിക്കുന്നത് തടഞ്ഞു

എട്ടു ലക്ഷം പലസ്തീനികളോട് ഉടന്‍ നഗരം വിട്ടൊഴിയാന്‍ ഇസ്രായേല്‍ സൈന്യത്തിന്റെ അന്ത്യശാസനം; ഇസ്രയേല്‍ കരസേന ഉടൻ ഗാസ നഗരം പൂര്‍ണമായി കീഴടക്കും

വാൻകൂവറിലെ ഇന്ത്യൻ കോൺസുലേറ്റ് ഉപരോധിക്കുമെന്ന് ഖാലിസ്ഥാനി സംഘടന സിഖ്‌സ് ഫോർ ജസ്റ്റിസ് പ്രഖ്യാപിച്ചു

അമേരിക്കയുമായി നേരിട്ടുള്ള ഒരു ചർച്ചകളിലും ഏർപ്പെടുന്നില്ല എന്നതാണ് ഇറാന്റെ നയമെന്ന് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. അതേസമയം മുൻകാലങ്ങളിൽ നടന്ന അതേ രീതിയിൽ തന്നെ പരോക്ഷ ചർച്ചകൾ തുടരാമെന്നും അരാഗ്ചി പറഞ്ഞു. പരമാവധി സമ്മർദ്ദവും സൈനിക ഭീഷണിയും നിലനിൽക്കുന്ന സാഹചര്യങ്ങളിൽ നേരിട്ടുള്ള ചർച്ചകൾ നടത്തരുതെന്നാണ് തങ്ങളുടെ നയം എന്നും അദ്ദേഹം വ്യക്തമാക്കി.

മാർച്ച് ആദ്യം ഇറാന് ഒരു കത്തയച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. അതേസമയം, ഇറാനെതിരെ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് അദ്ദേഹം തന്റെ പരമാവധി സമ്മർദ്ദ നയം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ട്രംപ് ഇറാനെതിരെ സമ്മർദ്ദം ചെലുത്തുന്ന സാഹചര്യത്തിൽ, അമേരിക്കൻ ഭരണകൂടവുമായി ചർച്ചയ്ക്ക് തയ്യാറല്ലെന്ന് ഇറാൻ പലതവണ വ്യക്തമാക്കിയിട്ടുള്ളതാണ്. എന്നിരുന്നാലും, “കൂടുതൽ സുതാര്യത സൃഷ്ടിക്കുന്നതിനായി” തങ്ങളുടെ ആണവ പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഇറാൻ എപ്പോഴും തയ്യാറാണ്, എന്നും  മൂന്ന് യൂറോപ്യൻ രാജ്യങ്ങളുമായും മറ്റ് താൽപ്പര്യമുള്ള രാജ്യങ്ങളുമായും ഇതിനകം തന്നെ ചർച്ചകളും കൂടിയാലോചനകളും നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി . അമേരിക്കയുടെ ഏതൊരു ശത്രുതാപരമായ നീക്കത്തിനും ഇറാന്‍ കര്‍ശന നടപടികളിലൂടെ മറുപടി നല്‍കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് അലി ഖമേനിയുടെ മുന്നറിയിപ്പും  ഉണ്ടായിരുന്നു

അമേരിക്ക ഇറാനെ കുറിച്ച് പ്രസ്താവനകള്‍ നടത്തുകയും അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് ഖമേനി ചൂണ്ടിക്കാട്ടി. അമേരിക്ക ഇങ്ങോട്ട് ഭീഷണിപ്പെടുത്തിയാല്‍, ഇറാന്‍ തിരിച്ച് ഭീഷണിപ്പെടുത്തുമെന്നും, ഭീഷണികള്‍ക്കനുസരിച്ച് അമേരിക്ക പ്രവര്‍ത്തിച്ചാല്‍, ഇറാനും അങ്ങനെ തന്നെ ചെയ്യുമെന്നും, ഇറാന്റെ സുരക്ഷയെ അവര്‍ ദുര്‍ബലപ്പെടുത്തിയാല്‍, തീര്‍ച്ചയായും ഇറാനും അമേരിക്കയ്ക്ക് എതിരെ അതേ രീതിയില്‍ പ്രതികരിക്കുമെന്നും ഖമേനി ശക്തമായ ഭാഷയില്‍ തന്നെ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്‍കി

