സ്വയം നിയന്ത്രിത കാര്‍ നിര്‍മ്മിക്കുന്നുവെന്ന് ആപ്പിളും

സ്വയം നിയന്ത്രിത കാര്‍ പുറത്തിറക്കുന്നതിനെപറ്റി നിരവധി നാളായി അഭ്യൂഹങ്ങള്‍ നിലനിന്നില്‍ക്കുന്ന സാഹചര്യത്തില്‍. കൂടുതല്‍ വെളിപ്പെടുത്തലുമായി ആപ്പിള്‍ സിഇഒ ടിംകുക്ക് . ഒരു അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത് സമ്മതിച്ചത്. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഏറ്റവും മികച്ച മാതൃകയാണെന്നാണ് കുക്ക് അവകാശപ്പെടുന്നത്. നിലവില്‍ ഗൂഗിളും യൂബറുമാണ് നിലവില്‍ സ്വയം നിയന്ത്രിത കാറിന്റെ നിര്‍മ്മാണത്തിനായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.
ആപ്പിള്‍ ഇത്തരത്തിലുള്ള ഓട്ടോണമസ് കാറുകളില്‍ താത്പര്യമുണ്ടെന്ന് സിലിക്കോണ്‍ താഴ്വരയിലെ പരസ്യമായ രഹസ്യമാണ്. ഇത്തരം ഉത്പന്നങ്ങളുടെ പേരിനേക്കാളും അതില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യക്കാണ് പ്രധാന്യം നല്‍കുന്നതെന്ന് ടിം കുക്ക് വ്യക്തമാക്കി. ഇത്തരം കാര്‍ പുറത്തിറക്കുന്നതിനെപറ്റി നിരവധി നാളായി അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിനായുള്ള പേപ്പര്‍ ജോലികള്‍ നീങ്ങുന്നതായും റിപ്പോര്‍ട്ടും തുടങ്ങിക്കഴിഞ്ഞു. ഇതിനായുള്ള ആയിരത്തോളം എന്‍ജിനിയര്‍മാരെ തെരഞ്ഞെടുത്തു കഴിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് ഇത്തരം വാര്‍ത്തകള്‍ കേട്ട് തുടങ്ങിയത്.
https://www.facebook.com/Malayalivartha























