തലമുടി കഴുകി ഗിന്നസ് റെക്കോഡിട്ട് ചൈന

വ്യത്യസ്തമായ ഒരു ലോക റെക്കോഡ്. ലോകത്തിന് മുന്‍പില്‍ ചൈന തങ്ങളുടെ ശക്തി ഒന്നൂ കൂടി കാട്ടിയിരിക്കുകയാണ്. ചൈനയിലെ ഷാങിയില്‍ 795 പേര്‍ ഒര സമയം തലമുടി കഴുകിയാണ് ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയത്. മുന്‍പ് ഇങ്ങനെയൊരു കാര്യത്തിന് റെക്കോര്‍ഡ് കിട്ടിയിട്ടുണ്ടോ എന്നത് വ്യക്തമല്ല.
സ്ത്രീകളും പുരുഷന്മാരും ഒരേസമയം ഈ തലമുടി കഴുകലില്‍ പങ്കെടുത്തു. സംഭവം ഇപ്പോള്‍ വൈറലായിരിക്കുന്നയാണ്. ഇത്തരത്തിലൊരു സംഭവം വ്യത്യസ്തമായ ആശയമാണെന്നാണ് സോഷ്യല്‍ മീഡിയയിലെ ആളുകള്‍ പറയുന്നത്. നീല ഡ്രെസും, നീല പാത്രവും, പാത്രം വെയ്ക്കാനുള്ള സ്റ്റൂളും വെള്ളം കൊണ്ടു വന്ന ബക്കറ്റും നീലയായിരുന്നു. തുടര്‍ന്ന് ഒരേസമയം എല്ലാവരും തല കഴുകുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്.

https://www.facebook.com/Malayalivartha























