ഉത്തര കൊറിയ വിഷയത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി ട്രംപ്

ഉത്തര കൊറിയ വിഷയത്തില്‍ ചൈനക്ക് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്. ആണവായുധ പ്രശ്‌നം പരിഹരിക്കാന്‍ ചൈന മുന്‍കൈ എടുത്തില്ലെങ്കില്‍ അതിനായി യു.എസ് നേരിട്ടിറങ്ങുമെന്ന് ട്രംപ് വ്യക്തമാക്കി. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് നിലപാട് വ്യക്തമാക്കിയത്.
ആണവായുധ പ്രശ്‌നം ഉത്തര കൊറിയയുമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാണ്. കൊറിയക്ക് മേല്‍ സമ്മര്‍ദം ചെലുത്താന്‍ ചൈനക്ക് സാധിക്കും. കൊറിയയെ സഹായിക്കുന്ന നിലപാട് തുടരണമോ എന്ന് ചൈന പുനഃപരിശോധിക്കണം. അതാണ് ചൈനക്കും മറ്റുള്ളവര്‍ക്കും നല്ലതെന്ന് ട്രംപ് ചൂണ്ടിക്കാട്ടി.
ഈയാഴ്ച ചൈനീസ് പ്രസിഡന്റ് അമേരിക്ക സന്ദര്‍ശിക്കാനിരിക്കെ ട്രംപ് നടത്തിയ പ്രസ്താവനക്ക് വലിയ രാഷ്ട്രീയ മാനമാണുള്ളത്. ഉത്തര കൊറിയക്ക് ചൈനയുടെ സഹായം ലഭിക്കുന്നതായി ട്രംപ് ആരോപിക്കുന്നു.
https://www.facebook.com/Malayalivartha
