അതേസമയം, ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം ഇറാനെതിരായ തന്റെ ‘പരമാവധി സമ്മര്‍ദ്ദ’ നയം പുനഃസ്ഥാപിച്ചിരുന്നു. ഇറാന്‍ ആണവ ബോംബ് വികസിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ട്രംപിന്റെ പ്രധാന ആരോപണം. മാത്രമല്ല, ചൈനയിലേക്ക് ഇറാനിയന്‍ എണ്ണ വിതരണം സുഗമമാക്കുന്ന ഒരു അന്താരാഷ്ട്ര ശൃംഖലയെ ലക്ഷ്യമിട്ട് ഇറാനിലെ എണ്ണ വ്യവസായത്തിനെതിരെ കഴിഞ്ഞ ദിവസം അമരിക്ക കൂടുതല്‍ ഉപരോധങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  

അതേസമയം ഇറാന്റെ പരമോന്നത നേതാവ് അലി ഖമേനിക്ക് ട്രംപ് അയച്ച കത്തിൽ ഒരു കരാർ ഉണ്ടാക്കാൻ രണ്ട് മാസത്തെ സമയപരിധി ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു .ഇറാൻ ഈ നീക്കം നിരസിച്ചാൽ, ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യുഎസ് അല്ലെങ്കിൽ ഇസ്രായേൽ സൈനിക നടപടി വർദ്ധിക്കാനുള്ള സാധ്യത ഗണ്യമായി വർദ്ധിക്കുമെന്നാണ് കരുതുന്നത്

മിഡിൽ ഈസ്റ്റിൽ ആക്രമണങ്ങൾക്ക് സാധ്യതയുള്ള  ഇന്ത്യൻ മഹാസമുദ്ര ദ്വീപായ ഡീഗോ ഗാർസിയയിലേക്ക് ബി-2 സ്റ്റെൽത്ത് ബോംബറുകൾ യു എസ് വിന്യസിച്ചിട്ടുണ്ട്. ചെങ്കടൽ മേഖലയിലെ കപ്പൽ പാതകൾ ആക്രമിച്ച യെമനിലെ ഹൂത്തി ഗ്രൂപ്പിനെ നിയന്ത്രിക്കുന്ന  ഇറാന്  വ്യക്തമായ സന്ദേശം നൽകുന്നതാണ് ട്രംപിന്റെ ഈ നീക്കം

അതിനിടയൽ, പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിന്റെ ബെൻ ഗുരിയൺ വിമാനത്താവളത്തിനും അധിനിവേശ പ്രദേശങ്ങളിലെ നിരവധി സൈനിക ലക്ഷ്യങ്ങൾക്കും നേരെ വിജയകരമായ ഒരു ഓപ്പറേഷൻ നടത്തിയതായി യെമൻ സായുധ സേന അറിയിച്ചു.ഇസ്രയേല്‍ വിമാനത്താവളവും യുഎസ് യുദ്ധവിമാനവും മിസൈല്‍ ആക്രമണത്തിലൂടെ തകര്‍ക്കാന്‍ നോക്കിയെന്നാണ്   വെളിപ്പെടുത്തൽ

ബലിസ്റ്റിക് മിസൈലാണ് ഹൂതികള്‍ തൊടുത്തതെന്നും ടെല്‍ അവീവിന് തെക്കുള്ള സൈനിക കേന്ദ്രം ലക്ഷ്യമാക്കിയായിരുന്നു ഇതെന്നും സൈനിക വക്താവായ യഹ്യ സറീ പറഞ്ഞു.

ഇസ്രയേലിന്‍റെ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച രണ്ട് മിസൈലുകളെ നിര്‍വീര്യമാക്കിയെന്നും ജെറുസലേമില്‍ ഉള്‍പ്പടെ മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നുവെന്നുമായിരുന്നു ഇസ്രയേല്‍ സൈന്യത്തിന്‍റെ വെളിപ്പെടുത്തല്‍. മാർച്ച് 27 ന് പ്രാദേശിക സമയം ഉച്ചയ്ക്ക് 1:00 മണിക്ക് ശേഷം അൽ-ഖുദ്‌സിലും അധിനിവേശ പ്രദേശങ്ങളുടെ മധ്യഭാഗത്തും വ്യോമാക്രമണ സൈറണുകൾ മുഴങ്ങിയതായി ഇസ്രയേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യെമനിൽ നിന്ന് രണ്ട് ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതാണ് അലാറങ്ങൾക്ക് കാരണമായതെന്ന് ഒരു ഇസ്രയേലി സൈനിക വക്താവ് സ്ഥിരീകരിച്ചു. അതേസമയം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്നാണ് ഇസ്രയേലി സൈന്യം അറിയിച്ചത്.

