Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും അമേരിക്ക രംഗത്ത്..ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്..ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടും..

31 MARCH 2025 04:56 PM IST
മലയാളി വാര്‍ത്ത

വീണ്ടും അമേരിക്ക രംഗത്ത് . ഇറാനെതിരെ ഭീഷണി മുഴക്കി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ആണവ വികസന പദ്ധതിയില്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ഇറാനില്‍ ബോംബിടുമെന്ന് ട്രംപ് ഭീഷണി മുഴക്കി. ഇതിനുപുറമേ രണ്ടാംഘട്ട നികുതിയും ഏര്‍പ്പെടുത്തുമെന്നാണ് ട്രംപിന്റെ ഭീഷണി. ഒരു ദേശീയ മാദ്ധ്യമത്തിന് നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് പ്രസിഡന്റ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇറാന്‍ അധികൃതരുമായി സംസാരിക്കുകയാണെന്നും ട്രംപ് സൂചിപ്പിച്ചിട്ടുണ്ട്.'അവര്‍ ഒരു കരാറിലെത്തിയില്ലെങ്കില്‍ ബോംബാക്രമണം ഉണ്ടാകും.

അല്ലെങ്കില്‍ നാല് വര്‍ഷം മുന്‍പ് ഞാന്‍ ചെയ്തതുപോലെ ഒരു രണ്ടാംഘട്ട നികുതിയ്ക്കും സാദ്ധ്യതയുണ്ട്.' ട്രംപ് പറയുന്നു. 2015ല്‍ ഇറാനും ലോകരാജ്യങ്ങളും തമ്മിലെ ആണവ വികസന പദ്ധതിയിലെ നിയന്ത്രണത്തിന്റെ കരാറില്‍ നിന്ന് 2017-21 കാലത്തെ ഭരണസമയത്ത് ട്രംപ് പിന്മാറിയിരുന്നു. പിന്നാലെ അമേരിക്ക കടുത്ത ഉപരോധവും ഏര്‍പ്പെടുത്തി.എന്നാല്‍ ഇറാന്‍ അവരുടെ യുറേനിയം സമ്പുഷ്ടീകരണ ആണവ പദ്ധതിയില്‍ ഏറെ മുന്നോട്ട് പോകുകയുണ്ടായി.ട്രംപിന്റെ ഭീഷണികളെ എന്നാല്‍ നാളിതുവരെ ഇറാന്‍ സര്‍ക്കാര്‍ നിരാകരിക്കുകയാണ് ചെയ്തത്. പുതിയ ആണവ കരാറില്‍ ഏര്‍പ്പെടണം എന്ന ട്രംപിന്റെ ആവശ്യത്തോട് ഒമാന്‍ വഴി ഇറാന്‍ ഒരു കത്തിലൂടെ മറുപടി നല്‍കി.

 

ആണവോര്‍ജം സമ്പുഷ്ടീകരണം വഴി ആണവായുധ നിര്‍മ്മാണമാണ് ഇറാന്‍ ലക്ഷ്യമിടുന്നതെന്നാണ് പടിഞ്ഞാറന്‍ ശക്തികളായ രാജ്യങ്ങളുടെ വാദം. എന്നാല്‍ യുറേനിയം സമ്പുഷ്ടീകരണം പൊതുജനങ്ങള്‍ക്ക് ഊര്‍ജ ആവശ്യങ്ങള്‍ക്കായാണ് ചെയ്യുന്നതെന്നാണ് ഇറാന്‍ ഇക്കാലമത്രയും പറയുന്നത്.അതേസമയം ആണവപദ്ധതി വിഷയത്തില്‍ യുഎസുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍ വ്യക്തമാക്കിയിരുന്നു. നേരിട്ടു ചര്‍ച്ച നടത്താമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിക്കു കത്തയച്ചിരുന്നു. ഇതിനോടുള്ള ഇറാന്റെ ആദ്യ ഔദ്യോഗിക പ്രതികരണമാണിത്.

 

അതേസമയം നേരിട്ടല്ലാതെ, മൂന്നാം കക്ഷി വഴി ചര്‍ച്ചയാകാമെന്ന് പെസഷ്‌കിയാന്‍ സൂചിപ്പിച്ചു, ഉയര്‍ന്ന ഫിസൈല്‍ പ്യൂരിറ്റിയിലേക്ക് യുറേനിയം സമ്പുഷ്ടമാക്കി ആണവായുധ ശേഷി വികസിപ്പിക്കുക എന്ന രഹസ്യ അജണ്ട ഇറാന്‍ നടത്തുന്നുവെന്ന് പാശ്ചാത്യ ശക്തികള്‍ ആരോപിക്കുന്നു. എന്നാല്‍ തങ്ങളുടെ ആണവ പദ്ധതി പൂര്‍ണ്ണമായും സിവിലിയന്‍ ഊര്‍ജ്ജ ആവശ്യങ്ങള്‍ക്കുള്ളതാണെന്നാണ് ഇറാന്റെ വാദം. 2018ല്‍ ട്രംപിന്റെ ആദ്യ ഭരണകാലത്താണ് യുഎസ് ഏകപക്ഷീയമായി ഇറാനുമായുള്ള ആണവക്കരാറില്‍നിന്നു പിന്മാറിയത്.

2025 മാര്‍ച്ച് 12ന് തെഹ്റാന്‍ സന്ദര്‍ശിച്ചപ്പോള്‍ മുതിര്‍ന്ന യു.എ.ഇ നയതന്ത്രജ്ഞനായ അന്‍വര്‍ ഗര്‍ഗാഷ് ആണ് യു.എസ് പ്രസിഡന്റിന്റെ കത്ത് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയത്. ഇറാന്റെ പ്രതികരണത്തെക്കുറിച്ച് കൂടുതല്‍ വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (7 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (9 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (9 hours ago)

Malayali Vartha Recommends