Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..

02 APRIL 2025 04:04 PM IST
മലയാളി വാര്‍ത്ത

വര്‍ഷം അഞ്ചായെങ്കിലും കോവിഡ്‌ മഹാമാരി സൃഷ്ടിച്ച ഭീതിയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയും അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പിന്നിട്ട ആ മഹാമാരി നാളുകളുടെ ആശങ്ക നിറഞ്ഞ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുകയാണ്‌ പുതിയ അജ്ഞാത വൈറസുകളുടെ ഉത്ഭവം. ഇപ്പോൾ റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾനീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ​ഗുരുതരമായ ​രോഗവസ്ഥയ്ക്ക് കാരണമാകുന്ന അജ്ഞാത വൈറസ് രോഗം റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ.

ഒരു നിഗൂഢമായ ശ്വാസകോശ രോഗം റഷ്യയിൽ വ്യാപിക്കുന്നുണ്ടെന്നും ഗുരുതരമായ രോ​ഗ ലക്ഷണങ്ങളെ തുടർന്ന് ഇൻഫ്ലുവൻസ, കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെ​ഗറ്റീവ് ഫലമാണ് ലഭിച്ചതെന്നുമുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.മാർച്ച് 29 നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഫെഡറൽ ഏജൻസികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ടെലിഗ്രാം വാർത്താ ചാനലായ ഷോട്ട് ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. കടുത്ത പനിയും കഠിനമായ ചുമയും ശരീരവേദനയും രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയും ചിലർക്ക് അനുഭവപ്പെടുന്നുവെന്നും ഇൻഫ്ലുവൻസ,

 

കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നുമായിരുന്നു റിപ്പോർട്ട്.സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഉറവിടം വ്യക്തമാകാത്ത അക്യൂട്ട് അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് അണുബാധയെന്നാണ് ഡോക്ടർമാർ രോ​ഗനിർണയം നടത്തിയതെന്നും ഷോട്ട് റിപ്പോർട്ട് ചെയ്തു. ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ അടിയന്തര പരിചരണം തേടാൻ രോഗികളോട് നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. മുഖ്യധാരാ റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ടുകൾ ഏറ്റെടുത്തു.'ഇതൊരു പേടിസ്വപ്നമാണ്.

ചുമ കാരണം വാരിയെല്ലുകൾ വേദനിക്കുന്നു. ഭക്ഷണം കഴിക്കാൻ കഴിയില്ല. മരുന്നുകൾ പോലും എന്നെ രോഗിയാക്കുന്നു'. എന്ന് ഒരു ടെലിഗ്രാം ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസത്തിലേറെയായി ചുമ നീണ്ടുനിൽക്കുകയാണെന്നും ഏകദേശം മൂന്ന് ആഴ്ചയായി പനി ഉണ്ടെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. അതേസമയം അജ്ഞാത വൈറസ് ബാധ രാജ്യത്ത് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ റഷ്യൻ ആരോഗ്യ വിഭാഗം തള്ളിക്കളഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (6 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (6 hours ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (6 hours ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (6 hours ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (6 hours ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (6 hours ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (7 hours ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (7 hours ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (7 hours ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (7 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (7 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (8 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (9 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (9 hours ago)

Malayali Vartha Recommends