ചെങ്കടലില്‍ തമ്പടിച്ചിരുന്ന ശത്രുരാജ്യങ്ങളുടെ യുദ്ധക്കപ്പലുകളും അമേരിക്കയുടെ യുഎസ്എസ് ഹാരി എസ് ട്രൂമാനെയും തങ്ങള്‍ ലക്ഷ്യമിട്ടുവെന്നും സറീ കൂട്ടിച്ചേര്‍ത്തു. യെമന് നേരെ യുഎസ് നടത്തുന്ന അധിനിവേശത്തിനെതിരായ ചെറുത്തുനില്‍പ്പാണിതെന്നും അദ്ദേഹം പറഞ്ഞു.

മാര്‍ച്ച് പതിനഞ്ചിനാണ് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് ഹൂതികള്‍ക്കെതിരെ വ്യോമാക്രമണം നടത്തിയത്. ഗാസയില്‍ ഇസ്രയേല്‍ വീണ്ടും ആക്രമണം തുടങ്ങിയതോടെ ചെങ്കടലിലും ഏയ്ഡല്‍ കടലിടുക്കിലുമുള്ള കപ്പല്‍പ്പാതകളില്‍ ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു. ഇത് അവസാനിപ്പിക്കുന്നത് വരെ ഹൂതികള്‍ക്കെതിരായ ആക്രമണം തുടരുമെന്നായിരുന്നു യുഎസ് നിലപാട്.

യെമന്‍ തലസ്ഥാനമായ സനയില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ആക്രമണങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടുവെന്നും യുഎസ് ആണ് ഉത്തരവാദിയെന്നും വിമതര്‍ ആരോപിച്ചു. സന പ്രവിശ്യയ്ക്ക് നേരെ മാത്രം ഇരുപതോളം തവണ ആക്രമണം ഉണ്ടായെന്നും രണ്ടുപേര്‍ കൊല്ലപ്പെടുകയും രണ്ടുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തുവെന്ന് ഹൂതി നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയ വക്താവ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

യെമന്റെ തലസ്ഥാനത്തിന്റെ തെക്ക്, വടക്കുകിഴക്കൻ മേഖലകളിൽ മാർച്ച് 26 വൈകുന്നേരം അമേരിക്കൻ യുദ്ധവിമാനങ്ങൾ കുറഞ്ഞത് 15 വ്യോമാക്രമണങ്ങളെങ്കിലും നടത്തിയിരുന്നു, ഇതിൽ സനാ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും വ്യോമാക്രമണം നടന്നിരുന്നു. മാർച്ച് 26 രാവിലെ, അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്ചാത്യ സഖ്യം സാദ ഗവർണറേറ്റിലെ സഹർ ജില്ലയെ ലക്ഷ്യം വയ്ക്കുന്നത് വീണ്ടും ആവർത്തിക്കുകയും, അർദ്ധരാത്രിയിൽ ഈ പ്രദേശം ലക്ഷ്യമിട്ട് രണ്ട് ഡസൻ വ്യോമാക്രമണങ്ങൾ നടതുകയും ചെയ്തിരുന്നു. സാദയിലെ അൽ-റസൂൽ അൽ-അസം കാൻസർ ആശുപത്രിക്ക് നേരെ രാത്രിയിൽ അമേരിക്കയുടെയും, ബ്രിട്ടന്റെയും വ്യോമാക്രമണങ്ങൾ നടന്നു, അടുത്തടുത്ത ദിവസങ്ങൾക്കുള്ളിൽ ഓങ്കോളജി സെന്ററിന് നേരെ നടക്കുന്ന രണ്ടാമത്തെ ആക്രമണമാണിത്.            
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (2 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (2 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (2 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (3 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (3 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (3 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (3 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (3 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (3 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (4 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (5 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (6 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (6 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (6 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (7 hours ago)

Malayali Vartha Recommends